Chapter Title : സാംസൻ 8 [Eros - God of Lust]
ചീത്തയായി എന്ന് പറഞ്ഞതില്‍ ആണ് എനിക്ക് കഠിനമായ മനോ വിഷമം ഉണ്ടായത്. ഞാൻ തലയും താഴ്ത്തി നിന്നു.
“ശെരി, ചേട്ടൻ ചെന്ന് കുളിച്ച് വരൂ... നമുക്ക് കഴിക്കാം. സമയം ഇപ്പഴേ ഒന്‍പത് കഴിഞ്ഞു. എനിക്ക് നന്നായി വിശക്കുന്നുണ്ട്.” പറഞ്ഞിട്ട് അവള്‍ കിച്ചൻ നോക്കി നടന്നു. അന്നേരം സുമ കിച്ചനിൽ നിന്നും എത്തി എന്നെ നോക്കിയിട്ട് മാറി കളഞ്ഞു.
സുമയുടെ മുഖത്ത് ഭയങ്കര വിഷമവും കുറ്റബോധവും ഞാൻ കണ്ടു. കഴിഞ്ഞ രാത്രി അങ്ങനെ ഒന്നും വേണ്ടായിരുന്നു എന്ന പോലെയാണ് അവളുടെ കണ്ണില്‍ ഞാൻ വായിച്ചത്.
അവള്‍ക്ക് വേണ്ടിയും എന്റെ മനസ്സിൽ വിഷമം നിറഞ്ഞു. ഞാൻ കാരണം തന്നെയാണ് സുമയും ചീത്തയായത്. എല്ലാത്തിന്റെയും തുടക്കം എന്നില്‍ നിന്നാണ് ഉണ്ടായത്. അതുകൊണ്ട് തെറ്റുകാരൻ ഞാൻ മാത്രമാണ്.
ഞാൻ തലയും താഴ്ത്തി നടന്നു ചെന്ന് കാര്‍ത്തികയുടെ റൂമിലുള്ള ബാത്റൂമിൽ കേറി.
ആദ്യം എന്റെ ഷഡ്ഡിയെ കഴുകി ബാത്റൂമിൽ തന്നെ ഉണ്ടായിരുന്നു വാഷിങ് മെഷീന്റെ ഡ്രൈയറിൽ ഇട്ട് സെറ്റ് ചെയ്തിട്ട് പേസ്റ്റ് എടുത്ത് വിരലിനെ ബ്രഷായി ഉപയോഗിച്ച് തേച്ചു. പിന്നെ ടോയ്‌ലെറ്റ് ഉപയോഗിച്ച ശേഷം നല്ലോണം കുളിച്ചു.
ഒടുവില്‍ അകത്ത് ഷഡ്ഡിയും പുറത്ത് തോര്‍ത്തും ഉടുത്താണ് ബാത്റൂമിൽ നിന്നും ഞാൻ ഇറങ്ങിയത്. ശേഷം അവിടെ ഉണ്ടായിരുന്ന കസേരയില്‍ മടക്കി വച്ചിരുന്നു എന്റെ പാന്റും ഷർട്ടും എടുത്ത് നിവര്‍ത്തുന്ന സമയം കാര്‍ത്തിക മുറിയില്‍ കേറി വന്നു.
“ചേട്ടൻ എന്തിനാ അതിനെ എടുക്കുന്നത്... വേറെ ലുങ്കിയും ടീ ഷര്‍ട്ടും ബെഡ്ഡിൽ വച്ചിരിക്കുന്നത് ചേട്ടൻ കണ്ടില്ലേ..?” പറഞ്ഞിട്ട് അവള്‍ ധൃതിയില്‍ നടന്ന് എന്റെ അടുത്തു വന്നു നിന്നു.
“കാപ്പി
💬 Comments
View all comments