0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 9.1K

ആവശ്യത്തിന് മാത്രം നമുക്ക് സംസാരിക്കാം.... എന്റെ വിരൽ പോലും നിന്റെ ദേഹത്ത് കൊള്ളാതെ ഞാൻ കരുതിയിരിക്കാം... തെറ്റായ കാര്യങ്ങൾ ഞാൻ നിന്നോട് പറയില്ല... തെറ്റായ ഒന്നും നിന്നോട് ഞാൻ ചെയ്യില്ല. ഇതുവരെ നിന്നോട് ഞാൻ ചെയ്ത എല്ലാ തെറ്റിനും ഞാൻ ക്ഷമയും ചോദിക്കുന്നു.”

“ചേട്ടൻ എന്തിനാ ഇങ്ങനെയൊക്കെ എന്നോട് സംസാരിക്കുന്നേ...?!” അവള്‍ വിഷമത്തോടെ ചോദിച്ചു.

“നിന്റെ ജീവിതം നശിക്കാൻ പാടില്ല... അതും ഞാൻ കാരണം. നിനക്ക് നല്ലോരു ജീവിതം ഉണ്ട്, സാന്ദ്ര. അതിനെയാണ് നി തിരയേണ്ടത്. നിന്റെ ജോലി, കല്യാണം, കുട്ടികൾ, കുടുംബം... അങ്ങനെ നി സന്തോഷമായി ജീവിക്കണം.”

“എനിക്ക് വിവാഹം വേണ്ടെന്ന് ഞാൻ എല്ലാവരോടും പറഞ്ഞതല്ലേ..?” അവള്‍ ദേഷ്യത്തില്‍ ചോദിച്ചു.

“വിവാഹം വേണ്ടെങ്കിൽ അതിന്റെ ശരിക്കുള്ള കാരണം എന്നോട് പറയ്..!”

പക്ഷേ സാന്ദ്ര മിണ്ടിയില്ല. അവള്‍ മുഖം വീർപ്പിചിരുന്നത് കണ്ണാടിയിലൂടെ ഞാൻ കണ്ടു.

“വിവാഹ ജീവിതം ഇഷ്ട്ടം അല്ലാത്തവരുടെ തീരുമാനം ഞാന്‍ മാനിക്കുന്നു. പക്ഷേ ശെരിക്കും കുടുംബ ജീവിതം ഇഷ്ട്ടം ഇല്ലാത്തത് കൊണ്ടാണോ നി ഇങ്ങനത്തെ തീരുമാനം എടുത്തതെന്ന് എനിക്കറിയണം. അതുകൊണ്ട്‌ ഇതിനെക്കുറിച്ച് എന്നോട് സംസാരിക്ക്, സാന്ദ്ര. വിവാഹം വേണ്ട എന്ന് പറയാൻ എന്താണ് കാരണം...?”

ഉടനെ സാന്ദ്ര ദേഷ്യത്തില്‍ എന്നെ വിട്ടിട്ട് പിന്നോട്ട് നീങ്ങിയിരുന്നു. അതിനുശേഷം ഞാൻ ഒന്നും മിണ്ടിയില്ല.

“ഈ കാര്യം ഒഴികെ വേറെ എന്തെങ്കിലും നമുക്ക് സംസാരിക്കാം, പ്ലീസ് ചേട്ടാ.” കുറെ കഴിഞ്ഞ് അവൾ കെഞ്ചി.

“ഈ കാര്യം ഒഴികെ മറ്റൊന്നും നിന്നോട് സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ല.”

അതുകഴിഞ്ഞ്‌ സാന്ദ്ര ഒന്നും മിണ്ടിയില്ല. അവസാനം ക്യാമ്പസ് വന്നതും ഞാൻ ഒതുക്കി നിർത്തി.

💬 Comments

View all comments