Chapter Title : സാഫല്യം [FF]
ഗുളികയോ, കവറോ എന്തെങ്കിലും ഉപയോഗിക്കായിരുന്നില്ലേ? അല്ല ഇനിപ്പോ അരോട് പറയാനാ മോളേ? നിന്റെ താഴെ രണ്ടും പെൺകുടോളല്ലേ? അമ്മായി അറിഞ്ഞാൽ നിനക്കറിയോ എന്തായിരിക്കുന്നത്? അതൊന്നും സാരല്യ, എനിക്കിപ്പോ പേടിയൊന്നുമില്ല. ഞാൻ തന്നെ വാപ്പയോട് പറയാം. വേണ്ട മോളേ, ഞാൻ പറയാം, അവസാനം വാപ്പയറിഞ്ഞു, ഒന്നും മിണ്ടിയില്ല.
വാപ്പച്ചി എന്നോടൊന്നും ചോദിച്ചില്ല, രണ്ടാം പൊക്കം പൊള്ളാച്ചിക്ക് കൊണ്ട് പോയി വാപ്പച്ചിയുടെ പരിചയത്തിലുള്ള വീട്ടിലാക്കി. പ്രസവം വരെ അവിടെ കഴിഞ്ഞു. നാട്ടിലെല്ലാം എനിക്ക് ജോലി കിട്ടി എറണാകുളത്താണെന്ന് പറഞ്ഞു. അതിനിടെ ഡിഗ്രി പാസ്സായി. പുറം ലോകവുമായൊരു ബന്ധവുമില്ല. പലവട്ടം വാപ്പച്ചിയോട് ചോദിച്ചിട്ടും മഹിയേട്ടനെ കുറിച്ച് ഒന്നും പറഞ്ഞില്ല, പിന്നീടൊരിക്കൽ പറഞ്ഞു, നീയവനെ മറന്നേക്ക് ഓന്റെ നിക്കാഹ് കഴിഞ്ഞക്കണ്. പിന്നെ മഹിയേട്ടന്റെ രൂപം മനസ്സിൽ നിന്നും മെല്ലെ മെല്ലെ മായിച്ച് കളഞ്ഞു. ഇന്നിപ്പോ ദാ വീണ്ടും?
- വീട്ടിലേക്ക് ചെല്ലാൻ അനുവാദമില്ല. പഴയ വീട് വിട്ട് അവിടെ നിന്നും താമസം മാറിയെന്ന് വാപ്പ ഒരിക്കൽ വന്നപ്പോൾ പറഞ്ഞു, ഉമ്മച്ചി ഫോണിലൂടെ മാത്രം ഇപ്പോൾ സംസാരിക്കും. ആദ്യമെല്ലാം എനിക്കിനി ഇങ്ങനൊരു മോളില്ലെന്ന് പറഞ്ഞ് കരയുമായിരുന്നു. ഇപ്പോഴത്തെ ജോലി കിട്ടിയിട്ട് ആറ് മാസമാകുന്നേയുള്ളൂ, അതുവരെ വാപ്പച്ചി ചിലവിന് പൈസ എത്തിച്ച് തരുമായിരുന്നു.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞു, പെട്ടന്നൊരു ദിവസം വൈകീട്ട് ഓഫീസിൽ നിന്നിറങ്ങിയപ്പോൾ പുറത്ത് മാരുതിക്കാറിന്റെ ബോണറ്റിൽ ചാരി നിൽക്കുന്നു മഹിയേട്ടൻ. കുറച്ച് തടിച്ചിട്ടുണ്ട് വേറെ മാറ്റമൊന്നുമില്ല. എന്താ മിന്നു വിശേഷം? ജോലിയൊക്കെ എങ്ങിനെ പോകുന്നു? കുഴപ്പമില്ലാതെ പോകുന്നു. മഹിയേട്ടൻ എന്ന് വന്നു വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിക്കേണ്ടെന്ന് തോന്നി, ഞാനിന്നലെ വാപ്പച്ചിയെ കണ്ടിരുന്നു, അപ്പോഴാണ്
💬 Comments
View all comments