Chapter Title : സാഫല്യം [FF]
സത്യാവസ്ഥയെല്ലാം അറിഞ്ഞത്. എൻറമോളൊറ്റയ്ക്കൊരുപാട് സഹിച്ചെന്നറിഞ്ഞപ്പോൾ എനിക്ക് വിളിക്കാനുള്ള ശക്ടിയില്ലാതായി. നിന്നോട് ഞാനിത്രയും വലിയൊരു ക്രൂരത കാണിച്ചിട്ടും നീ ഒന്ന് പൊട്ടിത്തെറിക്കാത്തതിലാണിപ്പോഴും സങ്കടം.
അതിന് മഹിയേട്ടന്റെ കുറ്റമല്ലല്ലോ? അതെന്തോ ആവട്ടെ, മിന്നു വണ്ടിയിൽ കയറ്, എനിക്ക് മോളെ കാണാൻ മൃതിയായി, അവളോടെനിക്ക് പറയണം ഞാനാണവളുടെ ഹതഭാഗ്യനായ തന്തയെന്ന്. ഹേയ്, എന്ത് ഇത് മഹിയേട്ടാ. എന്റെ ഉള്ളിലെ വിഷമമെല്ലാം പെട്ടെന്നില്ലാതായപോലെ. ഞാൻ മഹിയേട്ടൻറാപ്പം വണ്ടിയിൽ കയറി, വണ്ടി ഫ്ലാറ്റിന്റെ മുന്നിൽ ചെന്ന് നിന്നു. മഹിയേട്ടനെ മുന്നേ നടത്തി, കേറി ചെല്ലുമ്പോൾ സോനു മല്ലിക ചേച്ചിയുടെ കൂടെ കളിക്കുകയായിരുന്നു. അവളോടിവന്നെന്നെ നോക്കി ചോദിച്ചു ആരാത് മമ്മീ? സോനുമോൾടെ പപ്പയാ, പെട്ടെന്ന് മഹിയേട്ടൻ മറുപടി പറഞ്ഞപ്പോൾ എന്റെ ഉള്ളിലൊരു നടുക്കം. മല്ലികേച്ചിയും ഒന്ന് ഞെട്ടിയെന്ന് തോന്നി. മല്ലികേച്ചി ചിരിച്ച് കൊണ്ട് മെല്ലെ സ്ഥലം വിട്ടതോടെ എനിക്കൊരാശ്വാസമായി. മഹിയേട്ടൻ കുറേ നേരം സംസാരിച്ചു, എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി. മഹിയേട്ടനെന്നെ ആശ്വസിപ്പിച്ചിട്ട് പറഞ്ഞു, ഇനി മിന്നു തനിച്ചല്ല, മിന്നൂന് ഞാനുണ്ട്, നിങ്ങളിങ്ങനെ അനാഥരായി കഴിയാൻ ഞാൻ സമ്മതിക്കില്ല. നാളെത്തന്നെ രണ്ടാൾടെയും പാസ്സ് പോർട്ടെടുക്കാനുള്ള പേപ്പേഴ്സെല്ലാം റെഡിയാക്കാം. ഞാൻ പോയിട്ടെത്രയും വേഗം നിങ്ങൾടെ രണ്ടാൾടെയും വിസ ശരിയാക്കാം, അതിനൊക്കെ കുറെ പ്രോബ്ലംസുണ്ട് മഹിയേട്ടാ, മേരേജ് റജിസ്ട്രർ ചെയ്യണ്ടേ? എടീ അതൊക്കെ ഞാൻ നോക്കിക്കോളാം നിൻ സമ്മതം മാത്രം മതി. എനിക്കിനി ഇതിലും വലിയ ഭാഗ്യമെന്താണുള്ളത് മഹിയേട്ടാ ഒന്നുമില്ലെങ്കിലും എന്റെ മോൾക്ക്
മഹിയേട്ടന്റെ സ്നേഹം ആത്മാണന്നെനിക്കപ്പോൾ തോന്നി, ഏതു സ്ത്രീയും ആഗ്രഹിക്കുന്ന ആ സംരക്ഷണം അതിന്റെ സുഖം ഞാനറിയാൻ തുടങ്ങി. വാപ്പയോടാണാദ്യം അനുവാദം വാങ്ങിയത്, എനിക്ക്
💬 Comments
View all comments