Chapter Title : സാഫല്യം [FF]
കെട്ടിക്കണ ഒറ്റ വിചാരേ ഒള്ളാ? നീയാ പാവത്താനെ ആൾക്കരുടെ മുന്നീ വെച്ച് നാണക്കേടാക്കീന്ന് കേട്ടു ഓ അത് വെറുക്കനെയാ ഉമ്മാ, ആളെ മനസ്സിലായില്ല.അഹാ ഉമ്മച്ചി ഗുഡ് സർട്ടിഫിക്കറ്റ് നൽകിയോ? ഉമ്മച്ചിക്ക് ആൺമക്കളില്ലാത്തതിനാൽ ചെറുപ്പക്കാരായ ആണുങ്ങളോടൊരു പ്രത്യേക വാത്സല്യമാണ്.
ഇത്താത്താ, റസ്സിയ ദേ ഇത്താത്തേരെ ബേഗെടുത്ത് പരിശോധിക്കുന്നുണ്ട്. റംലത്ത് പരാതിയുമായി
ഇവളെക്കൊണ്ട് തോറ്റു, എന്നും എന്തെങ്കിലും തപ്പി പിന്നെ ബേഗിൽ തപ്പും, പല നിഗൂഡതകളും ഉള്ള ഒരു ബേഗാണതെന്ന് തന്നെപ്പോലെ റംലയ്ക്കും അറിയാം. അനിയത്തിമാരോട് വഴക്കടിച്ചാൽ ചീത്ത കേൾക്കുന്നത് എനിക്കായിരിക്കും. അതിനാൽ ഒരു മയത്തിൽ രണ്ടിനെയും ഒതുക്കി കൂടെ നിർത്തണം. റസ്സിയയുടെ കയ്യിൽ നിന്നും ഒരു വിധം ബേഗ് തട്ടിപ്പറിച്ച് വാങ്ങി അലമാരയിൽ വെച്ച് പൂട്ടി.
രണ്ടിനേയും പഠിക്കാൻ പറഞ്ഞൽപിച്ച് ഞാൻ ഉമ്മറത്തേക്കിറങ്ങിയപ്പോൾ വാപ്പച്ചി പൊറത്തേക്കിറങ്ങിപ്പോയി. പിന്നെ മുറ്റമടിച്ച് വൃത്തിയാക്കുന്നതിനിടെയാണ് ബൈക്ക് വരുന്ന ശബ്ദം കേട്ടത്. മഹിയേട്ടൻ! മുഖത്ത് നോക്കാൻ ഒരു ചമ്മൽ. ആൾ ബൈക്ക് സ്റ്റാൻറിൽ വെച്ച് ഇറങ്ങി
അടുത്തേക്ക് വന്നു. നീ വല്യ പെണ്ണായപ്പോൾ അഹങ്കാരം കൂടി അല്ലേടീ? അയ്യോ ഞാൻ ആളറിയാതെയാ, വാപ്പച്ചി പറഞ്ഞപ്പോളാണ് മനസ്സിലായത്. ഊം, പക്ഷെ എനിക്കിഷ്ടായി പെൺകുടോളായാൽ ഇങ്ങനെ വേണം. ഞാൻ ശരിക്കും ചമ്മി കേട്ടോ? എന്നാലും എന്റെ തോളിലിരുന്ന് മൂത്രമൊഴിച്ച ആ അഞ്ച് വയസ്സുകാരി മിന്നുവാണെന്ന് വിശ്വസിക്കാനേ
ശ്ശി, മഹിയേട്ടാ ഇനി ഇത് പറഞ്ഞന്നെ കളിയാക്കരുത്ട്ടോ? ഞാൻ നാണിച്ച് തട്ടം കൊണ്ട് മുഖം മറച്ചു. അഹാ കൊള്ളാം ഇത്രയേ ഓള്ളാ ധൈര്യം? പക്ഷെ ബസ്റ്റോപ്പിൽ കണ്ട ആ ചുണക്കുട്ടിയായ താത്തക്കുട്ടിയില്ലേ അവളെയാ എനിക്കിഷ്ടം. നീ നല്ല സ്മാർട്ടാണല്ലോ?
ബീകോം ഫൈനൽ ഇയറാണ്. അയ്യോ അപ്പോ നിന്റെ നിക്കാഹൊന്നും ആയില്ലേ? ഞാൻ കരുതി രണ്ട് കുട്ടികളൊക്കെ ആയിക്കാണുമെന്ന് പതിനാറ് വയസ്സിലല്ലെ നിങ്ങളൊക്കെ നിക്കാഹ് കഴിക്കാറ്? മതി കളിയാക്കിയത്, ഇങ്ങനാണെങ്കിൽ ഞാനിനി മിണ്ടില്ല. അയ്യോടീ ഞാനൊരു തമാശ പറഞ്ഞതല്ലേ? നീ എന്റെ മുറിയെല്ലാം ഒന്ന് സെറ്റാക്കി തരണം കേട്ടോ,
അയ്യടാ, അതിന് മഹിയേട്ടൻ പെട്രോളെ വിളിച്ചാൽ മതി, എനിക്കൊന്നും വയ്യ. എടീ വെറുതേ വേണ്ട, നിന്നെ ഞാൻ വേണെങ്കിൽ കെട്ടിക്കോളാം. ദേ ഞാൻ
💬 Comments
View all comments