Chapter Title : സാഫല്യം [FF]
പറയാം. ശരി, ആലോചിച്ചിട്ടിഷ്ടമാണെങ്കിൽ പറയണം, ഈ താത്തക്കുട്ടിയെ അത്രയ്ക്കെനിക്കങ്ങട് ബോധിച്ചു. മഹിയേട്ടൻ മെല്ലെ എന്നെ താഴെയിറക്കി. എന്റെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ഏതോ വികാരങ്ങളും ചിന്തകളും ഒരൊറ്റ ദിവസം കൊണ്ട് സട കുടഞ്ഞെണീറ്റ് പോലെ.
വേഗം എല്ലാം അടുക്കിപ്പെറുക്കി മുറി തൂത്ത് വാരി തുടയ്ച്ച് വൃത്തിയാക്കി താഴേക്കിറങ്ങി പോന്നു. അന്ന് രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. ശോ ഞാനിത്ര വേഗം ഒരു പുരുഷൻറ പഞ്ചാര വാക്കിൽ വീണോ? അതല്ല, പണ്ടേ മഹിയേട്ടന്റെ പേര് കേട്ടൊരു അടുപ്പം മനസ്സിൽ വീണിട്ടുണ്ട്. പിന്നെ കാഴ്ചയിൽ ആളൊരു ചുള്ളൻ തന്നെ. വെളുത്ത നിറവും, കട്ടി മീശയും, ആരെയും മയക്കുന്ന ചിരിയും. പക്ഷെ അവർ ഹിന്ദുക്കളല്ലേ, വാപ്പച്ചിയോ ഉമ്മച്ചിയോ അറിഞ്ഞാൽ കൊന്ന് കളയും. വാപ്പച്ചി എന്റെ എല്ലാ കളി തമാശയ്ക്കും കൂട്ടാണെങ്കിലും ഇതിന് പക്ഷെ ഒരിക്കലും കൂട്ട് നിക്കില്ല.
അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു, മഹിയേട്ടനെ വെട്ടിച്ച് ഞാൻ പലപ്പോഴും നടന്നെങ്കിലും ഒന്നു കാണാനും സംസാരിക്കാനുമൊക്കെ ഉള്ളിന്റെ ഉള്ളിൽ വെറുതേ ഒരു മോഹം തോന്നിയിരുന്നു. ആദ്യമായിട്ടൊരു പുരുഷൻ ധൈര്യത്തോടെ നിന്നെയെനിക്കിഷ്ടമാണ് കല്യാണം കഴിക്കട്ടേ എന്ന് ചോദിച്ചപ്പോൾ ആ തന്റേടം, അതെനിക്കിഷ്ടപ്പെട്ടു. ഒരു ദിവസം അപ്രതീക്ഷിതമായ ഹർത്താൽ പെട്ടെന്ന് ബസ്സുകളെല്ലാം നിന്നു, കോളേജ് വിട്ടു, വീടുവരെ നടക്കേണ്ടത് ഓർത്തപ്പോൾ സങ്കടം തോന്നി. കുറച്ച് നേരം കോളേജിൽ തന്നെയിരുന്നു. പിന്നെ കൂട്ടുകാരികളോടൊപ്പം ബസ്റ്റോപ്പിലേക്ക് പോയി, നല്ല തിരക്ക് ഒരു വണ്ടിയുമില്ല. കുറേ നേരം നിന്നപ്പോൾ മഹിയേട്ടൻ ബൈക്കുമായി വന്നു. ബൈക്ക് നിർത്തി എന്നെ വിളിച്ചു, എല്ലാവരും കാണുന്നതിനാൽ ഒരു ചമ്മൽ തോന്നി, അടുത്ത് ദിവസം കോളേജിൽ പാട്ടാകും. എങ്കിലും വേറെ വഴിയില്ല. കൂട്ടുകാരികളോട് പറഞ്ഞിട്ട് ഞാൻ അടുത്ത് ചെന്നു. വരുന്നെങ്കിൽ കേറിക്കോ, വേറെ വണ്ടിയൊന്നും കിട്ടില്ല. ഞാൻ വേഗം പുറകിൽ കയറിയിരുന്നു. മഹിയേട്ടൻ മെല്ലെ ബൈക്ക് ഓടിച്ചു, ഷാളെടുത്ത് തല ശരിക്കും മൂടിയിട്ടു.
ഹേയ് ഇല്ല. പിന്നെന്താ ഒന്നും മിണ്ടാത്തെ? എന്നെ ഒഴിവാക്കി നടക്കാണെന്നെനിക്ക് തോന്നി. ഇഷ്ടമല്ലെങ്കിൽ പറഞ്ഞാൽ പോരേ? ഞാൻ ശല്യം ചെയ്യില്ലല്ലോ? അത് പിന്നെ ഉമ്മച്ചിയും വാപ്പച്ചിയുമൊക്കെ കണ്ടാൽ. അപ്പോ എന്നെ ഇഷ്ടമാണെന്നർഥം. ഊം. അതുകൊണ്ടല്ലേ ഇപ്പോ വണ്ടിയുടെ
💬 Comments
View all comments