0%

Chapter Title : സാറയുടെ പ്രയാണം - പൂര്‍ത്തികരണം

Author : Mandhan Raja Read All Parts 499

റിസോര്‍ട്ടില്‍ എത്തി . റിസപ്ഷന്‍ എന്നെഴുതിയ സ്ഥലത്ത് ഒരു പെണ്ണ് ഇരിക്കുന്നുണ്ടായിരുന്നു . വൈറ്റ് കളര്‍ ഷര്‍ട്ടും ഇളം നീല കളര്‍ കോട്ടും ഇട്ടു ചുണ്ടില്‍ ലിപ്സ്റിക് ഒക്കെയിട്ട ഒരുത്തി .. വൈഗ അവളോട്‌ കാര്യം പറഞ്ഞു ...അവള്‍ അവരെ അപ്പുറത്തുള്ള സോഫയില്‍ ഇരിക്കാന്‍ പറഞ്ഞിട്ട് ഫോണ്‍ എടുത്തു ഡയല്‍ ചെയ്തു. ഇടക്ക് അവരുടെ നേരെ നോക്കിയും ചിരിച്ചുമൊക്കെ അവള്‍ എന്തൊക്കെയോ സംസാരിക്കുന്നത് കാണുന്നുണ്ടായിരുന്നു വൈഗ .

" മാഡം...പത്തു മിനുട്ടിനുള്ളില്‍ അവിടേക്ക് പോകാം ..നിങ്ങള്‍ ഇവിടെയിരിക്ക് "

അവരുടെ അടുത്ത് വന്നു അത്രയും പറഞ്ഞിട്ട് അവള്‍ തന്‍റെ സീറ്റിലേക്ക് പോയി . അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു പയ്യന്‍ അവര്‍ക്ക് വന്നു ചായ കൊണ്ട് വന്നു കൊടുത്തു . പത്തു മിനുട്ടിന് മുന്‍പേ വേറൊരു പെണ്‍കുട്ടി ,അതെ വേഷമിട്ട് ആദ്യത്തെ പെണ്ണിന്റെ അടുത്ത് റിസപ്ഷനിലേക്ക് കയറി . ആദ്യത്തെ പെണ്‍കുട്ടി അവരുടെ അടുത്തേക്ക് വന്നു

" പോകാം മാഡം ..'

അവള്‍ ഒരു ഇടനാഴിയില്‍ കൂടി അവര്‍ക്ക് മുന്‍പേ നടന്നു .ഹൈ ഹീല്‍ഡു ചെരിപ്പിന്‍റെ ശബ്ദത്തിനു മേലെ വൈഗയുടെയും സാറയുടെയും ഹൃദയമിടിപ്പ് കേള്‍ക്കാമായിരുന്നു ,ശ്രദ്ധിച്ചിരുന്നെങ്കില്‍ . അല്‍പം നടന്നിട്ട് അവള്‍ തെങ്ങും പുളിയും മാവും ഇടതൂര്‍ന്നു നില്‍ക്കുന്ന ഒരു പറമ്പിലൂടെ നടക്കുവാന്‍ തുടങ്ങി .. കല്ല്‌ പാകിയ ആ വഴിക്ക് ഇരു വശവും ഇളം നീല വെളിച്ചം ഉണ്ടായിരുന്നു ..അവള്‍ ആദ്യം ചെന്നെത്തിയത് ഒരു ചെറിയ കൊട്ടെജിന്റെ മുന്നിലാണ് .. അവള്‍ അവിടെത്തെ ലൈറ്റിട്ട് വാതില്‍ തുറന്നു രണ്ടു മൂന്നു കുപ്പിയുമായി തിരിച്ചിറങ്ങി . വീണ്ടും മൂന്നാല് കോട്ടേജുകള്‍ കഴിഞ്ഞപ്പോള്‍ എവിടെ നിന്നോ ഉച്ചത്തില്‍ ചിരിക്കുന്ന ശബ്ദം കേട്ട് തുടങ്ങി ..

രണ്ടു മൂന്ന് കോട്ടേജുകള്‍ കൂടി കഴിഞ്ഞപ്പോള്‍ അല്‍പം വലിയ രണ്ടു കൊട്ടെജുകള്‍ക്ക് നടുവിലെ സ്വിമ്മിംഗ് പൂളിന് അരികിലെത്തി ..വലതു വശത്തെ വെളിച്ചം കാണുന്ന കൊട്ടെജിലേക്ക് അവള്‍ അവരെ കൂട്ടി കയറി .

" വാ മാഡം ' ആദ്യത്തെ വാതില്‍ തുറന്നത് ഒരു ചെറിയ നീളന്‍ ഹളിലെക്കാണ്.. ഇരു വശത്തും സോഫയും ചെയറുകളും നിരത്തിയിരിക്കുന്നു

💬 Comments

View all comments