Chapter Title : സാറയുടെ പ്രയാണം - പൂര്‍ത്തികരണം
ചെയ്യുന്നവരാണ് ഇവര്‍ "
" എന്നാലും മോളെ ...നിന്നെ തനിച്ചു വിട്ടിട്ട് ഞാനെങ്ങനെ ? ഞാനും വരുന്നു ...അവിടെ പോയി കരഞ്ഞു പറയാം നമുക്ക് ...ആ മന്ത്രി നല്ലവന്‍ ആണെന്നല്ലേ പറഞ്ഞത് ..അയാളെ കാണാം ആദ്യം .."
വൈഗ എത്ര പറഞ്ഞിട്ടും സാറ അവളെ തനിച്ചു വിടാന്‍ സമ്മതിച്ചില്ല .അവസാനം ആ ടാക്സിയില്‍ അവര്‍ പറഞ്ഞ റിസോര്‍ട്ടില്‍ എത്തി . റിസപ്ഷന്‍ എന്നെഴുതിയ സ്ഥലത്ത് ഒരു പെണ്ണ് ഇരിക്കുന്നുണ്ടായിരുന്നു . വൈറ്റ് കളര്‍ ഷര്‍ട്ടും ഇളം നീല കളര്‍ കോട്ടും ഇട്ടു ചുണ്ടില്‍ ലിപ്സ്റിക് ഒക്കെയിട്ട ഒരുത്തി .. വൈഗ അവളോട് കാര്യം പറഞ്ഞു ...അവള്‍ അവരെ അപ്പുറത്തുള്ള സോഫയില്‍ ഇരിക്കാന്‍ പറഞ്ഞിട്ട് ഫോണ്‍ എടുത്തു ഡയല്‍ ചെയ്തു. ഇടക്ക് അവരുടെ നേരെ നോക്കിയും ചിരിച്ചുമൊക്കെ അവള്‍ എന്തൊക്കെയോ സംസാരിക്കുന്നത് കാണുന്നുണ്ടായിരുന്നു വൈഗ .
" മാഡം...പത്തു മിനുട്ടിനുള്ളില്‍ അവിടേക്ക് പോകാം ..നിങ്ങള്‍ ഇവിടെയിരിക്ക് "
അവരുടെ അടുത്ത് വന്നു അത്രയും പറഞ്ഞിട്ട് അവള്‍ തന്‍റെ സീറ്റിലേക്ക് പോയി . അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു പയ്യന്‍ അവര്‍ക്ക് വന്നു ചായ കൊണ്ട് വന്നു കൊടുത്തു . പത്തു മിനുട്ടിന് മുന്‍പേ വേറൊരു പെണ്‍കുട്ടി ,അതെ വേഷമിട്ട് ആദ്യത്തെ പെണ്ണിന്റെ അടുത്ത് റിസപ്ഷനിലേക്ക് കയറി . ആദ്യത്തെ പെണ്‍കുട്ടി അവരുടെ അടുത്തേക്ക് വന്നു
" പോകാം മാഡം ..'
അവള്‍ ഒരു ഇടനാഴിയില്‍ കൂടി അവര്‍ക്ക് മുന്‍പേ നടന്നു .ഹൈ ഹീല്‍ഡു ചെരിപ്പിന്‍റെ ശബ്ദത്തിനു മേലെ വൈഗയുടെയും സാറയുടെയും ഹൃദയമിടിപ്പ് കേള്‍ക്കാമായിരുന്നു ,ശ്രദ്ധിച്ചിരുന്നെങ്കില്‍ . അല്‍പം നടന്നിട്ട്
💬 Comments
View all comments