Chapter Title : സാവിത്രി 1 [ജയശ്രീ]
: വല്യമ്മ അത്
നിഷ : എന്താ പറ നീ വല്ലതും കണ്ട് പേടിച്ചോ
വിഷ്ണു : അതെ അത് തന്നെ
സിന്ധു : ഇത് ഇപ്പൊ എത്രാമത്തെ തവണയായി
നിഷ : ഏതായാലും നാളെ ആവട്ടെ
സിന്ധു : നിഷ നമുക്ക് ഇവനെ കൂട്ടി ഒന്ന് വല്യേടത് തിരുമേനിയെ ഒന്ന് കണ്ടാലോ
നിഷ : എന്തിനാ
സിന്ധു : ഇതിപ്പോ ഇവൻ മാത്രം അല്ലെ ഇങ്ങനെ വേറെ ആർക്കും ഒരു കുഴപ്പവും ഇല്ല ലോ
നിഷ : ഒന്ന് പോയി നോക്കാം
പിറ്റെ ദിവസം വല്യേടത്ത് തിരുമേനിയുടെ വീട്ടിൽ
തൂക്ക് വിളക്കുകളും ചുമരിൽ ദൈവങ്ങളുടെ ഫോട്ടോയും നിറഞ്ഞ മുറി.
നരച്ച മുടിയും നെഞ്ചിന് കുറുകെ പൂണൂലും ധരിച്ച് വെള്ള മുണ്ടും മാത്രം ഉടുത്ത് ഒരു വിളക്കിനും കവടി നിരത്തുന്ന ബോർഡിനും മുന്നിൽ വന്നിരുന്നു വാല്യേടത് തിരുമേനി. നേരെ എതിർ ഭാഗത്ത് വിഷ്ണു നിഷ സിന്ധു
സിന്ധു : തിരുമേനി ഒന്ന് സഹായിക്കണം
തിരുമേനി : പറഞ്ഞോളൂ
സിന്ധു : ഇത് ഇവളുടെ മകൻ ആണ് വിഷ്ണു. പല തവണ ആയി ഇവൻ പലതും കണ്ട് പേടിച്ച് ബോധം കെട്ട് വീഴുന്നു അതും സന്ധ്യ അല്ലെങ്കിൽ രാത്രി സമയങ്ങളിൽ
തിരുമേനി : എന്താ നക്ഷത്രം
നിഷ : തൃക്കേട്ട
ഒന്ന് നെഞ്ഞിൽ കൈ വച്ചു പ്രാർത്ഥിച്ചു കവടി നിരത്തി മൂന്നെണ്ണം വീതം മാറ്റി വച്ച് കളതിലേക്ക് നോക്കി താടിക്ക് കൈ കൊടുത്തിരുന്ന് ആലോചിച്ച് തിരുമേനി പറഞ്ഞു
തിരുമേനി : ഇപ്പൊ നിങ്ങൾടെ വീട്ടിൽ ആരൊക്കെ ആണ് താമസം
💬 Comments
View all comments