Chapter Title : സാവിത്രി 1 [ജയശ്രീ]
നിഷ : ഞാൻ എൻ്റെ മോൻ ചേച്ചി ചേച്ചിടെ ഭർത്താവും
തിരുമേനി : അപ്പോ തൻ്റെ ഭർത്താവ്
നിഷ : മരിച്ചു 5 വർഷം ആയി.
സിന്ധു : ആത്മഹത്യ ആയിരുന്നു
തിരുമേനി : അത് ഒരു കൊലപാതകം ആയിരുന്നല്ലോ
നിഷയും സിന്ധുവും പരസ്പരം നോക്കി
തിരുമേനി : അത് അവിടെ നി നിങളുടെ വീട്ട് പേർ എന്താ
നിഷ : മാണിക്കോത്ത്
തിരുമേനി : ഒരു പഴയ കഥയ ഒരു 5 തലമുറ പിറകോട്ട് പോകണം
അന്ന് നിങ്ങളുടെ നാട്ടിൽ ഒരു തറവാട് ഉണ്ടായിരുന്നു കന്യാ മഠം. നിങ്ങളുടെ ഇപ്പൊ ഉള്ള വീടിൻ്റെ 2 മൈൽ തെക്ക് ഭാഗത്ത്. ഇപ്പോഴും ഉണ്ട് ആ തറവാടിൻ്റെ ശേഷിപ്പ്. ഇടിഞ്ഞു പൊളിഞ്ഞ് കിടക്കുന്നു.
അവിടെ ഒരു തമ്പുരാട്ടി ഉണ്ടായിരുന്നു സാവിത്രി. നാട്ടിലെ ചെറുപ്പക്കാർ ഒക്കെ കണ്ട് കൊതിച്ചവൾ. അതീവ സുന്ദരി.
ഇപ്പോഴാ അല്ലെ നിങ്ങളുടെ വീട് ഒന്ന് പച്ച പിടിച്ചത്. കുറച്ച് തലമുറ മുൻപേ ഇതായിരുന്നില്ല അവസ്ഥ. കൊടും പട്ടിണി. ദാരിദ്രം
ഇതേ കന്യാ മഠം തറവാട്ടിൽ നിങ്ങളുടെ വീട്ടിലെ ഒരാൾ ജോലി ചെയ്തിരുന്നു. കാര്യസ്ഥൻ ആയി.
ഒരു ആണിനും മുഖം കൊടുക്കാതെ ഇരുന്ന സാവിത്രി അയാളുമായി പ്രണയത്തിൽ ആവുകയായിരുന്നു.
പല തവണയായി അവർ കണ്ട് മുട്ടി. നാട്ടുകാർ അറിഞ്ഞു സാവിത്രിയുടെ വീട്ടുകാർ അറിഞ്ഞു. മാനം രക്ഷിക്കാൻ കെട്ട്ടിച്ചു കൊടുക്കുക അല്ലാതെ വഴിയിലായിരുന്നു അവർക്ക്
അങ്ങനെ വിവാഹം നടന്നു. എന്നാല് നിങ്ങളുടെ വീട്ടിലെ കാരണവർക്ക് ഇതൊന്നും തീരെ ദഹിച്ചില്ല. അങ്ങേർക്ക് കന്യാ മഠത്തിലെ കാരണവരുമായി മുൻകാല വെറുപ്പിൽ ആയിരുന്നു.
💬 Comments
View all comments