Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
വല്യ ചർച്ചകൾ ആണ്.. ഞാൻ കുറച്ചു നേരം എന്റെ ഫോൺ എടുത്തു കുത്തി..അര മണിക്കൂർ കഴിഞ്ഞു.. ഒരു മണിക്കൂർ കഴിഞ്ഞു.. ക്ഷേമ പോയ ഞാൻ ആരോടും പറയാതെ അഞ്ചു ചേച്ചിയുടെ പറമ്പിൽ പോയി പണി തുടർന്ന്.. പിന്നെയും ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ അഞ്ചു ചേച്ചി അവിടേക്കു വന്നു.
"സച്ചു നീ എന്താ വിളിക്കാതെ വന്നത്.. ഞാൻ അവിടെ എല്ലാം നോക്കി.." അഞ്ചു ചേച്ചി എന്റെ അടുത്തു വന്നു പരാതി പറഞ്ഞു.
"നിങ്ങൾ സംസാരിച്ചോട്ടെ എന്ന് ഓർത്തു ഞാൻ വിളിക്കാതെ ഇരുന്നതാ.." ഞാൻ ഒരു ഒഴുകൻ മട്ടിൽ പറഞ്ഞു.
ചേച്ചി എന്തോ പറയാൻ വന്നപ്പോ എന്റെ ഫോൺ ബെൽ അടിച്ചു.. അമ്മ ആണു..
ഞാൻ - "എന്താ അമ്മേ?"
അമ്മ - "നീ എവിടാടാ?"
ഞാൻ - "ഞാൻ ഇവിടെ ഉണ്ട് അമ്മേ.. അഞ്ചു ചേച്ചിയുടെ വീട്ടിൽ."
അമ്മ - "ആഹ് ഞാൻ പറഞ്ഞില്ലെ ജൂലി അവൻ അവിടെ ഉണ്ട്.. നീ വെറുതെ എന്നെയും ടെൻഷൻ ആകാൻ.." അമ്മ കൂടെ നിൽക്കുന്ന ജൂലി ആന്റിയോട് സംസാരിക്കുന്നു.. അപ്പോൾ എന്നെ കാണാതെ ജൂലി ആന്റി ടെൻഷൻ ആയി..മ്മ് ഇഷ്ടം ഉണ്ട്..
"അതു പിന്നെ വിളിക്കാതെ പറയാതെ പോയപ്പോ ഞാൻ അവനു പെട്ടെന്ന് എന്തു പറ്റി, എവിടെ പോയി എന്ന് ഓർത്തു പോയി..ചെക്കനെ അര വട്ടൻ എന്ന് പറഞ്ഞു മെറിൻ കളിയാക്കുന്നതിൽ തെറ്റ് ഇല്ല" ജൂലി ആന്റിയുടെ ചിരി.. കൂടെ അമ്മയുടെ ചിരി.. എനിക്ക് അരിശം വന്നു.. ഞാൻ ഫോൺ കട്ട് ആക്കി..
എന്റെ അരിശം ഞാൻ തൂമ്പ കൊണ്ട്
💬 Comments
View all comments