Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
തീർത്തു.. അരവട്ടൻ ജൂലിയുടെ അപ്പൻ.. മെറിന്റെ അപ്പുപ്പൻ.. പിറു പിറുത്തു കൊണ്ട് ഓരോന്ന് കാണിച്ചു കൂട്ടുന്ന എന്നെ, ഇവന് വട്ടായോ എന്ന ചിന്തയിൽ അഞ്ചു ചേച്ചി കണ്ണും മിഴിച്ചു നോക്കി നിന്നു.
"അയ്യോ പാമ്പ്.." പെട്ടെന്ന് അഞ്ചു ചേച്ചി കാറി കൊണ്ട് ഓടി..
ഭയന്നു പോയ ഞാൻ പാമ്പിനെ ഒന്നും കണ്ടില്ലേലും കൂടെ ഓടി.. ചേച്ചി പുറത്തു ഉണ്ടായിരുന്ന അലക്കു കല്ലിന്റെ മുകളിൽ ചാടി കയറി.. ഞാൻ ചാടി കയറാൻ നിന്നില്ല.. ഓടിയത് തന്നെ നാണക്കേട്.. ഇനി അതും കൂടി ആയാൽ പിന്നെ ഞാൻ പേടിച്ചു തൂറി ആണെന്ന് വിചാരിക്കും.. ഞാൻ തിരിഞ്ഞു നോക്കി.. പുറകെ ഒന്നും വരുന്നില്ല.. ഞാൻ നിന്നിരുന്ന സ്ഥലത്തും കാണുന്നില്ല..
"എവിടെ ചേച്ചി പാമ്പ്?" ഞാൻ ചേച്ചിയോട് ഒന്നിനേം കാണാത്ത കൊണ്ട് ചോദിച്ചു..
"ദേ അവിടെ.. കിളച്ചപ്പോ പുല്ലിന്റെ കൂടെ ഉണ്ടായിരുന്നു " ചേച്ചി തൂമ്പ കിടക്കുന്ന അവിടേക്കു കൈ കാണിച്ചു കൊണ്ട് പറഞ്ഞു.. ഞാൻ ഒരു ധൈര്യവാനെ പോലെ അഭിനയിച്ചു സകല ദൈവങ്ങളെയും മനസ്സിൽ വിളിച്ചു കൊണ്ട് പതിയെ ഓരോ അടി നോക്കി വച്ചു അങ്ങോട്ടു നടന്നു..
"സച്ചു.. പോകേണ്ട.." ചേച്ചിയുടെ വിറക്കുന്ന സ്വരം എന്നിലെ ഭയം കൂട്ടി.
"നിക്ക് ചേച്ചി.. നോക്കട്ടെ " ഞാൻ വെറുതെ മസിലു പിടിച്ചു കടിപ്പിച്ചു പറഞ്ഞു.
അടുത്തേക് ചെല്ലും തോറും എനിക്ക് അതു ഒരു വാഴ തണ്ട് ഉണങ്ങി കിടക്കുന്ന പോലെ ആണ് തോന്നിയത്.. പക്ഷെ അടുത്തു എത്തിയപ്പോ ഏതോ വല്യ ഒരു പാമ്പിന്റെ തൊലി പൊഴിച്ചു ഇട്ടേക്കുന്നത് ആണെന്ന് മനസിലായി.. ചുറ്റും നോക്കി..
💬 Comments
View all comments