Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]
എന്ന പ്രദീക്ഷയോടെ,
മാധവൻ."
"പട്ടി പൊലയാടി മോൻ, അവന്റെ ഒരു കോണാത്തിലെ കത്ത്.. എന്റെ തലയിൽ ഇതിനെ ഒക്കെ ഏല്പിച്ചു പോകാൻ ഞാൻ ആണോ ഈ കൊച്ചിന്റെ തന്ത.."
മാധവന്റെ കോപ്പിലെ ന്യായവും സാഹിത്യവും കണ്ടപ്പോൾ ഞാൻ പൊട്ടി തെറിച്ചു..പണത്തിനു വേണ്ടി മാത്രം ഒരു പെണ്ണിന്നെ വലയിൽ ആക്കി. അതു കിട്ടില്ല എന്ന് അറിഞ്ഞപ്പോൾ അവളെ ഉപേക്ഷിച്ചു.. അവനു പണം ആണ് വലുത്.. വിശ്വസിച്ചു കൂടെ ഇറങ്ങി വന്ന പെണ്ണ്, അവളിൽ ഉണ്ടായ കുഞ്ഞു, അവന്റെ സ്വന്തം അമ്മ..അതൊന്നും അവനു വലുത് അല്ല. ഞാൻ കയ്യിൽ ഇരുന്ന കത്ത് ചുരുട്ടി വലിച്ചു എറിഞ്ഞു..
എന്നിട്ട് അവളിൽ നിന്നും പണം ഒന്നും കിട്ടില്ല എന്ന് മനസ്സിലായപ്പോ ഏതോ പണകാരി അമ്മായിയെ വളച്ചു അവരും ആയി നാട് കടന്നു ഇരിക്കുന്ന ഒരു പരനാറി, എന്നെ പ്രിയ സുഹൃത്ത് എന്നും വിശ്വസിക്കാൻ പറ്റുന്ന സുഹൃത്ത് എന്നും വിളിക്കുന്നത് എനിക്ക് ഒരു അറപ്പു ആയി തോന്നി. വേറെ ആരെയും അവനു കിട്ടിയില്ലേ??
"സച്ചു.." വിശാലിന്റെ കടുപ്പത്തിൽ നീട്ടി ഉള്ള വിളി കേട്ട് ഞാൻ അവനെ തിരിഞ്ഞു രൗദ്ര ഭാവത്തിൽ നോക്കി.
എന്തു കൊണ്ടു വിശാലിനു പകരം എനിക്ക് കത്ത് എഴുതി ആ നാറി?? അതായിരുന്നു എന്റെ മനസ്സിൽ ഉള്ള ചോദ്യം! വിശാൽ കണ്ണ് കൊണ്ടു ഇത്തയെ നോക്കാൻ പറഞ്ഞു. ഇത്ത മുഖം പൊത്തി ഇരുന്നു കരയുക ആണ്.. ഞാൻ പറഞ്ഞത് കുറച്ചു കൂടി പോയി എന്ന് എനിക്ക് അപ്പോൾ ആണ് മനസ്സിലായത്. മാധവനോട് ദേഷ്യം കാരണം പറഞ്ഞത് ആണെങ്കിലും എനിക്ക് അവരോടു വെറുപ്പ്
💬 Comments
View all comments