Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]
കാര്യം പോലെ ആണ് പറയുന്നത്.
"അയിന്???" എനിക്ക് ചേച്ചിയോട് അമർഷം ഉള്ള പോലെ ആയിരുന്നു എന്റെ ചോദ്യം.. ചോദിച്ചു കഴിഞ്ഞപ്പോൾ വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നി.. ചേച്ചിയുടെ മുഖത്തെ തെളിച്ചം കുറഞ്ഞത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി.. അച്ഛൻ എനിക്ക് ബൈക്ക് വാങ്ങി തന്നപ്പോൾ നാട് നീളെ കൊണ്ടു നടന്നു എല്ലാവരോടും ഞാൻ ബൈക്ക് വാങ്ങി എന്ന് പറഞ്ഞു നടന്നത് എന്റെ ഓർമയിൽ തെളിഞ്ഞു.
"നല്ല കാര്യം അല്ലേ ചേച്ചി സ്കൂട്ടർ വാങ്ങുന്നത്.. എന്താ ഞാൻ ചെയ്യേണ്ടത്.. ചേച്ചി പറഞ്ഞോ.." എന്റെ വാക്കുകൾ ചേച്ചിയുടെ മുഖത്തു വീണ്ടും
സന്തോഷം നിറച്ചു.
"എനിക്ക് കൈ തെളിഞ്ഞിട്ട് ഇല്ല.. ഓടിച്ചു വരാൻ പേടിയാ.. നീ കൂടെ വരുമോ വാങ്ങി കൊണ്ടു വരാൻ?" ചേച്ചി എന്തോ വലിയ സഹായം ചോദിക്കുന്നത് പോലെ മടിച്ചു മടിച്ചു ചോദിച്ചു.
"അയ്യേ അത്രേ ഉള്ളോ.. ഞാൻ വന്നിരിക്കും.. എപ്പോൾ ആണെന് പറഞ്ഞാൽ മതി.." ഞാൻ ചേച്ചിയുടെ മുഖത്തു നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു..
"അതു മാത്രം പോരാ.. എന്റെ കൈ തെളിയാൻ പഠിപ്പിക്കുക കൂടി വേണം..പിന്നെ ഞാൻ സ്കൂട്ടർ വാങ്ങുന്ന കാര്യം പറഞ്ഞപ്പോൾ മെറിനും ജൂലി ചേച്ചിയും പഠിക്കണം എന്ന് പറയുന്നുണ്ട്.. ചിലപ്പോ അവരെയും പഠിപ്പിക്കേണ്ടി വരും" ചേച്ചി എനിക്ക് ബുദ്ധിമുട്ട് ആകുമോ എന്ന സംശയത്തോടെ എന്നെ നോക്കി.
"പഠിപ്പികാം.. ഡീൽ " ഞാൻ എന്റെ തള്ള വിരൽ പൊക്കി കാണിച്ചു.
അല്ലെങ്കിലും എനിക്ക് എന്തു ബുദ്ധിമുട്ട്.. അഞ്ചു ചേച്ചിയെ മുട്ടി ഉരുമാനും ചേച്ചിയെ വളക്കാനും ഒരു പുതിയ അവസരം ലഭിക്കുന്ന സന്തോഷം മാത്രമേ ഉള്ളു..
💬 Comments
View all comments