0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1 [Alphy John]

Author : ALPHY JOHN Read All Parts 134K

പോലും കഴിക്കാതെ വെളിയിലേക്ക് പോയി... അവൾ പോലും അറിയാതെ രണ്ടു തുള്ളി കണ്ണുനീർ ഉരുണ്ടു താഴേക്ക് പോയി... ഇങ്ങനെ ഒന്നും ആയിരുന്നില്ല ഇക്ക പണ്ട്... നിക്കാഹ് കഴിഞ്ഞു ആദ്യ രാത്രിയിൽ തന്നോട് പറഞ്ഞതെല്ലാം അവൾക്ക് ഓർമ വന്നു...

"സൈനു... മോളെ നിന്‍റെ കണ്ണിൽ നിന്നും ഒരു കരട് പോയി പോലും കണ്ണുനീർ വീഴാൻ ഈ നസീർ സമ്മതിക്കില്ല... എല്ലാവരെയും ഉപേക്ഷിച്ചു ആരുമില്ലാത്തവന്‍റെ കൂടെ ഇറങ്ങി വന്ന പെണ്ണാണ് നീ,.. അത് ഞാൻ മരിക്കുന്നത് വരെ മറക്കില്ല... നിനക്ക് ഒരു കുറവും വരുവാൻ ഈ നസീറിന് ജീവനുള്ളടത്തോളം കാലം സമ്മതിക്കത്തില്ല..."

ആണുങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യുമെന്നും പറഞ്ഞ വാക്കിനു വിശ്വസ്തത ഇല്ലാത്തവർ ആണെന്നും ഇപ്പോളാണ് അവൾക്കു മനസ്സിലായി തുടങ്ങിയത്... പക്ഷെ വളരെ അധികം താമസിച്ചു പോയി... ഇനി തനിക്ക് യാതൊരു മാർഗവും ഇല്ല... കൊച്ചു കുഞ്ഞിന് പാൽ കൊടുത്തു കൊണ്ടിരുന്നപ്പോൾ അവൾക്ക് പഴയ കാര്യങ്ങൾ ഒക്കെ മനസ്സിൽ കടന്നു വന്നു.... വൈകുന്നേരം മക്കൾ സ്കൂൾ കഴിഞ്ഞു വന്ന് കുളിച്ചു പഠിക്കാൻ ഇരുന്നു.... ങ്ങാഹ്... പഠിക്കട്ടെ തനിക്കു സംഭവിച്ചത് മക്കൾക്ക് സംഭവിക്കാതെ ഇരിക്കണമെങ്കിൽ വിദ്യാഭ്യാസം വേണം... അതാവുമ്പോ ജീവിതത്തിൽ എന്ത് സംഭവിച്ചാലും ഒരു ജോലിയെങ്കിലും കിട്ടും എന്നുള്ള പ്രതീക്ഷ എങ്കിലും ഉണ്ട്...

അന്ന് എല്ലാവരും പറഞ്ഞതാണ് പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കാൻ.. പക്ഷെ കേട്ടില്ല... ദിവ്യ പ്രേമം തലയ്ക്കു പിടിച്ചതാണ്... അവൾ മനസ്സ് നീറി നീറി സോഫയിൽ ഇരുന്നു... പെട്ടെന്ന് കാളിങ് ബെൽ അടിച്ചു... അമീറ പോയി കതകു തുറന്നു... ഇക്കയായിരിക്കും എന്ന് കരുതി സൈനബ തട്ടം ഒന്നും ഇട്ടില്ല... എന്നാൽ

💬 Comments

View all comments