Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]
പിള്ളേർക്കുള്ള ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി ഉച്ചക്കത്തെക്കുള്ള ഫുഡും റെഡി ആക്കി ലഞ്ച് ബോക്സിൽ നിറച്ചപ്പോളേക്കും പിള്ളേർ സ്‌കൂളിലേക്ക് പോകാൻ റെഡി ആയി വന്നു..
അവരെ ബസ്സ് കയറ്റി വിട്ട ശേഷം തിരികെ റൂമിലെത്തി.. നസീറിക്കയുടെ ഫോണിലേക്ക് വിളിക്കാൻ തോന്നിയെങ്കിലും വിളിച്ചില്ല.. ഭാര്യയും മൂന്നു കുട്ടികളും ഉണ്ടെന്നു എപ്പോളും ഓർമ പെടുത്തണ്ട ഒരു കാര്യമല്ലല്ലോ... അതൊക്കെ ആണുങ്ങൾ സ്വയം ചിന്തിക്കേണ്ട കാര്യമാണ്... തന്‍റെ വിധിയെ പഴിച്ചു കൊണ്ട് അവൾ കട്ടിലിൽ കിടന്നു...
അടുത്ത ഒന്ന് രണ്ടു ദിവസം പ്രത്യേകിച്ച് അവളുടെ ജീവിതത്തിൽ മാറ്റങ്ങൾ ഒന്നും ഉണ്ടാക്കിയില്ല... നസീർ രണ്ടു ദിവസത്തേക്ക് വീട്ടിൽ വന്നില്ല.. ഡെന്നിസിനെയും കാണാനില്ല.. പലപ്പോളും അവൾ വാതിൽക്കൽ പോയി നോക്കി ഒരു ചെറിയ ശബ്ദം എങ്കിലും കേൾക്കുമോ എന്നറിയാൻ വേണ്ടി... പക്ഷെ ഒന്നും ഉണ്ടായില്ല.. ഇതേ സമയം നസീറിന്‍റെ ബിസിനസ്സിൽ ഡെന്നിസ് ഇരുപത്തിയഞ്ചു ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്തു കഴിഞ്ഞിരുന്നു..
തൽക്കാലത്തേക്ക് കുറച്ചു സപ്ലയേഴ്‌സിന്‍റെ പൈസ കൊടുക്കാനും കുറച്ചു കടങ്ങൾ തീർക്കാനും മാത്രമേ അതുകൊണ്ടു സാധിക്കുമായിരുന്നുള്ളൂ.. പക്ഷെ നസീറിന്‍റെ ബിസിനസിലെ പ്രോബ്ലെംസ് ദിവസം പ്രതി കൂടി കൂടി വന്നു... കുഞ്ഞാലിക്ക ബിസിനസ്സ് കാര്യങ്ങൾക്കു വേണ്ടി മാംഗ്ലൂർ പോയപ്പോൾ മൂന്ന് ദിവസം ഫോണും ഓഫ് ചെയ്തു ഫർസാനയുടെ കൂടെ ശെരിക്കും എൻജോയ് ചെയ്യുകയായിരുന്നു നസീർ.. തനിക്കു ഒരു ഭാര്യയും പിള്ളേരും ഉണ്ടെന്നു പോലും മറന്നു കൊണ്ട്..
അപ്പോളേക്കും കാര്യങ്ങൾ ഒക്കെ കൈവിട്ടു പോയി.. സപ്ലയേഴ്‌സിന് കൊടുത്ത ചെക്ക് ബൗൺസ് ആയി.. ഫുഡ് ആൻഡ് സേഫ്റ്റി റെയ്‌ഡിൽ കടയുടെ ഉള്ളിൽ നിന്നും തീയതി കഴിഞ്ഞ ഫുഡ് പ്രോഡക്റ്റ് ലഭിച്ചു...
💬 Comments
View all comments