Chapter Title : സൈബര്‍ ലോകത്തെ ഒളിഞ്ഞുനോട്ടങ്ങള്‍
സൈബര്‍ ലോകത്തെ ഒളിഞ്ഞുനോട്ടങ്ങള്‍
പ്രണയബദ്ധരായി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ കാമുകന്‍ തന്റെ ഇ - മെയിലില്‍ പാസ്‌വേര്‍ഡും യൂസര്‍ നെയിമും ചോദിച്ചപ്പോള്‍ കാമുകിക്ക് അസ്വഭാവികമായി ഒന്നും തോന്നിയില്ല. തന്നെ ജീവനുതുല്യം സ്‌നേഹിക്കുന്ന കാമുകന്റെ കരുതലിന്റെ ഭാഗമായി മാത്രമേ അവളത് എടുത്തുള്ളൂ. ഇതുകൊണ്ടുതന്നെ ഇ - മെയിലിന്റെ വിശദാംശങ്ങള്‍ കാമുകന് പറഞ്ഞുകൊടുക്കാന്‍ അവള്‍ക്കൊട്ടും മടിയുണ്ടായില്ല.
ഒരാഴ്ച കഴിഞ്ഞ് അപരിചിതമായ ഒരു ഇ - മെയില്‍ വിലാസത്തില്‍ നിന്ന് അവള്‍ക്ക് നിരന്തരം സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. സൗഹൃദത്തിന്റെ സ്വഭാവമുള്ള സന്ദേശങ്ങളായിരുന്നു അവയെല്ലാം. അവളുടെ സമപ്രായം വരുന്ന ഒരു യുവാവ് എന്ന് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു സന്ദേശങ്ങള്‍ ആരംഭിച്ചത്.
സ്വന്തം ജീവിതത്തിലെ ദുഃഖങ്ങള്‍ പങ്കുവച്ചുകൊണ്ടു തുടങ്ങിയ ആ സന്ദേശത്തെ അവള്‍ ആദ്യം അവഗണിച്ചു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും നിരന്തരം സന്ദേശങ്ങള്‍ വരാന്‍ തുടങ്ങിയതോടെ അയാള്‍ ആരെന്നറിയാന്‍ അവള്‍ക്കും താല്‍പര്യമായി. ആ സന്ദേശങ്ങള്‍ക്ക് അവള്‍ മറുപടി അയച്ചു തുടങ്ങി.
സൗഹൃദത്തിന്റെ സ്വഭാവമുണ്ടായിരുന്ന സന്ദേശങ്ങളുടെ രീതി മാറാന്‍ അധികകാലമെടുത്തില്ല. തമാശ നിറഞ്ഞ സന്ദേശങ്ങള്‍ക്കൊടുവില്‍ ഒരുനാള്‍ അയാള്‍ ഒരു അശ്ലീല വീഡിയോയുടെ ലിങ്ക് അവള്‍ക്ക് അയച്ചു. അവള്‍ക്ക് ആ വീഡിയോ ഇഷ്ടപ്പെടുകയും ചെയ്തു. ''എങ്ങനെയുണ്ടായിരുന്നു ഞാനയച്ച വീഡിയോ...?'' അയാളുടെ ചോദ്യത്തിന് 'ഗംഭീരം' എന്നവള്‍ മറുപടി നല്‍കി. അതോടെ കൂടുതല്‍ അശ്ലീല രംഗങ്ങള്‍ അയാള്‍ അയച്ചുകൊടുത്തു.
ദിവസങ്ങള്‍ക്കുള്ളില്‍ സമ്പൂര്‍ണമായൊരു അശ്ലീല ചാറ്റിന്റെ സ്വഭാവത്തിലേക്ക് ആ ബന്ധം പരിണമിക്കുകയായിരുന്നു. പകല്‍ സമയത്തെ ഇടവേളകളില്‍ കാമുകനോടൊപ്പം സമയം ചെലവഴിച്ചിരുന്ന പെണ്‍കുട്ടി രാത്രി സമയത്ത് അപരിചിതനോടൊപ്പം ദീര്‍ഘനേരം ഇ - മെയിലിലൂടെ ആശയവിനിമയം നടത്തുന്നു.
ഒരു മാസത്തിനു ശേഷം കാമുകന്‍ ആവശ്യപ്പെട്ടതനുസരിച്ച് പെണ്‍കുട്ടി അയാളെ കാണാന്‍ നഗരത്തിലെ മുന്തിയ ഹോട്ടലിലെത്തി. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം കാമുകന്‍ സംഭാഷണമാരംഭിച്ചു. ''നിനക്കിപ്പോള്‍ എന്നോട് പഴയപോലെ സ്‌നേഹമില്ലല്ലോ.
വൈകുന്നേരമൊക്കെ ഞാന്‍ വിളിക്കുമ്പോള്‍ തിരക്കിലാണ് എന്നു നീ പറഞ്ഞൊഴിയുകയാണല്ലോ. എന്താ നിനക്കെന്നെ ഇഷ്ടമല്ലേ...?'' ചോദ്യം ഒരുനിമിഷം അവളെ നിശബ്ദയാക്കി. ''എന്താ നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? നീയെന്റെ ജീവനാണ്. നീയില്ലാതെയൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമെനിക്ക് കഴിയില്ല.''
ഈ മറുപടി കേട്ട കാമുകന്‍ ഉറക്കെ ചിരിച്ചു. ബാഗ് തുറന്ന് ഒരു കെട്ട് കടലാസുകളെടുത്ത് പെണ്‍കുട്ടിയുടെ
💬 Comments
View all comments