Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി [Rony]
നിറയും.” “കുറേപ്പേർക്കോ? വലിയൊരു ആരാധകവൃന്ദം ഉണ്ടെന്ന് തോന്നുന്നു.” “സാമാന്യം. ഞാനും റ്റാറ്റയുമൊക്കെ ബിസിനസ്മാൻമാർ ആയിപ്പോയില്ലേ…” അവളുടെ തമാശകൾ എനിക്കിഷ്ടപ്പെട്ടു. ഊരും പേരുമൊന്നും അറിയില്ലെങ്കിലും അവളോട് സംസാരിക്കാൻ രസമാണ്. ഒരു കണക്കിന് അനോണിമിറ്റി നൽകുന്ന ആ സ്വാതന്ത്ര്യം മുതലെടുത്തുകൊണ്ട് എത്ര ഓപ്പണായിട്ട് വേണമെങ്കിലും സംസാരിക്കാമല്ലോ. പക്ഷെ, ഇന്നാണെങ്കിൽ ബർത്ത് ഡേ പാർട്ടിയിലെ സംഭവങ്ങൾ കാരണം മനസ്സിന് ഒരു കനമുണ്ടായിരുന്നു. മറുപടിയായി “ഹഹ” എന്ന് മാത്രമേ ഞാനയച്ചുള്ളൂ. ഏതാണ്ട് ഒരു മിനിറ്റ് കഴിഞ്ഞപ്പോ നോട്ടിഫിക്കേഷൻ വന്നു. “എന്താ മാഷേ ഒരു ബലം പിടുത്തം?” “ഏയ്.” “പറയെന്നേ. എന്തോ ഉണ്ട്. ഇന്നലത്തെ ആളല്ലല്ലോ. ഇന്നലെ രാത്രി ശ്വാസം വിടാൻ സമയം തരാതെ ചാറ്റിംഗ് ആയിരുന്നല്ലോ. ബിസിയാണോ?” “അല്ല.” “പിന്നെ? എന്നോട് സംസാരിക്കാൻ മൂഡില്ലെങ്കിൽ വേണ്ട. ഞാൻ വേറെ ആരോടെങ്കിലും മിണ്ടിക്കോളാം.” അത് കേട്ടപ്പോ എനിക്ക് ചെറിയൊരു അങ്കലാപ്പ്. എന്തോ, അവൾ വേറെ ആരോടെങ്കിലും സംസാരിക്കുന്ന കാര്യം എനിക്കത്ര പിടിച്ചില്ല. “അതൊന്നുമില്ല നാഗൂ. ഇന്നൊരു ഫ്രണ്ടിന്റെ ബർത്ത്ഡേ പാർട്ടിയുണ്ടായിരുന്നു.” “അതിനെന്തിനാ ഇത്ര സങ്കടം?” “അതല്ല. അവിടെവെച്ച് എന്റെ എക്സിനെയും അവളുടെ ബോയ്ഫ്രണ്ടിനെയും കണ്ടു.” “ഓ… മനസ്സിലായി. മനസ്സിലായി. പ്രണയനഷ്ടം. വിരഹം, അല്ലേ?” “അല്ല എന്ന് പറഞ്ഞാൽ കള്ളമായിപ്പോവും. ബ്രേക്കപ്പ് കഴിഞ്ഞിട്ട് 5, 6 മാസമായി. എന്നിട്ടും. എന്റെ ബെസ്റ്റ് ഫ്രണ്ടിനെപ്പോലെ കണ്ടിരുന്നവന്റെ കൂടെയാണ് അവളിപ്പോ…” “ഓ… അയാം സോറി. ഐ ക്യാൻ അണ്ടർസ്റ്റാന്റ്.” “ബ്രേക്കപ്പിന്റെ കാരണം ദയവ് ചെയ്ത് എന്നോട് ചോദിക്കരുത്.” “ഇല്ല മാഷേ. അത്രക്ക് കണ്ണിച്ചോര ഇല്ലാത്തവളൊന്നുമല്ല ഞാൻ.” “താങ്ക്സ്.” “ചിയറപ്പ് മാൻ. ഇങ്ങനെ ഇരിക്കല്ലേ. ഇന്നലെ രാത്രി എന്ത് രസമായിരുന്നു? അതുപോലെ വല്ലതും പറ.” “ഓക്കെ. ഇയാളുടെ പേരെന്താ?” ചോദിച്ചത് അബദ്ധമായോ എന്നെനിക്ക് തോന്നി. കുറച്ച് നേരമായിട്ടും റിപ്ലൈ കാണാഞ്ഞപ്പോ സംശയം ദൃഢമായി. ഇനി നെറ്റ് ഡിസ്കണക്റ്റായതോ മറ്റോ ആണോ? ഞാൻ പേജ് റീഫ്രെഷ് ചെയ്തു. പുതിയൊരു നോട്ടിഫിക്കേഷനുണ്ട്. “നാഗു എന്ന് വിളിച്ചാൽ മതി.” ചോദ്യം ഇഷ്ടമായില്ലെന്ന് എനിക്ക് മനസ്സിലായി. എനിക്ക് വീണ്ടും കുറ്റബോധം തോന്നി. “അയ്യോ മാഷേ. വിഷമിക്കണ്ട. എനിക്കെന്തോ പെട്ടെന്ന് പേര് പറയാൻ ഒരു ചളിപ്പ്. ഞാനിത്തിരി പേടിയുള്ള
💬 Comments
View all comments