Chapter Title : Sajitha Yasmin [VeeJay]
എങ്ങനെ നിൽക്കും. വീട്ടിലേക്ക് വരാൻ എന്റെ ഉമ്മ നിർബന്ധിച്ചു. എന്നാൽ സാജിത്ത അതിനു റെഡി ആയില്ല. പകരം അവർ വച്ച നിർദേശം എന്നോട് അവിടെ നിൽക്കാൻ ആയിരുന്നു. ഫർഹാനെ പോലെ തന്നെ ആയിരുന്നു സാജിത്തയ്ക്ക് ഞാനും. അതുകൊണ്ട് തന്നെ എല്ലാവർക്കും സമ്മതം.
അങ്ങനെ ഫർഹാൻ യാത്ര തിരിക്കുന്ന ദിവസം. നിറഞ്ഞ കണ്ണുകളോടെ സാജിത്ത അവനെ യാത്രയാക്കി. ഞാനും ഉപ്പയുമാണ് അവനെ കോഴിക്കോട് എയർപോർട്ടിൽ കൊണ്ടുവിടാൻ പോയത്. രാത്രി 7 മണിയുടെ ഫ്‌ളൈറ്റിനു അവനെ യാത്രയാക്കി തിരിച്ചു 9 മണിയോടെ ഞങ്ങൾ അവന്റ വീട്ടിൽ എത്തി. അന്ന് എല്ലാവർക്കും ഭക്ഷണം അവിടെ ആയിരുന്നു. പരീക്ഷയുടെ തിരക്ക് ആയതു കാരണം ആച്ചി വന്നിരുന്നില്ല. തിരിച്ചു വീട്ടിൽ വന്ന് അത്യാവശ്യം വേണ്ട വസ്ത്രങ്ങളും സാധനങ്ങളും എടുത്ത് ഞാൻ ഇത്തയുടെ വീട്ടിലേക്ക് പോയി..ഇത്ത അപ്പോഴും കണ്ണ് കലങ്ങി ഇരിക്കുകയായിരുന്നു. എന്നെ കണ്ടതും ഇത്ത കണ്ണ് തുടച്ചു കൊണ്ട് എഴുന്നേറ്റു. ഇത്ത : നീ വന്നോ..? ഞാൻ : എന്താ ഇത്താ, സങ്കടം മാറിയില്ലേ..?
ഇത്ത : അതല്ലടാ, അവൻ ഇല്ലാതെ ആദ്യായിട്ടാ ഞാൻ...
ശരിയായിരുന്നു. ഫർഹാൻ ആദ്യമായിട്ടാണ് വീട് വിട്ടു നിൽക്കുന്നത്. അവൻ പഠിച്ചതൊക്കെ നാട്ടിൽ തന്നെ ആയിരുന്നു. ബി ടെക് പോലും കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് ചെയ്തത്.
ഞാൻ : സാരമില്ല ഇത്ത. എല്ലാം ശരിയാവും. അവൻ നല്ല നിലയിലെത്തും. അപ്പൊ ഈ സങ്കടം ഒക്കെ മാറും..
ഇത്ത നെടുവീർപ്പെട്ടു..
ഇത്ത : നീ ഫർഹാന്റെ റൂമിൽ തന്നെ കിടന്നോ. എന്ത് ആവശ്യമുണ്ടെങ്കിലും പറഞ്ഞോ..
ഞാൻ : ശരി ഇത്താ.
💬 Comments
View all comments