0%

Chapter Title : ❤️സഖി 10❤️ [സാത്താൻ?]

Author : Kambikathakal Read All Parts 475

ജോണിനോട് ചേട്ടൻ ജോർജ് ചോദിച്ചു.

അയാളുടെ ചോദ്യത്തിന് മറുപടിയെന്നവണ്ണം കയ്യിലിരിക്കുന്ന ഗ്ലാസ്സിലെ മദ്യം ഒറ്റവലിക്ക് കുടിച്ചിറക്കി കൊണ്ട് ജോൺ പറഞ്ഞു തുടങ്ങി.

" ഇച്ചായന് തോന്നുന്നുണ്ടോ ഇതൊക്കെ കണ്ട് എനിക്ക് സഹിക്കാൻ കഴിയുന്നുണ്ടെന്ന്? നമ്മൾ ആഗ്രഹിച്ചതൊക്കെ സ്വന്തമാക്കിയിട്ടല്ലേ ഉള്ളു. ആദ്യമായിട്ടാണ് ഒരു പ്രോപ്പർട്ടി സ്വന്തമാക്കാൻ ചെയ്യേണ്ടതൊക്കെ ചെയ്തിട്ടും അത് കയ്യിൽ വന്നിട്ട് കൂടി അത് നഷ്ടമാവുന്നത്. പക്ഷെ ഇപ്പോൾ എടുത്തുചാടി ഒന്നും നമുക്ക് ചെയ്യാൻ പറ്റില്ല, ഓർമയുണ്ടല്ലോ മാർക്കോ ഇച്ചായൻ പറഞ്ഞത് നമ്മൾ നേരിട്ട് ഇറങ്ങാൻ നിൽക്കണ്ട എന്ന്. അത് കൊണ്ട് മാത്രം ആ ചെക്കന്റെ കാര്യം ഞാൻ അവധിക്ക് വെച്ചേക്കുവാ "

ജോൺ പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നിയ ജോർജ് തന്റെയുള്ളിലുള്ള അമർഷം പ്രകടിപ്പിച്ചുകൊണ്ട് തന്നെ അയാളോട് വീണ്ടും പറഞ്ഞു.

" നീ പറയുന്നതൊക്കെ ശെരി തന്നെയാണ് പക്ഷെ ഇനിയും നമ്മൾ നേരിട്ട് ഉറങ്ങാതെ എങ്ങനെ? ജയദേവൻ ആയിരുന്നു ആകെയുള്ള ഒരു വഴി പക്ഷെ ഇപ്പോൾ അവനും അകത്തായി ഇനി വേറെ എന്താ ഒരു വഴിയുള്ളത്? "

" ഇച്ചായാ അത് തന്നെയാണ് ഞാനും പറഞ്ഞത് നമ്മൾ നേരിട്ട് ഉറങ്ങിയിരുന്നു എങ്കിൽ ഇന്ന് ജയദേവന് പകരം ഞാനോ ഇച്ചായനോ ആവേണ്ടിയിരുന്നു അകത്തു കിടക്കുന്നത് അന്ന് അവനെ ഇറക്കി കളിച്ചത് കൊണ്ട് മാത്രമല്ലെ നമ്മളുടെ കാര്യം പുറത്ത് വരാതിരുന്നത്. പിന്നെ ഇനി നമ്മൾ നേരിട്ട് ഇറങ്ങേണ്ടി വരും പക്ഷെ ഇപ്പോഴല്ല ആ ചെക്കൻ എന്താ ചെയ്യാൻ പോവുന്നെ എന്ന് ഒന്ന് നോക്കട്ടെ. മിക്കവാറും ഇന്ന് തന്നെ അവൻ വന്നവഴിയേ ഓടിക്കോളും 😂 അവന്റെ എല്ലാ സ്ഥാപനങ്ങളിലും ഉള്ള യൂണിയൻ നേതാക്കന്മാരും അവന്റെ സ്റ്റാഫുകളിൽ ചിലരും നമ്മുടെ ആൾക്കാർ അല്ലെ. ഞാൻ അറിഞ്ഞിടത്തോളം അവൻ ഒരു അല്പപ്രാണി കീടം ആണ് സൊ അവരുടെ ടോർച്ചർ താങ്ങാൻ പറ്റാതെ തന്നെ അവൻ വന്ന വഴിയേ ഓടും. അത് കഴിഞ്ഞാൽ പതിയെ നമ്മൾ അവനെ അങ്ങ് കുഴിച്ചു മൂടും ആർക്കും ഒരു സംശയവും ഇല്ലാതെ തന്നെ 😈"

"മ്മ് 😈 പക്ഷെ ആ ACP കിരൺ.... അവൻ ഒറ്റൊരുത്തൻ ആണ് ജയദേവൻ കുടുങ്ങാൻ കാരണം. എല്ലാവരും എഴുതി തള്ളിയ കേസ് വീണ്ടും പൊക്കിയെടുത്തുകൊണ്ടുപോയി അങ്ങ് സെൻട്രൽ ഗവണ്മെന്റ് വരെ അവൻ എത്തിച്ചില്ലേ? അത്കൊണ്ട് ആദ്യം അവനെയാണ് നമുക്ക് വകവരുത്തേണ്ടത്."

ജോൺ പറഞ്ഞത് തനിക്ക് സ്വീകര്യമായിരുന്നു എങ്കിലും അതിന്റെ ഇടക്ക് ഒരു വിലങ്ങു തടിയായി നിൽക്കുന്ന ACP യുടെ

💬 Comments

View all comments