Chapter Title : ❤️സഖി 10❤️ [സാത്താൻ?]
തറയിലേക്ക് നോക്കി കൈകൾ കൂപ്പി ഐഷു പറയുന്ന ഓരോ വാക്കുകളും തനിക്ക് വിശ്വസിക്കാൻ കഴിയുന്നതിലും അപ്പുറമായിട്ടായിരുന്നു വിഷ്ണു കേട്ടു നിന്നത്. തന്നെ അവൾക്ക് ഇഷ്ടം ആണെന്നല്ലേ അവൾ ആ പറഞ്ഞത്? അവൻ തന്നോട് തന്നെ പല തവണ അത് ചോദിച്ചുകൊണ്ട് ഇരുന്നു അതോടൊപ്പം തന്നെ അവൾ അച്ഛനോടും അമ്മയോടും പറയുന്നത് അവൻ കേട്ടുകൊണ്ടിരുന്നു.
" അച്ഛനും അമ്മയും പോയതിൽ പിന്നെ ആരുമില്ല എന്നും പറഞ്ഞു നടക്കാ നിങ്ങളുടെ മോൻ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്തൂടെ രണ്ടുപേർക്കും കണ്ട നാൾ മുതൽ ഉള്ളിൽ കൊണ്ടുനടക്കുന്ന ഈ പെണ്ണ് ഉണ്ടെന്ന് അവനു എന്നും കൂട്ടായിട്ട് 🥹. ഇത് പറയാൻ മാത്രം ആയിട്ട് ഇവനെയും കൂട്ടി ഇന്ന് തന്നെ ഇങ്ങോട്ട് വരണം എന്ന് കരുതിയതാണ് അപ്പോൾ ആണ് ഇവൻ തന്നെ ഇങ്ങോട്ട് വന്നത്. പിന്നെ ഇതിലും നല്ല സമയം എനിക്ക് ഇത് പറയാൻ കിട്ടുമെന്ന് തോന്നിയില്ല. രണ്ടാളും മോനെ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം കേട്ടോ എന്നും അവനു കൂട്ടായിട്ട് ഞാൻ ഉണ്ടാവും എന്ന് 🥹 പോവാ "
അത് പറഞ്ഞുകൊണ്ട് അവൾ എന്താ ഇവിടെ നടക്കുന്നതെന്ന് പോലും മനസിലാവാതെ മുന്നേ കരഞ്ഞു തീർത്തതിന്റെ അവശേഷിപ്പായി നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന വിഷ്ണുവിന് നേരെ തിരിഞ്ഞു. എന്നിട്ട് അവനോടായി പറഞ്ഞു തുടങ്ങി.
" ഞാൻ ഇവരോട് പറഞ്ഞത് കേട്ടില്ലേ? ഇനി ആരുമില്ല എന്നും പറഞ്ഞു നടക്കേണ്ട കേട്ടോ. പിന്നെ എനിക്ക് അറിയാം നിനക്ക് ഇപ്പോഴും വിശ്വാസം ആയി കാണില്ല എന്ന്. നിന്റെ തീരുമാനം നീ സമയമെടുത്തു തന്നെ പറഞ്ഞാൽ മതി. എനിക്ക് എന്തോ
💬 Comments
View all comments