0%

Chapter Title : ❤️സഖി 10❤️ [സാത്താൻ?]

Author : Kambikathakal Read All Parts 1.1K

ഇനിയും ഇത് പറയാതെ പറ്റില്ല എന്ന് തോന്നി അതാ പറഞ്ഞത് 🥹 ഐ ലവ് യു വിച്ചു "

അത്രയും പറഞ്ഞുകൊണ്ട് തന്നെ അവൾ തന്റെ മുന്നിൽ നിൽക്കുന്ന വിഷ്ണുവിന്റെ കവിളത്തു ഒരു മുത്തവും നൽകി. എന്താണ് നടക്കുന്നതെന്ന് പോലും മനസിലാവാതെ നിൽക്കുന്ന വിഷ്ണുവിന്റെ ഉള്ളിൽ പണ്ട് എപ്പോഴോ അതിമോഹം ആണെന്ന് കരുതി കുഴിച്ചുമൂടിയ പ്രണയം വീണ്ടും ഉയരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.

പിന്നീട് കൂടുതൽ ഒന്നും സംസാരിക്കാതെ തന്നെ അവർ ഇരുവരും പോവാനായി തിരിഞ്ഞു നടന്നു. ഇപ്പോൾ തന്നെ താൻ പറഞ്ഞതിന് മറുപടി പറയാൻ പറ്റിയ ഒരു മനസ്സികാവസ്ഥയിൽ അല്ല അവൻ എന്ന് അറിയാവുന്നത് കൊണ്ടാവും അവൾ അതിനെ കുറിച്ച് അവനോട് പിന്നെ ഒന്നും ചോദിച്ചിരുന്നില്ല. മീറ്റിംഗ് സങ്കടിപ്പിച്ചിരിക്കുന്ന ഹാൾ ലക്ഷ്യമാക്കി വണ്ടി നീങ്ങുമ്പോഴും മുൻപ് പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ രണ്ടുപേരുടെയും സംഭാഷണങ്ങളിലേക്ക് കടന്നു വരാതെ ഇരുവരും ശ്രദ്ധിക്കുന്നത് പോലെ. തികച്ചും ഓഫീസ് കാര്യങ്ങൾ മാത്രം എന്ത് എങ്ങനെ തുടങ്ങണം എന്നൊക്കെ മാത്രം ചർച്ച ചെയ്തുകൊണ്ടായിരുന്നു ഇരിവരുടെയും യാത്ര. പക്ഷെ രണ്ടാളുടെയും മനസ്സിൽ നേരെ മറിച്ചും. ഒരാളുടെ മനസ്സിൽ അവൻ താൻ പറഞ്ഞതിനെ എതിർക്കുവോ എന്നാണ് ചിന്തയെങ്കിൽ മറ്റേയാളുടെ മനസ്സിൽ അവൾ പറഞ്ഞതിന് മറുപടി എങ്ങനെ അവതരിപ്പിക്കണം എന്നായിരുന്നു.

************************************************

ഇതേ സമയം മറ്റൊരിടത്ത്.....

" ജോൺ ഇന്നാണ് ആ ചെക്കൻ എല്ലാം ഏറ്റെടുക്കുന്നത്. ആദ്യമായിട്ടാണ് നമ്മൾ ആഗ്രഹിച്ചത് കൈവിട്ട് പോവുന്നത്. എന്നിട്ടും നീ എന്താണ് ഒന്നും ചെയ്യാതെ ഇങ്ങനെ ഇരിക്കുന്നത്? "

കേരളത്തിലെ തന്നെ പ്രമുഖ വ്യവസായികളും ഒരുവിധം എല്ലാ കുറ്റകൃത്യങ്ങൾക്കും സ്പോൺസർ മാരുമായ

💬 Comments

View all comments