0%

Chapter Title : ❤️സഖി 10❤️ [സാത്താൻ?]

Author : Kambikathakal Read All Parts 463

ആ.... മോൻ വാ ഭക്ഷണം കഴിക്ക് ഇന്ന് ഓഫീസിൽ ആദ്യ ദിവസമല്ലേ.

വിഷ്ണു : എനിക്ക് ഇപ്പോൾ വേണ്ട ചെറിയച്ചാ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം.

മഹാദേവൻ : രാവിലെ തന്നെ ഇതെവിടെ പോവാ മോനെ?

വിഷ്ണു : ചെറിയച്ഛൻ ഇന്നലെ ആന്റി പറയുന്നത് കേട്ടതല്ലേ ഈ ഭ്രാന്തൻ കോലത്തിൽ എങ്ങനെ ആണ് ഓഫീസിലേക്ക് കയറി വരുന്നത്? ഞാൻ ഒന്ന് പോയി മുടിയും താടിയുമൊക്കെ ഒന്ന് വെട്ടി ഒതുക്കിയെച്ചും വരാം. പിന്നെ അച്ഛനെയും അമ്മയെയും ഒന്ന് പോയി കാണണം ഒരുപാടായില്ലേ അസ്ഥി തറക്ക് വിളക്ക് പോലും ഇല്ലാതെ ആയിട്ട്. ഇനി അത് മുടങ്ങണ്ട 🥲

മഹാദേവൻ : ആ എന്നാൽ മോൻ പോയിട്ട് വാ... അല്ല ഞാൻ കൂടി വരട്ടെ ഒരു കൂട്ടിന്?

വിഷ്ണു : എന്തിന്? പേടിക്കണ്ട ഞാൻ വീണ്ടും ഒളിച്ചോടി കളയത്തൊന്നുമില്ല, ഇന്നലെ വരെ ചിലപ്പോൾ ചെയ്‌തെന്നൊക്കെ വരാം പക്ഷെ എന്നെ ഇപ്പോൾ എല്പിച്ചിരിക്കുന്ന കർത്തവ്യം അത് പൂർത്തിയാക്കാതെ ഞാൻ എങ്ങും പോവില്ല 😊.

മഹാദേവൻ : 😊 എന്നാ മോൻ പോയിട്ട് വാ...

അത്രയും പറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി. വണ്ടിയുമെടുത്തു ഗേറ്റും കഴിഞ്ഞു പോവുന്നത് മഹാദേവനും മാലതിയും നോക്കി നിന്നു.

"ചേട്ടാ ഇനിയും പിള്ളേരെ ഇങ്ങനെ തനിയെ നടത്തണോ, എല്ലാ സത്യവും കലങ്ങി തെളിഞ്ഞ സ്ഥിതിക്ക് അവരുടെ രണ്ടാളുടെയും കാര്യത്തിൽ പെട്ടന്ന് തന്നെ ഒരു തീരുമാനം എടുക്കണ്ടേ? "

വിഷ്ണു പുറത്തേക്ക് പോയതും മുൻപ് സംസാരിച്ചുകൊണ്ടിരുന്നതിന്റെ ബാക്കി എന്നപോലെ മാലതി അയാളോട് ചോദിച്ചു.

ആ ചോദ്യത്തിന് എന്തോ ഒന്ന് മനസ്സിൽ കണ്ടിട്ടുള്ളതുപോലെ ഒരു ചിരി സമ്മാനിച്ചുകൊണ്ട് അയാൾ അകത്തേക്ക് കയറി.

"ദേ മനുഷ്യ നിങ്ങളെന്താ ഒന്നും പറയാതെ പോവുന്നത് എന്തേലും ഒന്ന് പറ, ഇനി നിങ്ങൾക്ക് അവരെ രണ്ടാളെയും ഒന്നിപ്പിക്കാൻ താൽപര്യമില്ലെങ്കിൽ അതായാലും പറയന്നെ."

മറുപടി പറയാതെ നടന്നു പോവുന്ന മഹാദേവനോടായി വീണ്ടും മാലതി ചോദിച്ചുകൊണ്ടേ ഇരുന്നു.

"നീ എന്താ മാലതി ഈ പറയുന്നത് 😊, അവരെ രണ്ടാളെയും ഒന്നിപ്പിക്കാൻ നിന്നെക്കാൾ കൂടുതൽ താല്പര്യമുള്ളത് എനിക്ക് തന്നെയാടോ 😊 പിന്നെ പിള്ളേർ ഇപ്പോഴല്ലേ ഒന്ന് റിക്കവർ ആയി വരുന്നത്. എല്ലാം പഴയപോലെ ആയി എന്ന് ഉറപ്പായി കഴിയുമ്പോൾ നമുക്ക് അവരെ അങ്ങ് ഒന്നിപ്പിച്ചേക്കാം എന്താ "

അയാൾ പറഞ്ഞതിലും കാര്യമുണ്ട് എന്ന് മനസ്സിലായത് കൊണ്ടാവാം മാലതി അതിന് സമ്മതം മൂളിയതല്ലാതെ മറിച്ചൊരു അഭിപ്രായവും പറയാതിരുന്നത്.

💬 Comments

View all comments