0%

Chapter Title : ❤️സഖി 10❤️ [സാത്താൻ?]

Author : Kambikathakal Read All Parts 463

ഉറക്കത്തിൽ നിന്നും എണീറ്റ ഐഷു തന്റെ മടിയിൽ കിടന്ന വിഷ്ണുവിനെ കാണാത്തത് കൊണ്ട് ചുറ്റിലുമായി അവനെ തിരയാൻ തുടങ്ങി. സത്യം പറഞ്ഞാൽ നേരം വെളുത്തത് പോലും തിരിച്ചറിയാതിരുന്ന അവൾ അവൻ വീണ്ടും പോയോ എന്നോർത്തു ഭയപ്പെട്ടു എന്ന് കരുതുന്നതാവും ശെരി. മുറിയാകെ അവനെ തിരഞ്ഞു പുറത്തേക്കിറങ്ങുപ്പോൾ ആണ് നേരം വെളുത്തു എന്ന കാര്യം അവൾ മനസ്സിലാക്കുന്നത്. താഴേക്ക് ഇറങ്ങിയ അവൾ ഹാളിൽ ഇരിക്കുന്ന തന്റെ അച്ഛനോടും അമ്മയോടുമായി അവൻ എവിടെ എന്നായിരുന്നു ആദ്യമേ തന്നെ ചോദിച്ചത്.

അതിന് മറുപടിയായി അവർ അവൻ എവിടെ പോയി എന്നുള്ള കാര്യം അവളെ ധരിപ്പിച്ചു എങ്കിലും എന്തോ തിരികെ കുട്ടിയ തന്റെ ജീവൻ ഇനിയും നഷ്ടപോയെടുത്താൻ കഴിയില്ല എന്നുള്ള മനസ്സികാവസ്ഥയിൽ ആയിരുന്നു അവൾ.

ഇരുന്നിട്ട് ഇരുപ്പുറക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഐഷുവിനെ ഒരു കളിയാക്കൽ ചിരിയോടുകൂടെ തന്നെ നോക്കികൊണ്ട് മഹാദേവൻ ചോദിച്ചു.

"എന്താ മോളെ നീ എന്തോ കളഞ്ഞുപോയത് പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്? എന്തേലും കാണാതെ പോയോ? 😊"

അച്ഛന്റെ ആ ചോദ്യത്തിൽ ഒന്ന് പരുങ്ങി എങ്കിലും അത് പുറമെ കാണിക്കാതെ തന്നെ അവൾ അയാൾക്ക് മറുപടി പറഞ്ഞു.

" അ... അത്.... അത് ഒന്നുമില്ല അച്ഛാ, ഞ.. ഞാൻ വെറുതെ "

അവളുടെ പതറി പതറിയുള്ള സംസാരത്തിൽ തന്നെ കാര്യം മനസ്സിലായ അയാൾ വീണ്ടും ചിരിച്ചുകൊണ്ട് തന്നെ അവളോടായി പറഞ്ഞു തുടങ്ങി.

"എന്തിനാ മോളെ നീ ഇങ്ങനെ കിടന്നുരുളുന്നത്. നീ അവനെ കാണാത്തത് കൊണ്ടല്ലേ ഇങ്ങനെ മൂട്ടിൽ തീ പിടിച്ചതുപോലെ നടക്കുന്നത് 😂? "

അയാളുടെ ആ ചോദ്യത്തിന് മറുപടി എന്നപോലെ നാണം നിറഞ്ഞ ഒരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി. പിന്നീട് അയാളോട് മറുപടി ഒന്നും പറയാൻ കഴിയാത്തത് കൊണ്ടാവാം അല്ലെങ്കിൽ സംസാരിക്കാനുള്ള നാണം കൊണ്ടോ അവൾ അയാൾക്ക് പിന്നീട് മുഖം കൊടുക്കാതെ പുറത്തേക്ക് ഇറങ്ങി. പഴയപോലെ തന്നെ തന്റെ മോൾ സന്തോഷവതിയായി വീണ്ടും കണ്ടതുകൊണ്ട് തന്നെ ആ അച്ഛന്റെ മനസ്സും നിറഞ്ഞിരുന്നു.

"ഇനിയും എന്റെ കുട്ടികളെ വിഷമിപ്പിക്കല്ലേ ദൈവമേ " എന്നയാൾ മനസ്സുരുകി ദൈവത്തോട് പ്രാർത്ഥിച്ചു. പക്ഷെ ആ പ്രാർത്ഥന കേൾക്കാൻ ദൈവത്തിനു കാതുകളില്ല അല്ലങ്കിൽ കെട്ടില്ലെന്ന് നടിക്കും എന്ന് അയാൾക്ക് അപ്പോൾ അറിയില്ലായിരുന്നു.

ഇതേ സമയം പുറത്തിരുന്നുകൊണ്ട് കഴിഞ്ഞുപോയ കാലങ്ങൾ ഒന്ന് ആലോചിക്കുകയായിരുന്നു ഐശ്വര്യ.

ആദ്യമായി അങ്കിളും ആന്റിയും വിഷ്ണുവിനെ വീട്ടിലേക്ക് കൊണ്ടുവന്ന ആ ദിവസം. വിജയുടെ മരണത്തിന്റെതായ

💬 Comments

View all comments