0%

Chapter Title : ❤️സഖി 10❤️ [സാത്താൻ?]

Author : Kambikathakal Read All Parts 465

സങ്കടങ്ങൾ ഉണ്ടായിരുന്നു എങ്കിലും ആ പൂച്ച കണ്ണുകൾ ആദ്യ കാഴ്ചമുതൽ തന്നെ വശികരിച്ചിരുന്നു. അവനോടൊപ്പം സമയം ചിലവഴിക്കുന്നതിനു വേണ്ടി മാത്രം ഓരോരോ കാരണങ്ങൾ കണ്ടെത്തി അവിടേക്ക് പോയിരുന്നതും അവൻ പോലും അറിയാതെയുള്ള ചില സ്പർശനങ്ങൾ തന്നെ നാണത്തിൽ മുക്കിയതും എല്ലാം ഒരിക്കൽ കൂടി അവളുടെ മനസ്സിലൂടെ ഓടി നടന്നു.

അന്ന് അഞ്ജലി അവനെ ചുംബിക്കുന്നത് കണ്ട ആ ദിവസം, ആ കാഴ്ച കണ്ടപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ദേഷ്യവും സങ്കടവുമെല്ലാം ഉള്ളിലേക്ക് കടന്നു വന്നതിന്റെ പരിണിത ഫലമായിട്ട് ആണ് അവളോട് ആദ്യം അലറി വിളിച്ചുകൊണ്ടു സംസാരിച്ചത്. ഇടക്കെപ്പോഴോ കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി എന്ന് പറയുംപോലെ അവൻ തനിക്ക് നഷ്ടമായി എന്ന് മനസ്സിലായത് കൊണ്ടാവാം പിന്നീട് അങ്ങോട്ടുള്ള കാര്യങ്ങളിൽ മനപ്പൂർവ്വം അവനിൽ നിന്നും ഒഴിഞ്ഞു നിന്നത്.

ചിലപ്പോൾ അവന്റെ സാമിപ്യം തന്നിൽ എന്നും നിറഞ്ഞു നിൽക്കുന്ന പ്രണയത്തെ തടയാൻ കഴിയാത്ത വിധം ശക്തമാക്കിയാലോ എന്ന് ഭയപ്പെട്ടത് കൊണ്ടും ആവാം.

അവനു അഞ്ജലിയെ ഇഷ്ടം ആണെന്ന് അറിഞ്ഞത് മുതൽ സ്വയം ഒഴിഞ്ഞു മാറുന്നതാലേ നല്ലത് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചതും വേദനയോടെ തന്നെ ഉള്ളിലെ പ്രണയം ഒരു മൂലയിലേക്ക് മാറ്റ് വെച്ചതുമൊക്കെ, അല്ലേലും നമ്മുടെ സന്തോഷമല്ലല്ലോ നമ്മൾ സ്നേഹിക്കുന്നവരുടെ സന്തോഷത്തിനു വേണ്ടി നിലനിൽക്കുന്നതല്ലേ യഥാർത്ഥ പ്രണയം❤️.

പെട്ടന്ന് മതിലിനകത്തേക്ക് വണ്ടി കയറി വരുന്ന ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്. ഹെൽമെറ്റ്‌ വെച്ചുകൊണ്ട് കാർ പോർച്ചിലേക്ക് കയറ്റി വണ്ടി നിറുത്തിയ വിഷ്ണുവിനെ തന്നെ അവൾ നോക്കി നിന്ന്. തലയിൽ നിന്നും ഹെൽമെറ്റ്‌ മാറ്റിയ അവനെ തന്നെ അവൾ നോക്കി നിന്നുപോയി എന്ന് പറയുന്നതാവും ശെരി.

നീണ്ടു വളർന്ന മുടിയും താടിയുമായി ഒരു ഭ്രാന്തനെ പോലെ നടന്നിരുന്ന അവന്റെ രൂപത്തിൽ വന്ന മാറ്റങ്ങൾ ഓരോന്നായി അവൾ നോക്കി കൊണ്ടിരുന്നു.

ആദ്യമായി ഒരാളോട് ക്രഷ് തോന്നുമ്പോൾ വായും പൊളിച്ചു നോക്കി നിൽക്കല്ലേ ആ അതെ അവസ്ഥയിൽ തന്നെ ആയിരുന്നു അവളും അപ്പോൾ.

നീണ്ടു വളർന്ന ഭ്രാന്തൻ മുടികൾക്ക് പകരം വൃത്തിയായി വെട്ടി ഒതുക്കിയ ഒരു എക്സിക്യൂട്ടീവ് ലുക്കിൽ ആയിരുന്നു അവന്റെ തലമുടികളുടെ രൂപം അതുപോലെ തന്നെ ക്ലീൻ ഷേവ് അല്ലങ്കിലും ഭംഗിയായി തന്നെ ട്രിമ് ചെയ്ത് ഒതുക്കിയ താടിയും അല്പം പിരിച്ചു വെച്ച മീശയും അവന്റെ മുഖത്തുനിന്നും കണ്ണെടുക്കാൻ കഴിയാത്ത വിധം അവളെ മയക്കി കഴിഞ്ഞിരുന്നു.

ആ പണ്ട് തട്ടത്തിൻ മറയത്തു

💬 Comments

View all comments