Chapter Title : ❤️സഖി 10❤️ [സാത്താൻ?]
സിനിമയിൽ നിവിൻ പൊളി ആയിഷയുടെ ഭംഗി നോക്കി പറയില്ലേ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല എന്ന് ഏറെക്കുറെ ആ സെയിം ഫീൽ ആയിരുന്നു അപ്പോൾ ഐഷുവിനും ❤️.
തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ഐഷുവിനെ നോക്കി ചിരിച്ചുകൊണ്ട് അവൻ അവളുടെ മുഖത്തിന് മുന്നിൽ ഒന്ന് കൈ വീശി
"ഹലോ... എന്താ മാഡം പന്തം കണ്ട പെരുചാഴിയെ പോലെ വായും പൊളിച്ചു നോക്കി നിൽക്കുന്നത് 😂"
മുഖത്തിന് മുന്നിലൂടെ കൈവീശി കൊണ്ട് വിഷ്ണു അത് ചോദിച്ചപ്പോൾ ആണ് താൻ ഇത്രയും നേരം അവനെ തന്നെ വായും പൊളിച്ചു നോക്കി നിൽക്കുകയായിരുന്നു എന്ന് അവൾ ഓർത്തത്.
ഒരു നാണം അവളിലൂടെ കടന്ന് പോയി എങ്കിലും അത് പുറമെ കാണിക്കാതെ തന്നെ അവൾ അവനോട് മറുപടി എന്നവണ്ണം പറഞ്ഞു.
"ഏഹ്... അത്.. ഇന്നലെ മുഴു വട്ടനെപോലെ നടന്നവൻ ദേ ഇങ്ങനെ ഒരു makeover നടത്തി കണ്ടപ്പോൾ ഒന്ന് നോക്കി നിന്നതാ സാറേ, അല്ല എന്തുപറ്റി വൃത്തിയായി നടക്കാനൊക്കെ തീരുമാനിച്ചോ 😂"
തന്റെയുള്ളിൽ ഉയർന്നുവന്ന പ്രണയവും അവന്റെമുന്നിൽ വായും പൊളിച്ചു നിന്ന നാണവുമെല്ലാം മറച്ചുകൊണ്ട് ഒരു സാധാരണ ശൈലിയിൽ അല്പം തമാശ കൂടി കലർത്തി അവൾ അവനോട് ചോദിച്ചു.
" അത് പിന്നെ ഇന്ന് ഓഫീസിലേക്ക് പോവണ്ടേ അപ്പോൾ ആ കോലം അങ്ങ് മാറ്റിയേക്കാം എന്ന് കരുതി 🙂, അല്പം വൃത്തിയൊക്കെ വേണ്ടേ "
തന്റെ ഈ makeover എന്തിനാണെന്ന് അവനും അവളോട് പറഞ്ഞു.
"അതെന്തായാലും നന്നായി... ആ പിന്നെ വേറെ ഒരു കാര്യം കൂടി പറയാൻ ഉണ്ടായിരുന്നു..."
എന്തോ ഒന്ന് പെട്ടന്ന് ഓർത്തെടുത്തത് പോലെ അവൾ അവനോടായി പറഞ്ഞു.
"എന്താ 🤨"
"എടാ അത് പിന്നെ ഓഫീസിൽ ഇപ്പോഴും കൂറ് ജയദേവനോട് മാത്രമായുള്ള കുറച്ചുപേർ ഉണ്ട്, അത്കൊണ്ട് തന്നെ ആരെങ്കിലും എന്തേലും ഒക്കെ പറഞ്ഞു നിന്നെ തളർത്താനൊക്കെ ശ്രമിച്ചു എന്ന് വരും. ഒന്ന് സൂക്ഷിച്ചോണം കേട്ടോ 😊"
"എന്താ ഐഷു ഇന്നലെ വരെ നീ ഈ പറഞ്ഞത് പോലെ എന്തെങ്കിലും ഒക്കെ നടന്നിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ തളർന്നേനെ ഇനി ഉണ്ടാവില്ല, വേറെ ഒന്നും കൊണ്ടല്ല ഞാൻ രാത്രി പറഞ്ഞില്ലേ എന്തൊക്കെ ഉണ്ടായാലും എന്നെ എല്പിച്ചതൊന്നും നശിപ്പിക്കാൻ ഞാൻ തയ്യാറാവില്ല അതിപ്പോൾ ആരൊക്കെ എന്ത് പറഞ്ഞാലും ശെരി "
അവന്റെ വാക്കുകളിലെ കോൺഫിഡൻസ് അവൾക്കും ഒരുപാട് സന്തോഷം നൽകുന്നതായിരുന്നു എങ്കിലും ഒരു മുന്നറിയിപ്പ് കണക്കെ അവൾ അവനോടായി വീണ്ടും
💬 Comments
View all comments