Chapter Title : ❤️സഖി 10❤️ [സാത്താൻ?]
പറഞ്ഞു.
"വിച്ചു പക്ഷെ നീ കരുതുന്നപോലെ അല്ല നമ്മുടെ ഹോസ്പിറ്റലിൽ ആയാലും മറ്റു സ്ഥാപനങ്ങളിൽ ആയാലും ശെരി പ്രധാന യൂണിയൻ നേതാക്കൾ എല്ലാവരും ഇപ്പോൾ അയാളുടെ ആൾക്കാർ ആണ് അതുകൊണ്ട് തണ്ണീന്തേലും ഒരു കാരണം കണ്ടെത്തി നിന്നെ മാനസികമായി തളർത്തുവാൻ തന്നെ ആയിരിക്കും എല്ലാവരുടെയും ശ്രമം. പിന്നെ നമ്മൾ എന്തേലും നടപടി എടുത്താൽ അത് നേരിടാൻ യൂണിയന്റെ പിൻബലം കൂടെയുണ്ടല്ലോ അവർക്ക് "
അവളുടെ വാക്കുകൾ കേട്ട അവനിൽ വിരിഞ്ഞ പുഞ്ചിരിയുടെ അർഥം എന്താണെന്ന് അവൾക്ക് അപ്പോഴും അറിയില്ലായിരുന്നു. ആ പുഞ്ചിരിയോടെ തന്നെ അവൻ അവളോടായി പറഞ്ഞു തുടങ്ങി.
" ഐഷു നീ ഇങ്ങനെ പേടിക്കണ്ട, ഒരു മനുഷ്യ ജീവിതത്തിൽ അനുഭവിക്കാവുന്ന വേദനകൾ ഒരുവിധം എല്ലാം തന്നെ അനുഭവിച്ചു നിൽക്കുന്ന എനിക്ക് ഇനി ആരുടേയും വാക്കുകളും പ്രവർത്തികളും ഒന്നും തന്നെ ബാധിക്കില്ല. പിന്നെ നമ്മുടെയും കൂടെ ഉണ്ടല്ലോ ഒരു ഡെവിൾ 😊"
അവൻ പറഞ്ഞത് മുക്കാൽ ഭാഗവും മനസ്സിലായി എങ്കിലും അവസാനം പറഞ്ഞ ആ വാക്കുകൾ അത് മാത്രം അവൾക്ക് അങ്ങോട്ട് മനസ്സിലായില്ല. അത് മറച്ചുവെക്കാതെ തന്നെ അവൾ അവനോട് ചോദിക്കുകയും ചെയ്തു.
"😦 ഡെവിൾ? ആരെയാ നീ പറയുന്നത്? എനിക്ക് മനസ്സിലാവുന്നില്ല എന്താ നീ പറയുന്നതെന്ന് "
" എടി അതിപ്പോൾ നിനക്ക് മനസ്സിലാവില്ല ഒന്ന് മാത്രം തല്ക്കാലം നീ അറിഞ്ഞാൽ മതി ഇത്രയും കാലം നമ്മൾ ഒറ്റക്ക് തന്നെ ആയിരുന്നു, അത് കൊണ്ട് തന്നെയാണ് നടന്ന പല സംഭവങ്ങളും തടയാൻ പോലും കഴിയാതിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല. സംരക്ഷണത്തേകാൾ കൂടുതൽ പ്രതികാരം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരുത്തൻ നമ്മുടെ കൂടെയും ഉണ്ട്. പിന്നെ അത് ആരാ എന്താ എന്നൊക്കെ വഴിയേ മനസ്സിലായിക്കോളും കേട്ടോ 😊"
അവൻ ആരെയാണ് പറഞ്ഞത് എന്ന് മനസ്സിലായിട്ടില്ല എങ്കിലും, ആരോ ഒരാൾ അവർക്ക് വേണ്ടി ഇപ്പോഴും നിലകൊള്ളുന്നുണ്ട് ആർക്കും എതിർക്കാൻ കഴിയാത്ത ഒരു ശക്തിയായി എന്ന് അവന്റെ സംഭാഷണത്തിൽ നിന്ന് അവൾക്ക് മനസ്സിലായി കഴിഞ്ഞിരുന്നു. അത് മനസ്സിലായത് കൊണ്ട് തന്നെയാവും അതിനെപ്പറ്റി അവൾ കൂടുതലൊന്നും അവനോട് ചോദിക്കാത്തിരുന്നതും.
സമയം ഒരുപാട് ബാക്കിയില്ലാത്തത് കൊണ്ടും ആദ്യ ദിവസം തന്നെ വൈകിക്കേണ്ട എന്ന് കരുതിയത് കൊണ്ടും ഇരുവരും പുറത്ത് നിന്നുള്ള സംഭാഷണം അവിടെ വെച്ച് തന്നെ അവസാനിപ്പിച്ചു കഴിഞ്ഞിരുന്നു. വിഷ്ണു മുറിയിലേക്ക് പോയി കുളിച്ചു വൃത്തിയായി മീറ്റിങ്ങിനു പോവാനുള്ള വസ്ത്രങ്ങളും ധരിച്ചു താഴേക്ക് വന്നപ്പോഴേക്കും ഐഷുവും
💬 Comments
View all comments