0%

Chapter Title : ❤️സഖി 10❤️ [സാത്താൻ?]

Author : Kambikathakal Read All Parts 469

പോവാൻ തയ്യാറായി കഴിഞ്ഞിരുന്നു. ഇരുവരും ഭക്ഷണം കഴിച്ചു പെട്ടന്ന് തന്നെ ഇറങ്ങുവാൻ തയ്യാറെടുക്കുകയായിരുന്നു. മഹാദേവനോടും അവരുടെ കൂടെ വരാൻ രണ്ടുപേരും ആവശ്യപ്പെട്ടു എങ്കിലും ഇന്നിപ്പോൾ രണ്ടാളും മാത്രം പോയാൽ മതിയെന്നായിരുന്നു അയാളുടെ മറുപടി.

ഭക്ഷണം കഴിച്ച ശേഷം ഏകദേശം 10 മണിയോട് കൂടെ തന്നെ ഇരുവരും പോവാനായിട്ട് ഇറങ്ങി. ആഷികിനോടും ഹബീബിനോടും നേരെ മീറ്റിംഗ് നടക്കുന്ന ഹാളിലേക്ക് തന്നെ നേരിട്ട് എത്തുവാൻ വിഷ്ണു വിളിച്ചു പറഞ്ഞിരുന്നു.

ലക്ഷ്യ സ്ഥാനം നോക്കി നീങ്ങുന്ന കാറിൽ ഇരിക്കുമ്പോഴും എന്തേലും പ്രശ്നം ഉണ്ടാകുവോ എന്നൊരു ഭയം ഐശ്വര്യയിൽ തെളിഞ്ഞു നിന്നിരുന്നു എങ്കിലും യാതൊരു ഭയവും കൂടാതെ കൂൾ ആയി വണ്ടിയൊടിക്കുന്ന വിഷ്ണുവിനെ അവൾ ആശ്ചര്യത്തോടെ നോക്കി ഇരുന്നു. വണ്ടി ഓടിക്കുന്ന കൂട്ടത്തിൽ തന്നെ വിഷ്ണു ഐശ്വര്യയോടായി ചോദിച്ചു തുടങ്ങി.

" ഐഷു... അന്ന് ഞാൻ ജയിലിൽ ആയതിനു ശേഷം ഇതുവരെ ജൂലിയെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല അല്ലെ? "

" ഇല്ലടാ അവളെയോ അവളുടെ ബോഡിയോ കിട്ടുവോ എന്നറിയാൻ ഒരുപാട് തിരച്ചിൽ ഒക്കെ നടത്തിയിരുന്നു എങ്കിലും ഒരു പൊടിപോലും കിട്ടിയില്ല എന്നാണ് അറിഞ്ഞത്.

ഇനി അവളും കൂടി അറിഞ്ഞുകൊണ്ടാണോ ഇതൊക്കെ നടന്നത്? "..

"ഏയ്യ് അവൾ ഒരിക്കലും ചതിക്കില്ല.. അവൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട്, കാരണം എന്നെ വിളിച്ചു എന്തോ അപകടം ഉണ്ടെന്ന് പറയുമ്പോൾ ആണ് അവളുടെ ഫോൺ ഓഫ്‌ ആവുന്നത്.. പിന്നീട് ആ ഫോൺ ഇതുവരെ ഓൺ ആയിട്ടില്ല.. ഇനി അവന്മാർ എവിടേലും കുഴിച്ചു മൂടിയോ എന്നുപോലും അറിയില്ല ആ പാവത്തിനെ. ഇത്രയും വർഷം ആയില്ലേ ഇനി അന്നേക്ഷിക്കാനും സാധിക്കില്ലല്ലോ?"

"മ്മ് നീ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവൾക്കും എന്തേലും സംഭവിച്ചു കാണണം. പക്ഷെ അങ്ങനെ എന്തേലും ഉണ്ടെങ്കിൽ അതും നിന്റെ തലയിൽ വെക്കാൻ അവർ അന്നേ നോക്കില്ലായിരുന്നോ? "

"അതും ശെരിയാണ്.... ഒരുപക്ഷെ അവൾ രക്ഷപെട്ടിട്ടുണ്ട് എങ്കിലോ?"

"എങ്കിൽ അവൾ നിനക്ക് അനുകൂലമായി മൊഴി പറയാൻ എങ്കിലും വരില്ലായിരുന്നോ? ഒന്നുകിൽ അവൾ ജീവിച്ചിരുപ്പില്ല, അല്ലേൽ അവൾ കൂടി അറിഞ്ഞുകൊണ്ടാണ് നിന്നെ പെടുത്തിയത് എന്നാണ് എനിക്ക് തോന്നുന്നത് "

"ഇല്ലടി അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ല, എന്നോടല്ല എങ്കിലും അച്ഛനോടും അമ്മയോടും തീർത്താൽ തീരാത്തത്ര കടപ്പാട് ഉണ്ടായിരുന്നു അവൾക്ക്. ചിലപ്പോൾ രക്ഷപെട്ടിട്ടും ഭയം കൊണ്ട് വെളിയിൽ വരാത്തതാവും "

"ആ എന്തേലും ആവട്ടെ, അല്ല ഇപ്പോൾ അവിടെ ചെന്നിട്ട് എന്താണ് നിന്റെ പ്ലാൻ? ഇന്നലെ രാത്രി എന്താ

💬 Comments

View all comments