Chapter Title : ❤️സഖി 10❤️ [സാത്താൻ?]
ചെയ്യേണ്ടത് എന്നറിയില്ല എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ ആ ടെൻഷൻ ഒന്നും കാണുന്നില്ലല്ലോ?"
"അതൊക്കെ ഉണ്ട് മോളെ.... മനസ്സിലുള്ള സങ്കടങ്ങൾ മുഴുവനും ഇന്നലെ തുറന്ന് പറഞ്ഞത് കൊണ്ടാവും, എന്താ ചെയ്യേണ്ടത് എന്ന് ഒരു വ്യക്തമായ പ്ലാൻ ഇപ്പോൾ മനസ്സിലുണ്ട്. പിന്നെ പേടിച്ചു നിൽക്കാൻ അല്ലല്ലോ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോവാൻ അല്ലെ എന്നെ ഇതൊക്കെ ഏർപ്പെടുത്തിയിരിക്കുന്നത്."
" ആ ആ ചിന്ത എപ്പോഴും ഉണ്ടായാൽ മതി.
അല്ല ഇതെന്താ ഇങ്ങോട്ടേക്കു തിരിഞ്ഞത്? നമുക്ക് പോവേണ്ട സ്ഥലം നേരെയല്ലേ പോവേണ്ടത്? "
സംസാരത്തിന്റെ ഇടക്കും വണ്ടി പോവേണ്ട ദിശയിൽ നിന്നും മറ്റൊരു ദിക്കിലേക്ക് തിരയുന്നത് കണ്ട ഐഷു അവനോടായി ചോദിച്ചു. അവളുടെ ചോദ്യത്തിന് മറുപടിയായി ഒന്ന് ചിരിച്ച ശേഷം അവൻ അവളോടായി പറഞ്ഞു തുടങ്ങി.
" ഉത്തരവാദിത്വങ്ങൾ എല്ലാം എൽക്കുന്നതിനു മുൻപ് അത് എല്പിച്ചവരോട് ഇന്ന് മുതൽ അത് ഞാൻ നിറവേറ്റും എന്ന് പറയേണ്ടേ? പിന്നെ അവരുടെ അടക്കം പോലും കൂടിച്ചില്ലല്ലോ എന്തിനു ഇതുവരെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ലല്ലോ? ഇപ്പോൾ എങ്കിലും ഒന്ന് പോയി കാണട്ടെടോ 🥹"
അവന്റെ വാക്കുകളിൽ നിന്നും വണ്ടി എങ്ങോട്ടേക്കാണ് പോവുന്നെ എന്ന് മനസ്സിലായത് കൊണ്ടും പിന്നെ ഒരു കുറ്റബോധം മനസ്സിൽ വീണ്ടും ഉയർന്നു പൊങ്ങിയത് കൊണ്ടും അവൾ പിന്നീടൊന്നും മിണ്ടിയില്ല. പുറത്തേക്ക് നോക്കി ഇരിക്കുന്ന അവളെ ഒന്ന് നോക്കിയ ശേഷം അവൻ വീണ്ടും വണ്ടി ഓടിച്ചു തുടങ്ങി. അവളുടെ കണ്ണുകളിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണുനീർ കാണാതെ തന്നെ.
അൽപ സമയത്തിനുള്ളിൽ തന്നെ താൻ സ്വർഗം കണക്കെ ജീവിച്ച വീടിനു മുന്നിൽ അവരുടെ വണ്ടി എത്തിയിരുന്നു. ഗേറ്റ് തുറന്ന് കാർ പോർച്ചിൽ നിറുത്തിയ ശേഷം ഇരുവരും ആ പുരയിടത്തിന്റെ തെക്കുഭാഗത്തുള്ള അസ്ഥിതറയുടെ മുന്നിലേക്ക് നടന്നു.
അച്ഛനും അമ്മയും ഉറങ്ങുന്ന ആ തറയിൽ തിരി തെളിച്ചു കൈകൾ കൂപ്പി നിൽക്കുന്ന വിഷ്ണുവിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകാൻ തുടങ്ങി. ഒരുപക്ഷെ മുൻകൂട്ടി അറിഞ്ഞിട്ട് കൂടി അവരെ രക്ഷിക്കാൻ ആവാത്തത്തിലുള്ള കുറ്റബോധമായിരിക്കണം അവന്റെയുള്ളിൽ നിന്നും കണ്ണുകൾ വഴി ഒഴുകി ഇറങ്ങിയത്. എത്രയൊക്കെ താൻ ഓക്കേ ആണെന്ന് നടിച്ചാലും ചില സന്ദർഭങ്ങളിൽ ആ അഭിനയം കൈവിട്ട് പോവുന്നത് അവനും മനസ്സിലാക്കി കഴിഞ്ഞിരുന്നു. ഉള്ളിൽ ഉയർന്നുവന്ന സങ്കടം മറച്ചുവെക്കാൻ കഴിയാത്തത് കൊണ്ടാണോ അതോ സങ്കടങ്ങളൊക്കെ കരഞ്ഞു തീർക്കാൻ വേണ്ടിയാണോ എന്നറിയില്ല അവൻ ആ അസ്ഥി തറയ്ക്ക് മുന്നിൽ മുട്ട് കുത്തിയിരുന്ന് കരയാൻ തുടങ്ങി.
💬 Comments
View all comments