0%

Chapter Title : ❤️സഖി 10❤️ [സാത്താൻ?]

Author : Kambikathakal Read All Parts 473

അവന്റെ അവസ്ഥ കണ്ട് സഹിക്കാൻ കഴിയാത്തത് കൊണ്ടാവാം ഐശ്വര്യയുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു.

എത്രനേരം അവൻ അവിടെ അങ്ങനെ ഇരുന്നു എന്നറിയില്ല. ഉള്ളിലുള്ള സങ്കടങ്ങളൊക്കെ അവന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു തീർക്കട്ടെ എന്ന് കരുതിയാവും അവളും അവനെ വിളിക്കാൻ മുതിർന്നിരുന്നില്ല. കരച്ചിലിനിടയിൽ തനിക്ക് അവർ രണ്ടുപേരും അല്ലാതെ വേറെ ആരുമില്ല എന്ന് അവൻ പറയുന്നത് മാത്രം അവൾ കേട്ടിരുന്നു. കുറച്ചധികം നേരം നീണ്ടുനിന്ന കരച്ചിലിന് ശേഷം തന്റെ മനസ്സിലെ ഭാരങ്ങൾ കുറെയൊക്കെ ഇറക്കി വെച്ചുകൊണ്ട് അവൻ അവിടെ നിന്നും എഴുന്നേറ്റു തിരികെ നടക്കുവാൻ തിരിഞ്ഞതും പെട്ടന്ന് അവന്റെ കൈകളിൽ അവൾ പിടുത്തം ഇട്ടു കഴിഞ്ഞിരുന്നു.

"അച്ഛനോടും അമ്മയോടും നിനക്ക് പറയാനുള്ളതൊക്കെ പറഞ്ഞു തീർത്തിട്ട് അങ്ങ് പോവണോ? എനിക്കും ഇവരോട് കുറച്ചു കാര്യങ്ങൾ പറയാനും അനുവാദം വാങ്ങാനും ഉണ്ട് അത് കൂടി കഴിഞ്ഞു പോയാൽ മതി 🥹"

അണപ്പൊട്ടി ഒഴുകുന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവനെ നോക്കി അവൾ അത് പറയുമ്പോൾ എന്താണ് കാര്യമെന്ന് അറിയാതെ അവൻ അവളെ തന്നെ നോക്കി നിൽക്കുവായിരുന്നു.

ശേഷം അവൾ അസ്ഥി തറയിലേക്ക് നോക്കി കൊണ്ട് തന്നെ തന്റെ വല്യച്ഛന്റെയും വല്യമ്മയുടെയും അടുത്ത് പറയാൻ തുടങ്ങി.

" ഇവനെ സത്യം അറിയാതെ ഞങ്ങൾ എല്ലാവരും ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. പറയുന്നതൊന്നും ചെവിക്കൊള്ളാൻ പോലും കൂട്ടാക്കിയിട്ടില്ല 🥹രണ്ടുപേർക്കും അതിൽ എന്നോട് ദേഷ്യമുണ്ടാവുമെന്ന് എനിക്ക് അറിയാം എങ്കിലും ചോദിക്കുവാ ഈ ചെക്കനെ എനിക്ക് തരുവോ 🥹? നിങ്ങൾക്ക് രണ്ടുപേർക്കും അല്ലെ എന്നെ ഏറ്റവും നല്ലപോലെ അറിയാവുന്നത് 🥹 അത്രക്ക് ഇവനെ എനിക്ക് ഇഷ്ടയത് കൊണ്ടാ 🥹 "

അസ്ഥി തറയിലേക്ക് നോക്കി കൈകൾ കൂപ്പി ഐഷു പറയുന്ന ഓരോ വാക്കുകളും തനിക്ക് വിശ്വസിക്കാൻ കഴിയുന്നതിലും അപ്പുറമായിട്ടായിരുന്നു വിഷ്ണു കേട്ടു നിന്നത്. തന്നെ അവൾക്ക് ഇഷ്ടം ആണെന്നല്ലേ അവൾ ആ പറഞ്ഞത്? അവൻ തന്നോട് തന്നെ പല തവണ അത് ചോദിച്ചുകൊണ്ട് ഇരുന്നു അതോടൊപ്പം തന്നെ അവൾ അച്ഛനോടും അമ്മയോടും പറയുന്നത് അവൻ കേട്ടുകൊണ്ടിരുന്നു.

" അച്ഛനും അമ്മയും പോയതിൽ പിന്നെ ആരുമില്ല എന്നും പറഞ്ഞു നടക്കാ നിങ്ങളുടെ മോൻ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്തൂടെ രണ്ടുപേർക്കും കണ്ട നാൾ മുതൽ ഉള്ളിൽ കൊണ്ടുനടക്കുന്ന ഈ പെണ്ണ് ഉണ്ടെന്ന് അവനു എന്നും കൂട്ടായിട്ട് 🥹. ഇത് പറയാൻ മാത്രം ആയിട്ട് ഇവനെയും കൂട്ടി ഇന്ന് തന്നെ ഇങ്ങോട്ട് വരണം എന്ന് കരുതിയതാണ് അപ്പോൾ ആണ്

💬 Comments

View all comments