0%

Chapter Title : ❤️സഖി 12❤️ [സാത്താൻ?]

Author : Kambikathakal Read All Parts 601

യാത്ര അത് സാധിക്കാൻ പോവുന്നു എന്നൊരു സന്തോഷം അവളിൽ അലതള്ളുന്നത് അവളുടെ മുഖത്ത് തന്നെ വ്യക്തമായിരുന്നു.

"മോളെ മതി സ്വപ്നം കണ്ടത് വന്ന് കേറാൻ നോക്ക് 😂 രാവിലെ തന്നെ എന്തോ എന്റെ കുട്ടിക്ക് പറ്റിയല്ലോ 😂"

അത്ഭുതപ്പെട്ടു നിൽക്കുന്ന അവളെ കളിയാക്കികൊണ്ട് അവൻ അത് പറഞ്ഞപ്പോൾ ആണ് സത്യത്തിൽ അവൾ സ്വയബോധത്തിലേക്ക് തിരികെ വന്നത്. എങ്കിലും എന്റെ കുട്ടി എന്നുള്ള അവന്റെ ആ വാക്ക് അവളിൽ സന്തോഷത്തിന്റെ ഒരു കണ്ണുനീർ പൊഴിക്കുന്നത് ആരും ശ്രദ്ധിച്ചില്ല അല്ല ശ്രദ്ധിച്ചതായി അവൻ ഭവിച്ചില്ല.

അവന് പുറകിലായി ബൈക്കിൽ കയറി അവന്റെ തോളിൽ പിടിച്ചുകൊണ്ടവൾ ഇരുന്നു. താൻ സ്നേഹിക്കുന്നവളുടെ കരങ്ങൾ സ്വന്തം തോളിൽ അമർന്നത് കണ്ട് ഒരു പുഞ്ചിരി തൂകി അവൻ വണ്ടി മുന്നോട്ട് എടുത്തു. ഇരുവരും പോവുന്നത് നോക്കി ഒരു പുഞ്ചിരിയോടെ തന്നെ മഹാദേവനും മാലതിയും നോക്കി നിന്നു.

"അവര് രണ്ടാളും ഒന്നിക്കുന്നത് കണ്ടിട്ട് കണ്ണടക്കണം എന്നാണ് എന്റെ ആഗ്രഹം നടക്കുവായിരിക്കും അല്ലെ ചേട്ടാ 🥹"

ബൈക്കിൽ പോവുന്ന വിഷ്ണുവിനെയും ഐശ്വര്യയെയും നോക്കികൊണ്ട് മാലതി മഹാദേവനോട് പറഞ്ഞു.

"താൻ വിഷമിക്കണ്ടടോ അവരുടെ പോക്ക് കാണുമ്പോൾ തന്നെ അറിയില്ലേ രണ്ടാളുടെയും മനസ്സിൽ ഇഷ്ടമുണ്ട് പിന്നെ സമയമാവുമ്പോൾ പറയാം എന്ന് കരുതിയിട്ടാവും. അവനും എല്ലാത്തിലും നിന്നും ഒന്ന് റിക്കവർ ആവുന്നേയുള്ളു ആ പിള്ളേർ ഇഷ്ടം പോലെ തീരുമാനിക്കട്ടെ 😊... പിന്നെ സങ്കടം പറയാൻ ഒന്നും സമയമില്ല അച്ഛന്റെയും അമ്മയുടെയും ആണ്ട് ആയത്കൊണ്ട് കുറെ ജോലി മോന് എല്പിച്ചിട്ടുണ്ട് എല്ലാം ചെയ്യണം താൻ കഴിച്ചിട്ട് റെഡി ആവാൻ നോക്ക് അവർ എത്തുമ്പോഴേക്കും നമുക്കും

💬 Comments

View all comments