Chapter Title : ❤️സഖി 3❤️ [സാത്താൻ?]
നടക്കുക ഒന്നും അല്ലല്ലോ.
എനിക്ക് സെറ്റ് ആയി കഴിഞ്ഞു അതിന്റെ വാലിലൂടെ അവളുമാരെ വളക്കാൻ നടക്കുവല്ലേ?
പിന്നെ എങ്ങനെ ആട കണ്ട രണ്ടാം ദിവസം തന്നെ പോയി ഇഷ്ടം ആണെന്നൊക്കെ പറയുന്നേ?
ഒന്നും അല്ലേൽ അവൾ എന്നെപ്പറ്റി എന്ത് കരുതും?
ആഷിക് : അതൊക്കെ ശെരി തന്നെ.
ഒരു കാര്യം ചെയ്യ് അവളോട് ഇഷ്ടം ആണെന്ന് ഇപ്പോൾ പറയണ്ട.
കമ്പനി ആവാല്ലോ?
നീ അവളോട് ഒന്ന് സംസാരിച്ചു കമ്പനി ആവ്.
അതാവുമ്പോൾ അവളുടെ മനസ്സിൽ വേറെ ആരേലും ഉണ്ടോ എന്നും അറിയാൻ പറ്റും.
ഞാൻ : കൊള്ളാം നല്ല ഒരു ഐഡിയ ആണ്.
പക്ഷെ എങ്ങനെ അവളോട് ഒന്ന് മിണ്ടും...
ആഷിക് : വാ കൊണ്ട് ?
എടാ മൈരേ വായും പൊളിച്ചു നിൽക്കുന്ന സമയത്ത് എന്തേലും ഒക്കെ കാരണങ്ങൾ നമ്മുടെ ചുറ്റിലും തന്നെ കാണും.
അത് ഏതേലും അങ്ങ് ഉപയോഗപ്പെടുത്തി അവളോട് സംസാരിക്കണം.
ആദ്യം ഒന്ന് മിണ്ടി കഴിഞ്ഞാൽ അവൾ എങ്ങനെ ആണ് സംസാര പ്രിയ ആണോ എന്നൊക്കെ അറിയാല്ലോ.
പിന്നെ അതിലൂടെ അങ്ങ് കമ്പനി ആവണം.
ഞാൻ : എടാ പൊട്ടാ നിനക്ക് ഇത്രക്ക് ബുദ്ധിയോ ?
ആഷിക് : ????
ക്ലാസ്സിൽ കയറി പഠിക്കുന്ന പതിവ് പണ്ടേ ഇല്ലാത്തത് കൊണ്ട് ഞങ്ങൾ മൂന്നും മരച്ചുവട്ടിൽ തന്നെ ഇരുപ്പുറപ്പിച്ചു.
നാട്ടിൻപുറത്തെ ചായക്കടകളിൽ ദിവസേന രണ്ടുനേരം വീതം പരദൂഷണം പറയാനെത്തുന്ന അമ്മാവന്മാരെ പോലെ അവിടിരുന്നുകൊണ്ട് ഓരോന്ന് സംസാരിച്ചു ഞങ്ങളും...
തൊട്ടടുത്തുള്ള മരങ്ങളുടെ എല്ലാം ചുവട്ടിൽ ഇണകുരുവികളെ പോലെ ഓരോന്ന് ഇരിപ്പുണ്ട്.
അത് കണ്ട് ഞാൻ അവന്മാരോട്
💬 Comments
View all comments