Chapter Title : ❤️സഖി 3❤️ [സാത്താൻ?]
അല്ലല്ലേ മൈരേ....
ഹബീബ് : ???
അങ്ങനെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി ഞങ്ങൾ അവിടെ തന്നെ ഇരുന്നു.
ഉച്ച ആയപ്പോൾ എഴുന്നേറ്റ് കാന്റീനിലേക്കും പോയി.
സാധാരണ ഉച്ചക്ക് വല്ലതും കഴിച്ചിട്ട് പിന്നെ കോളേജിൽ നിൽക്കുന്ന പതിവ് ഞങ്ങൾക്കില്ല.
ഏതേലും സിനിമ കാണാൻ പോവാറാണ് പതിവ്.
അന്ന് ഉച്ചക്ക് സിനിമക്ക് പോവാൻ പ്ലാൻ ചെയ്ത് നിൽക്കുമ്പോൾ ആണ് മേഘ മിസ്സ് എന്നോട് കാണണം എന്ന് പറഞ്ഞത് ഓർമ വന്നത്.
"എടാ നിങ്ങൾ പൊക്കോ... എനിക്ക് ഒന്ന് മിസ്സിനെ കാണാൻ ഉണ്ട്... ഞാൻ അത് കഴിഞ്ഞ് അങ്ങ് എത്തിയേക്കാം."
ഞാൻ അവന്മാരോട് ആയി പറഞ്ഞു.
അതിനു സമ്മതിച്ചു അവർ രണ്ടാളും പോയി.
ഞാൻ നേരെ ഫസ്റ്റ് ഇയർ ബി എ ഡിപ്പാർട്മെന്റിലേക്കും.
അവിടെ ഉണ്ടാവും എന്നാണ് മേഘ മിസ്സ് പറഞ്ഞത്.
കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു.
അതെങ്ങനാ കോളേജിന്റെ അകത്തേക്ക് കയറിയാൽ അല്ലെ ഡിപ്പാർട്മെന്റുകൾ ഒക്കെ അറിയാൻ പറ്റു ?.
ഒരു വിധം കണ്ടുപിടിച്ചു അവിടെ എത്തി.
മിസ്സ് ആരോടൊക്കെയോ എന്തോ സംസാരിച്ചു നിൽക്കുവാണ്.
ഞാൻ ആ ക്ലാസ്സ് റൂമിന്റെ വാതിക്കൽ ചെന്ന് മിസ്സിനെ വിളിച്ചു.
ഞാൻ : മിസ്സ്..... മിസ്സേ....
മേഘ മിസ്സ് : ആ വിച്ചു.. ഒരു അഞ്ചു മിനിറ്റ് ദേ വരുന്നു കേട്ടോ..
ഞാൻ : ?
ആ മിസ്സിനെ പറ്റി പറഞ്ഞില്ലല്ലോ അല്ലെ...
മേഘ മിസ്സിന് ഒരു 23 വയസ്സ് പ്രായം കാണും.
ഞങ്ങളുടെ കോളേജിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫസർ.
ഇരുനിറത്തിലുള്ള മിസ്സിനെ കാണാൻ തന്നെ പ്രത്യേക ഭംഗി ആണ്.
ആദ്യമായി കോളേജിൽ വന്നപ്പോൾ ആദ്യം പരോജയപ്പെട്ടത് തന്നെ മിസ്സിനെ ആണ്.
എന്തോ ഞങ്ങൾ പെട്ടന്ന് തന്നെ കൂട്ടായി.
മിസ്സിന് ഒരു ബ്രദർ മാത്രമേ ഉള്ളു അച്ഛനും അമ്മയും ഒക്കെ മിസ്സിന് 20 വയസുള്ളപ്പോൾ മരിച്ചു.
മിസ്സിന് എന്നെ കാണുമ്പോൾ അനിയനെ ഓർമ വരും എന്നാണ് പറയാറ്.
അത് കൊണ്ടുതന്നെ ഒരു ടീച്ചർ സ്റ്റുഡന്റ് റിലേഷൻ എന്നതിലുപരി ഞങ്ങൾ നല്ല ഫ്രണ്ട്സും
ആയിരുന്നു.
എന്റെ എല്ലാ കാര്യവും അറിയാവുന്നത് കൊണ്ട് തന്നെ
💬 Comments
View all comments