Chapter Title : ❤️സഖി 3❤️ [സാത്താൻ?]
ഒരു ചേച്ചിയെ പോലെ എന്നെ കെയർ ചെയ്യുന്നതിലും മിസ്സ് നമ്പർ 1 ആയിരുന്നു.
എന്തും പരസ്പരം ഷെയർ ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ഞങ്ങൾക്കിടയിൽ ഉണ്ട്.
അത് ഞങ്ങൾ പറയാറുമുണ്ട്.
മിസ്സ് : വിച്ചു നിന്ന് മുഷിഞ്ഞോ?
ഞാൻ : ഇല്ല മിസ്സേ.... മിസ്സ് എന്തിനാ കാണണം എന്ന് പറഞ്ഞെ?
മിസ്സ് : പറയാം. നമുക്ക് കാന്റീനിലേക്ക് പോയാലോ?
ഞാൻ : പിന്നെന്താ പോവാലോ.
ഞാനും മിസ്സും കൂടി കാന്റീനിലേക്ക് പോയി. അവിടെ ചെന്ന് ഓരോ ചായയും കുടിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങി.
മിസ്സ് : വിച്ചു നിങ്ങൾ തീരെ ക്ലാസ്സിൽ കയറുന്നില്ല കേട്ടോ.
ഇത്രക്ക് ഉഴപ്പ് വേണ്ട.
ഞാൻ : അത് പിന്നെ മിസ്സേ....
മിസ്സ് : കൂടുതൽ ഒന്നും പറയണ്ട. ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി.
ഞാൻ : ഓ ശെരി മാഡം നാളെ മുതൽ കേറിക്കോളാം എന്താ പോരെ..
മിസ്സ് : മ്മ് മതി... കേറിയാൽ നിങ്ങൾക്ക് കൊള്ളാം.
ഞാൻ : അല്ല മിസ്സ് ഇത് പറയാൻ ആണോ കാണണം എന്ന് പറഞ്ഞത്?
മിസ്സ് : ആഹ് അത് പറയാൻ വിട്ടുപോയി.
വിച്ചു നിങ്ങൾക്ക് ഇവിടെ അടുത്ത് ഒരു പ്രോപ്പർട്ടി ഇല്ലേ?
ഞാൻ : ആഹ് അമ്മയുടെ ഒരു വീട് ഉണ്ട് എന്താ മിസ്സ്?
മിസ്സ് : അവിടെ ഇപ്പോൾ താമസം ഉണ്ടോ ആരേലും?
ഞാൻ : ഇല്ല മിസ്സ്. പിന്നെ ഇടക്ക് ഞങ്ങൾ മൂന്നുപേരും പോവാറുണ്ട്. മിസ്സ് കാര്യം പറ
മിസ്സ് : എടാ ഞങ്ങൾക്ക് അത് തരുവോ? വാടകയ്ക്ക്
ഞാൻ : അത് വീട്ടിൽ ഒന്ന് ചോദിക്കണം. മിസ്സിന് ആണേൽ ഞാൻ സെറ്റാക്കി തരാം.
മിസ്സ് : എനിക്കും കൂടി ആണ്. പിന്നെ ഒരു മൂന്ന് പിള്ളേരും കൂടി ഉണ്ട്.
ഞാൻ : ഹാ ഞാൻ അച്ഛനോട് സംസാരിച്ചിട്ട് വൈകുന്നേരം വിളിച്ചാൽ പോരെ?
മിസ്സ് : മതി... എങ്ങനേലും ഒന്ന് സെറ്റ് ആക്കി തരണം കേട്ടോ
ഞാൻ : അതൊക്കെ ഞാൻ ഏറ്റു. ഞങ്ങൾക്ക് ഇടക്ക് രണ്ടണ്ണം അടിക്കാൻ ഉള്ള സെറ്റപ്പ് ആയിരുന്നു
💬 Comments
View all comments