Chapter Title : ❤️സഖി 4❤️ [സാത്താൻ?]
നമുക്കിറങ്ങാൻ നോക്കാം ഇനിയും വൈകിയാൽ ചിലപ്പോൾ ഹോസ്റ്റലിൽ സീൻ ആവും.
അഞ്ജലി : ഏട്ടാ എന്നാൽ ഞങ്ങൾ അങ്ങോട്ട് ഇറങ്ങട്ടെ ?
ഞാൻ : ആഹ്ഹ് പോയിട്ട് വാ. അല്ല തന്റെ നമ്പർ തന്നില്ലാലോ?
അഞ്ജലി : ഞാൻ മെസ്സേജ് അയച്ചോളാം ഏട്ടന്റെ നമ്പർ ആഷിക് ചേട്ടൻ തന്നു.
ഞാൻ : അഹ് ശെരി.
എന്നാൽ പിന്നെ നിങ്ങൾ ഇറങ്ങിക്കോ വെറുതെ സമയം കളയണ്ട.
അവർ പോവാനായി താഴെക്കിറങ്ങി.
താഴെ ചെന്ന് അമ്മയോടും ഐഷുവിനോടും യാത്ര പറഞ്ഞശേഷം അവർ പോയി.
ഇതേ സമയം ഇന്ന് നടന്നതൊക്കെ വിശ്വസിക്കാൻ പോലും ആവാതെ മൊത്തത്തിൽ ത്രില്ലടിച്ചിരിക്കുക ആയിരുന്നു ഞാൻ .
എന്നാലും ഇത്ര പെട്ടന്നൊക്കെ ഒരു പെണ്ണ് സെറ്റ് ആവോ?
ഞാൻ എന്നോട് തന്നെ പല ആവർത്തി ചോദിച്ചുകൊണ്ടിരുന്നു.
ആ എന്തേലും ആവട്ടെ എന്തായാലും സെറ്റ് ആയി.
ഞാൻ അവളുടെ ചുണ്ടുകൾ പതിഞ്ഞ എന്റെ നെറ്റിയിൽ വിരലോടുച്ചുകൊണ്ടിരുന്നു.
"എന്താ മോനെ ഒരു വിഷമം പോലെ കാമുകി പോയത്കൊണ്ടാണോ? "
വാതിൽക്കൽ വന്നു നിന്നുകൊണ്ട് ഐഷു ചോദിച്ചു.
ഞാൻ : ആഹ് നീയായിരുന്നോ?
വിഷമം ഒന്നുമില്ലടോ ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ചിരിക്കുക ആയിരുന്നു.
ഐഷു : നിന്റെ ആലോചനകൾ ഒക്കെ എന്താണന്നു മനസ്സിലാവുന്നുണ്ട്.
നടക്കട്ടെ നടക്കട്ടെ....
ഞാൻ : ??
ഐഷു : എന്താ ഇളി.... അല്ലടാ എത്ര നാളായി ഈ പരുപാടി തുടങ്ങിയിട്ട്.
ഞാൻ : എന്ത് പരുപാടി?
ഐഷു : അല്ല ഈ പ്രേമം തുടങ്ങിയിട്ട് എത്ര നാളായി എന്ന്....
ഞാൻ : കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് 6 ദിവസം.
ഐഷു : ? 6ദിവസവോ? അതെങ്ങനെ ഇത്ര പെട്ടന്ന്?
ഞാൻ അവളോട് അഞ്ജലിയെ കണ്ടത് മുതൽ ഇന്നുവരെ നടന്ന കാര്യങ്ങൾ ഓരോന്നായി പറഞ്ഞു.
അത് കേട്ട ശേഷം അവൾ പറഞ്ഞു തുടങ്ങി.
ഐഷു : ഒരു പെണ്ണിനെ കണ്ടപ്പോൾ തന്നെ ക്രഷ് തോന്നുന്നതൊക്കെ സ്വാഭാവികം.
തിരിച്ചും തോന്നിയിട്ടുണ്ടേൽ അതും സ്വാഭാവികം.
പക്ഷെ ഇത്ര പെട്ടന്ന് അവൾ തന്നെ അത് പറയുന്നത് സ്വാഭാവികം ആയി തോന്നുന്നില്ല.
ഞാൻ : അതെന്താ?
💬 Comments
View all comments