0%

Chapter Title : ❤️സഖി 5❤️ [സാത്താൻ?]

Author : Kambikathakal Read All Parts 448

നോക്കി ചിരിച്ചു നിൽക്കുന്ന അഞ്ജലിയെ നോക്കികൊണ്ട് ഞാൻ ചോദിച്ചു.

ഞാൻ : നമുക്ക് ഒന്ന് നടന്നാലോ?

അഞ്ജലി : അത് വേണോ ആരേലും കണ്ടാൽ?

പബ്ലിക് ആയിട്ട് ഒന്നും വേണ്ട എന്ന് മിസ്സ്‌ വാണിംഗ് തന്നിട്ടുണ്ട്.

ഞാൻ : അതികം ആരും എത്തിയിട്ടില്ല പിന്നെ നിനക്ക് പേടിയാണേൽ വേണ്ട...

അഞ്ജലി : പേടി ഒന്നുമില്ല എന്നാലും.

ഞാൻ : എന്ത് എന്നാലും വരുന്നുണ്ടേൽ വാ പെണ്ണെ ??

അഞ്ജലി : ആ വരാം... ?

ഞങ്ങൾ രണ്ടാളും കോളേജിന്റെ ഇടനാഴികളിലേക്ക് കടന്ന് നടക്കാൻ തുടങ്ങി. പരസ്പ്പരം ഒന്നും സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല എങ്കിലും ഇടക്കെപ്പോഴോ രണ്ടാളുടെയും കൈകൾ തമ്മിൽ കോർത്തു പിടിച്ചിരുന്നു.

ആദ്യമായി അവളുടെ കൈകളിൽ സ്പർശിച്ചപ്പോൾ ഒരു ഇലക്ട്രിക് ഷോക്ക് കടന്നു പോയപോലെ എനിക്ക് തോന്നി....

അവൾക്കും അങ്ങനെ തോന്നിയിട്ടുണ്ടാവണം അല്ല അങ്ങനെയാണല്ലോ അതിന്റെ ഒരു ഇത്. ഏത്?

നേരിട്ട് അധികം സംസാരിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും ഫോണിലൂടെയുള്ള സംസാരവും ചാറ്റും ഒക്കെ ഞങ്ങളുടെ മനസ്സുകൾ തമ്മിൽ അടുക്കുന്നതിനു കൂടുതൽ സഹായിച്ചിരുന്നു.

അവളുടെ കൈകൾ കോർത്തുപിടിച്ചുകൊണ്ട് ആ ഇടനാഴിയിലൂടെ എങ്ങോട്ടേക്കെണ്ണില്ലാതെ ഞാൻ അങ്ങനെ നടന്നു. നടക്കുന്നത് മാത്രമല്ലാതെ ഒന്നും മിണ്ടാതിരുന്നത് കൊണ്ടാവാം അവസാനം അവൾ തന്നെ സംസാരിച്ചു തുടങ്ങി.

അഞ്ജലി : അല്ല ഇങ്ങനെ വെറുതെ നടക്കാൻ മാത്രമാണോ വന്നത്?

ഞാൻ : അത് പിന്നെ സത്യം പറയാല്ലോ എനിക്ക് നിന്നെ കണ്ടുകഴിഞ്ഞാൽ വാക്കുകൾ ഒന്നും കിട്ടില്ല അതാ ❤️

അഞ്ജലി : ? കൊള്ളാം അതെന്താപ്പാ അങ്ങനെ

ഞാൻ : അതെന്താണെന്ന് ചോദിച്ചാൽ നീ ഇങ്ങനെ ഒരു കാന്തം പോലെ എന്നെ ആകർഷിക്കുമ്പോൾ എന്തോ പറയാനാ അല്ല ഒന്നും പറയാൻ കിട്ടില്ല അത് തന്നെ കാര്യം ?

അഞ്ജലി : ഓഹോ എന്നാ വാ തിരിച്ചുപോവാം ക്ലാസ്സിൽ കയറണം ?

ഞാൻ : ഇത്ര തിരക്കെന്തിനാ പിള്ളേരൊക്കെ വരുന്നതല്ലേയുള്ളു?

അഞ്ജലി : അല്ല ഒന്നും പറയാനില്ലാത്ത സ്ഥിതിക്ക്..

ഞാൻ : ഓ എന്നാലേ നീ ഇപ്പോൾ പോണില്ല എന്തെ

അഞ്ജലി : ?

അപ്പോഴേക്കും ഞങ്ങൾ നടന്ന് ഇടനാഴിയും

💬 Comments

View all comments