Chapter Title : ❤️സഖി 6❤️ [സാത്താൻ?]
ഇല്ല നീ ഇപ്പോൾ അടിച്ചുപൊളിച്ചു ജീവിക്കണ്ട പ്രായം ആണ് കുറച്ചുനാളുകൾ കൂടി കഴിഞ്ഞാൽ ഇതിനൊന്നും പറ്റി എന്ന് വരത്തില്ല. ഇനി ഞങ്ങൾ ഇവിടെ ഒറ്റക്കാണ് എന്ന് കരുതിയാണ് എങ്കിൽ ആ പേടി വേണ്ട. ഞങ്ങളും ഒരു യാത്ര പോവാൻ നിക്കുവാ എന്താ അത് പോരെ
ഞാൻ : യാത്രയൊ എങ്ങോട്ട്?
അച്ഛൻ : എങ്ങിട്ടേക്ക് എന്തിനു അതൊക്കെ പിന്നെ പറയാം. ഇനി ഞങ്ങൾ പറഞ്ഞില്ലെങ്കിലും വഴിയേ നീ അതൊക്കെ അറിയും. നിന്റെ പേടി ഞങ്ങൾ രണ്ടാളും ഒറ്റക്ക് ഇവിടെ നിന്നാൽ എന്തേലും പറ്റും എന്നല്ലേ ആ പേടി ഇനി എന്തായാലും വേണ്ട കേട്ടോ.
ഞാൻ : പക്ഷെ ഇപ്പോഴും നിങ്ങൾ ഒറ്റക്ക് തന്നല്ലേ പോണേ?
അച്ഛൻ :അല്ലടാ ഞങ്ങളുടെ ഒപ്പം ഔസപ്പ് അച്ഛനും ജൂലിയും ഉണ്ട്. പിന്നെ എന്തേലും ഒക്കെ ഉണ്ടേൽ ഉടനെ അറിയിക്കാൻ അവൾ തന്നെ ധാരാളം ആണല്ലോ.
ഞാൻ : ഓ അപ്പോൾ ഞാൻ അറിയാൻ പാടില്ലാത്ത എന്തോ കാര്യത്തിനുള്ള പോക്കാണ് അല്ലെ ?
അച്ഛൻ : ഒരിക്കലും അല്ല നീ അറിയേണ്ട കാര്യം തന്നെയാണ് പക്ഷെ അത് അറിയാനുള്ള സമയം ആയിട്ടില്ല എന്ന് മാത്രം.
ഞാൻ : ശെരി ശെരി അപ്പോൾ ഞാനും ട്രിപ്പ് പോവാം അല്ലെ?
അച്ഛൻ : പിന്നല്ലാതെ. അതെ വേറെ ഒരു കാര്യം പറഞ്ഞേക്കാം ആ കൊച്ചും ട്രിപ്പിനു വരുന്നുണ്ടെന്നൊക്കെ അറിയാം പണിയൊന്നും ഒപ്പിക്കരുത് കേട്ടോ ?
ഞാൻ : അയ്യേ ഒരു അച്ഛൻ മകനോട് പറയുന്ന കാര്യം ആണോ ഇത് ശേ മോശം ?
അച്ഛൻ :
💬 Comments
View all comments