0%

Chapter Title : ❤️സഖി 7❤️ [സാത്താൻ?]

Author : Kambikathakal Read All Parts 257

എന്നാ മോൻ ഒരു കാര്യം ചെയ്യ് ഞങ്ങൾക്ക് എന്തായാലും നാളെ രാവിലെ ഇവിടുന്ന് പുറപ്പെടണം അതുകൊണ്ട് മോൻ തിരിച്ചു വരുമ്പോൾ ഔസപ്പ് അച്ഛനെയും ജൂലിയെയും കൂടി കൂട്ടുവോ? അല്ല അതാകുമ്പോൾ രാവിലെ നേരിട്ട് ഇവിടുന്നെ അങ്ങോട്ടേക്ക് പോവാല്ലോ ?.

ഞാൻ : ആ ഞാൻ കൂട്ടാം. ജൂലിയെ വിളിച്ചിട്ട് ഞാൻ വിളിക്കുമ്പോൾ ഒന്ന് ഫ്ലാറ്റിൽ നിന്നും താഴേക്ക് വന്നു നിൽക്കാൻ പറയണം.

അച്ഛൻ : ആ അത് ഞാൻ പറഞ്ഞേക്കാം.

ഞാൻ : എന്നാൽ ഞാൻ പോയിട്ട് വരട്ടെ..

അച്ഛൻ : ശെരി. സൂക്ഷിച്ചൊക്കെ പോണം കേട്ടോ ?

ഞാൻ : ആ ശെരി. ?

എന്റെ കൂടെ തന്നെ കാറിനടുത്തുവരെ വന്ന ശേഷം വണ്ടിയിലേക്ക് കയറിയ എന്നോടായി അച്ഛൻ പറഞ്ഞു. പക്ഷെ അപ്പോഴും ഞങ്ങളുടെ ഈ സന്തോഷത്തോടെയുള്ള ജീവിതം ഇനി അധികകാലം ഉണ്ടാവില്ല എന്ന് ഞങ്ങൾ രണ്ടാളും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. ഒരുപക്ഷെ എന്റെയുള്ളിൽ എനിക്ക് ജീവൻ നൽകി ലയിച്ചിരിക്കുന്ന വിജയ് അപകടം വരുന്നുണ്ടെന്ന് സൂചന നൽകിയതായിരിക്കും മനസ്സിന്റെ അസ്വസ്ഥത. പക്ഷെ അപ്പോൾ അതൊന്നും എനിക്ക് മനസ്സിലായിരുന്നില്ല.

ഞാൻ വണ്ടിയുമായി പുറത്തേക്ക് ഇറങ്ങുന്നത് നോക്കി നിൽക്കുന്ന അച്ഛനെയും വീടിന്റെ പടിവാതിൽക്കൽ നിൽക്കുന്ന അമ്മയെയും ഞാൻ സൈഡ് ഗ്ലാസ്സിലൂടെ കാണുന്നുണ്ടായിരുന്നു.

*വിഷ്ണു വണ്ടിയുമായി പുറത്തേക്ക് പോയത് നോക്കി നിൽക്കുന്ന മാധവനോടായി ജയശ്രീ സംസാരിക്കാൻ തുടങ്ങി.

ജയശ്രീ (അമ്മ) : അല്ല മോൻ ഈ രാത്രിയിൽ എങ്ങോട്ടേക്കാ പോയത്?

മാധവൻ (അച്ഛൻ): അവനു എന്തോ മനസ്സിനൊരു അസ്വസ്ഥത എന്ന്. ഔസപ്പ് അച്ഛനെ കണ്ട് സംസാരിച്ചാൽ ശെരിയാവും എന്ന് പറഞ്ഞിറങ്ങിയതാ.

ജയശ്രീ : ആണോ... ശെരി. അല്ല ചേട്ടാ ശെരിക്കും നമ്മൾ നാളെ എവിടെക്കാ പോവുന്നത്? ഔസപ്പ് അച്ഛൻ പറഞ്ഞ ആ പയ്യനെ കാണാൻ മാത്രമാണ് ഈ യാത്ര എന്ന് എനിക്ക് തോന്നുന്നില്ല വേറെ എന്തോ ഉണ്ടല്ലോ?

മാധവൻ : എടൊ താൻ പറഞ്ഞത് ശെരിയാണ് അത് മാത്രമല്ല വേറെ ഒരു ലക്ഷ്യം കൂടിയുണ്ട് ഈ യാത്രക്ക്. തന്നോട് ഞാൻ അത് പറയാം പക്ഷെ മോൻ എന്തായാലും ഇപ്പോൾ അത് അറിയരുത്.

💬 Comments

View all comments