Chapter Title : ❤️സഖി 7❤️ [സാത്താൻ?]
എനിക്ക് മനസ്സിലായിരുന്നില്ല.
ഞാൻ വണ്ടിയുമായി പുറത്തേക്ക് ഇറങ്ങുന്നത് നോക്കി നിൽക്കുന്ന അച്ഛനെയും വീടിന്റെ പടിവാതിൽക്കൽ നിൽക്കുന്ന അമ്മയെയും ഞാൻ സൈഡ് ഗ്ലാസ്സിലൂടെ കാണുന്നുണ്ടായിരുന്നു.
*വിഷ്ണു വണ്ടിയുമായി പുറത്തേക്ക് പോയത് നോക്കി നിൽക്കുന്ന മാധവനോടായി ജയശ്രീ സംസാരിക്കാൻ തുടങ്ങി.
ജയശ്രീ (അമ്മ) : അല്ല മോൻ ഈ രാത്രിയിൽ എങ്ങോട്ടേക്കാ പോയത്?
മാധവൻ (അച്ഛൻ): അവനു എന്തോ മനസ്സിനൊരു അസ്വസ്ഥത എന്ന്. ഔസപ്പ് അച്ഛനെ കണ്ട് സംസാരിച്ചാൽ ശെരിയാവും എന്ന് പറഞ്ഞിറങ്ങിയതാ.
ജയശ്രീ : ആണോ... ശെരി. അല്ല ചേട്ടാ ശെരിക്കും നമ്മൾ നാളെ എവിടെക്കാ പോവുന്നത്? ഔസപ്പ് അച്ഛൻ പറഞ്ഞ ആ പയ്യനെ കാണാൻ മാത്രമാണ് ഈ യാത്ര എന്ന് എനിക്ക് തോന്നുന്നില്ല വേറെ എന്തോ ഉണ്ടല്ലോ?
മാധവൻ : എടൊ താൻ പറഞ്ഞത് ശെരിയാണ് അത് മാത്രമല്ല വേറെ ഒരു ലക്ഷ്യം കൂടിയുണ്ട് ഈ യാത്രക്ക്. തന്നോട് ഞാൻ അത് പറയാം പക്ഷെ മോൻ എന്തായാലും ഇപ്പോൾ അത് അറിയരുത്. അത് താൻ എനിക്ക് വാക്ക് തരുവാണേൽ ഞാൻ പറയാം.
ജയശ്രീ : ആ ഞാൻ ആയിട്ട് അവനോട് ഒന്നും പറയില്ല. കാര്യം പറ നമ്മൾ നാളെ എങ്ങോട്ടേക്ക് ആണ് പോവുന്നത്.
മാധവൻ : തനിക്കറിയാമല്ലോ നമ്മുടെ സമ്പാദ്യങ്ങൾ മുഴുവനും കൈക്കലാക്കാൻ നടക്കുന്നവർ ആണ് നമുക്ക് ചുറ്റും ഉള്ളതെന്ന്. നമുക്ക് രണ്ടാൾക്കും പെട്ടന്ന് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ പിന്നെ നമ്മുടെ മോന് ഒന്നുമില്ലാതാവും അതുകൊണ്ട് എന്റെയും നിന്റെയും പേരിലുള്ള എല്ലാ സ്വത്തുക്കളും നമ്മൾ അവന്റെയും പിന്നെ കുറച്ചൊക്കെ ഐഷു മോളുടെയും പേരിലേക്ക് മാറ്റാം എന്ന് കരുതി
💬 Comments
View all comments