0%

Chapter Title : ❤️സഖി 7❤️ [സാത്താൻ?]

Author : Kambikathakal Read All Parts 266

കുറെയേറെ ആശ്വാസം കിട്ടിയിരുന്നു. ഒരു പരിധി വരെ എന്റെ എല്ലാ ടെൻഷനും മാറി എന്ന് വേണം പറയാൻ. പിന്നെ അച്ഛൻ പറഞ്ഞതുപോലെ അവർ തിരികെ വരുമ്പോൾ അവൻ കൂടെ അവർക്കൊപ്പം ഉണ്ടേൽ പിന്നെ ഒന്നിനെയും എനിക്ക് പേടിക്കണ്ട ആവശ്യവും ഉണ്ടാവില്ല.

ആ അത് പറഞ്ഞപ്പോൾ ആണ് അവനെ പരിചയപ്പെടുത്തിയില്ല അല്ലെ.....

അവൻ ജൂഡ്.... ജൂഡ് ആന്റണി...

ഔസപ്പ് അച്ഛന്റെ ഏക സഹോദരന്റെ മകൻ. അവന്റെ കാലക്കേട് കൊണ്ടാവണം അവൻ ജനിച്ച അന്ന് തന്നെ അമ്മ മരിച്ചു പോയത്.

ആ കാരണം ഒന്നുകൊണ്ടു തന്നെ ലക്ഷണക്കേട് പിടിച്ചവൻ എന്നൊരു മുദ്ര അവനു ജനനം മുതൽ തന്നെ കുടുംബക്കാരും നാട്ടുകാരും കൂടി ചാർത്തി കൊടുത്തു. പക്ഷെ അവന്റെ അപ്പൻ ആന്റണി അവനെ തനിക്ക് കിട്ടിയ നിധിയായി കണ്ടുകൊണ്ട് തന്നെ വളർത്തി. പക്ഷെ ആ സ്നേഹത്തിനും ഒരുപാട് ആയുസ്സുണ്ടായിരുന്നില്ല അവൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഒരു ആക്‌സിഡന്റിൽ അവന്റെ അച്ഛനും പോയി. അതോടെ അവന്റെ സ്വത്തുക്കളിൽ മാത്രം കണ്ണുണ്ടായിരുന്ന ബന്ധുക്കൾ അവന്റെ ലക്ഷണകേട് കൊണ്ടാണ് അപ്പനും അമ്മയും മരിച്ചതെന്നും ശാപം പിടിച്ച ജന്മം ആണ് അവൻ എന്നുമൊക്കെ പറഞ്ഞുകൊണ്ട് അവനെ ആട്ടിയോടിച്ചു. പിന്നീട് അവനെ നോക്കിയതും വളർത്തിയതുമൊക്കെ ഔസപ്പ് അച്ഛൻ ആയിരുന്നു. എവിടെയൊക്കെയോ എന്റെ ജീവിതവുമായി കുറെ സാമ്യതകൾ അവനും ഉള്ളതുകൊണ്ട് ഞങ്ങൾ രണ്ടാളും ഉറ്റ സുഹൃത്തുക്കൾ alla സഹോദരങ്ങളായി തന്നെ അവിടെ വളർന്നു.

പക്ഷെ എല്ലാത്തിനും കുറ്റം കണ്ടുപിടിക്കാൻ നടക്കുന്ന നാട്ടുകാർ അവനെ വീണ്ടും ഓരോന്ന് പറഞ്ഞു കളിയാക്കാനും ആട്ടിയോടിക്കാനും തുടങ്ങിയിരുന്നു. ആദ്യമൊക്കെ ഔസപ്പ് അച്ഛൻ പറഞ്ഞതൊക്കെ കേട്ട് എല്ലാം സഹിക്കാൻ ശ്രമിച്ചിരുന്നു എങ്കിലും ഏതോ ഒരു ദിവസം തന്നെ കളിയാക്കിയ ഒരാളുടെ തല മണ്ടയും അടിച്ചു പൊട്ടിച്ചു അവൻ നാട് വിട്ടു. പേടിച്ചു നാടുവിട്ട ആ കൗമാര കാരനെ ഒരുപാട് അന്നേക്ഷിച്ചിരുന്നു എങ്കിലും കണ്ടെത്താനായിരുന്നില്ല.

പിന്നീട് വർഷങ്ങൾക്ക് ശേഷം എങ്ങനെയൊക്കെയോ അവൻ എന്നെ കോൺടാക്ട് ചെയ്യുകയായിരുന്നു.

നാട്ടുകാർ കോരിയിട്ട അവന്റെ ഉള്ളിലെ തീ കാരണം ആണ് താൻ നാട് വിട്ടതെന്നും ദൂരെ എവിടെയോ ഉള്ള ഒരു അനാഥലയത്തിൽ ആണ്

💬 Comments

View all comments