0%

Chapter Title : ❤️സഖി 8❤️ [സാത്താൻ?]

Author : kkstories Read All Parts 263

എന്താ പ്രശ്നം?

ആഷിക് : നീ പൊട്ടൻ ആണോ പൊട്ടനായിട്ട് അഭിനയിക്കുവാണോ?

ഞാൻ : നീ കാര്യം പറ

ആഷിക് : മൈരേ കുപ്പി.... അവളുമാർ അതിലുള്ളപ്പോൾ എങ്ങനെ ആണ് രണ്ടെണ്ണം അടിക്കുന്നത്

ഞാൻ : അതായിരുന്നോ ? അതിനൊക്കെ വഴി ഉണ്ടാക്കാം ? നീ വാ ആദ്യം പോയി കേറാം.

ആഷിക് : വഴി ഉണ്ടായാൽ മതി.... മ്മ്മ് വാ കേറാം

ഞങ്ങൾ മൂന്നുപേരും കൂടി മിസ്സ്‌ പറഞ്ഞ വണ്ടിയിൽ പോയി കയറി. അകത്തേക്ക് കയറിയതും അതാ മുന്നിൽ നിന്നും മൂന്നാമത്തെ സീറ്റിൽ ഇരിക്കുന്നു മൂന്നാളും കൂടി. ?. ഞങ്ങളെ കണ്ടപ്പോൾ തന്നെ മൂന്നുപേരും പരസ്പരം ഒന്ന് നോക്കിയോ എന്നൊരു  ഡൌട്ട്. ദൈവമേ ഈവളുമാർ എങ്ങാനും കുപ്പി പൊക്കിയാൽ തീർന്നു അന്ത്യകൂതാശ നടത്തേണ്ട അവസ്ഥ ആവുമല്ലോ. ആഷികിനോട് വഴിയുണ്ടാക്കാം എന്നൊക്കെ പറഞ്ഞെങ്കിലും എന്തോ അവളെ കണ്ടപ്പോൾ മുട്ടിടിക്കുന്നത് പോലെ.

പിന്നെ മിസ്സിനോട് റിക്വസ്റ്റ് ചെയ്ത് ഏറ്റവും പുറകിലെ സീറ്റ്‌ ഞങ്ങൾ അങ്ങ് വാങ്ങി. ഈ ബസിൽ ആണേൽ കൂടുതലും ഗേൾസ് ആണ് അഞ്ചോ ആറോ ബോയ്സ് മാത്രമേ ഉള്ളു. ആ അതെന്തായാലും നന്നായി അല്ലേൽ ചിലപ്പോൾ കുപ്പി പൊട്ടിക്കുന്നത് ആരേലും കണ്ടാൽ ചിലപ്പോൾ ഒറ്റും ?.

മിസ്സ്‌ പറഞ്ഞത് ശെരിയാണ് ഇതിൽ പിള്ളേർ കുറവാണ്. ഏറ്റവും ബാക്കിൽ  ഞങ്ങൾക്ക് കിട്ടിയ സീറ്റിൽ വേറെ ആരും ഇല്ലായിരുന്നു. വേറെയും രണ്ട് മൂന്ന് സീറ്റുകൾ ഒഴിവായി കിടക്കുന്നത് കൊണ്ട് വലിയ ബുദ്ധിമുട്ട് കാണില്ല എന്ന് ഉറപ്പായി.

അത്യാവശ്യം നല്ല ബസ് തന്നെയായിരുന്നു അത്. നല്ല ക്വാളിറ്റി ഉള്ള സൗണ്ട് and ലൈറ്റ് സിസ്റ്റം ഒക്കെ കയറ്റിയിട്ടുള്ളത് കൊണ്ട് നല്ലൊരു വൈബ് വണ്ടിക്കകത്തു ഫീൽ ചെയ്യുന്നുണ്ട്. ഏകദേശം നാലുമണി കഴിഞ്ഞപ്പോൾ വണ്ടികൾ ഓരോന്നായി നീങ്ങി തുടങ്ങി. ഇനിയിപ്പോൾ  ഊട്ടിയിൽ ആയിരിക്കും നിറുത്തുന്നതെന്ന് തോന്നുന്നത് അല്ല ചിലപ്പോൾ ഭക്ഷണം കഴിക്കാൻ നിറുത്തുമായിരിക്കും. ആ എന്ത് തേങ്ങ എങ്കിലും ആവട്ട്.

വണ്ടി ഒന്ന് നല്ലപോലെ മൂവ് ആയി തുടങ്ങിയിട്ട് ഞങ്ങളുടെ പരുപാടി തുടങ്ങാം എന്ന് കരുതിയിരിക്കുവായിരുന്നു ഞങ്ങൾ. അപ്പോഴതാ മേഘ മിസ്സ്‌ ഞങ്ങളുടെ അടുത്തേക്ക്

💬 Comments

View all comments