0%

Chapter Title : ❤️സഖി 8❤️ [സാത്താൻ?]

Author : kkstories Read All Parts 264

വരുന്നത് കണ്ടു. ഈ തള്ളക്ക് ആ സീറ്റിൽ എങ്ങാനും ഇരുന്നാൽ പോരെ വെറുതെ ഈ ഓടുന്ന വണ്ടിയിൽ ഇങ്ങനെ എഴുന്നേറ്റ് നടക്കണോ? ഞാൻ മനസ്സ് കൊണ്ട് ഒന്ന് ആലോചിച്ചു എങ്കിലും അത് പുറമെ കാണിക്കാതെ മിസ്സിനെ നോക്കി ചിരിച്ചു.

ഞങ്ങൾക്ക് അരികിലായി വന്നിരുന്ന മിസ്സ്‌ ഞങ്ങളോട് ആയി ചോദിക്കാൻ തുടങ്ങി.

മിസ്സ്‌ : എന്താണ് മൂന്നാളും കൂടി ഇവിടെ പരുപാടി?

ഞാൻ : എന്ത് പരുപാടി?

ആഷിക് : അതെ എന്ത് പരുപാടി മിസ്സ്‌ എന്താ ഉദ്ദേശിച്ചത്?

മിസ്സ്‌ : കൂടുതൽ ഒന്നും ഉദ്ദേശിക്കുന്നില്ല.... അല്ല എന്താ രണ്ടാളും വൈകിയത് വരാൻ ആയിട്ട്?

ഞാൻ : അ... അതുപിന്നെ ബ്ലോക്കിൽ പെട്ടുപോയി അല്ലാതെന്താ ?

ആഷിക് : അതെ എന്തൊരു ബ്ലോക്ക്‌ ആയിരുന്നു ഭയങ്കര തിരക്ക്.

മിസ്സ്‌ : ബിവറേജിൽ ആയിരിക്കുമല്ലേ?

ഞാൻ : അതെ.. അ. അല്ല റോഡിൽ... മിസ്സ്‌ എന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നത് ഞങ്ങൾ എന്താ വല്ല കുടിയന്മാരും ആണോ?

മിസ്സ്‌ : മോനെ വിച്ചു കൂടുതൽ കിടന്നുരുളണ്ട അത്യാവശ്യം നിന്നെപ്പോലെ ഉള്ളവന്മാരുടെയൊക്കെ സ്വഭാവം എനിക്ക് നല്ലപോലെ അറിയാം. ? ഒന്നും അല്ലങ്കിലും നിന്നെ പോലെ ഉള്ള ഒരുപാടെണ്ണത്തിനെ ഞാൻ കണ്ടിട്ടുള്ളതല്ലേ.

ഞാൻ : ?

ആഷിക് : മൂഞ്ചി ?

ഹബീബ് : ?

മിസ്സ്‌ : ? പിന്നെ കുടിക്കുന്നതൊക്കെ കൊള്ളാം അലമ്പ് ഉണ്ടാക്കരുത്. ഈ ഒരു കാര്യത്തിന് വേണ്ടി നിനക്കൊന്നും വക്കാലത്തു പറയാൻ ആവാത്തത് കൊണ്ട.

ഞാൻ : ഇല്ല മിസ്സേ അങ്ങനെ ഒന്നും ഉണ്ടാവില്ല പോരെ ?

മിസ്സ്‌ : എന്നാൽ മതി. പിന്നെ ടൂർ ആവുമ്പോൾ പിള്ളേർ കുറച്ചൊക്കെ കുടിക്കും അതൊന്നും വലിയ പ്രശ്നം അല്ല. പക്ഷെ ഓവർ ആവരുത് കേട്ടല്ലോ ?

ഞാൻ : ഇല്ല മിസ്സേ... പിന്നെ അവളുമാരോട് പറയരുത് കേട്ടോ. വാങ്ങിക്കരുതെന്ന് വർണിങ് ഉണ്ട് atha?

മിസ്സ്‌ : മ്മ്മ് ഞാൻ ഒന്ന് ആലോചിക്കട്ടെ ??

അതും പറഞ്ഞുകൊണ്ട് മിസ്സ്‌ അവിടെ നിന്നും മുന്നിലേക്ക് തന്നെ പോയി.

മിസ്സ്‌ പോയ ഉടനെ ആഷിക് പറഞ്ഞു

💬 Comments

View all comments