Chapter Title : ❤️സഖി 8❤️ [സാത്താൻ?]
തുടങ്ങി.
ആഷിക് : ഇതാണ് മിസ്സ് ഇതാവണം മിസ്സ് വേറെ കുറെയെണ്ണം ഉണ്ട് എന്തേലും കണ്ടാൽ ഉടനെ ഊതി പെരുപ്പിച്ചു ഒരുമാതിരി മറ്റേ സ്വഭാവം കാണിക്കുന്ന കുറെ എണ്ണം
ഹബീബ് : സത്യം ഇങ്ങനൊരു മിസ്സ് ഉണ്ടായത് എന്തായാലും നന്നായി.
ഞാൻ : ശെരിയാ അല്ലെ ?
ബസ് നീങ്ങി തുടങ്ങിയപ്പോൾ തന്നെ മ്യൂസിക് ഓൺ ചെയ്തിരുന്നു ആദ്യമൊക്കെ എല്ലാവരും നല്ല കുട്ടികൾ ആയി തന്നെ ഇരുന്നെങ്കിലും പതിയെ ഓരോരുത്തരായി എഴുന്നേറ്റ് തുള്ളാൻ തുടങ്ങി. അല്ലേലും കോളേജ് ടൂറിന്റെ ആ ഒരു വൈബ് തന്നെ അടിച്ചുപൊളി പാട്ടും പിള്ളേരുടെ ഭൂമി കുലുങ്ങുന്ന തുള്ളലും ഒക്കെ ആണല്ലോ ?. അതും നമ്മുടെ മലയാളത്തിലെ കുറച്ചു എവെർഗ്രീൻ പാട്ടുകൾ ഉണ്ട് നരൻ നരസിംഹം രൺവെ അങ്ങനെ കുറച്ചു സിനിമകളിലെ പാട്ടുകൾ അതൊക്കെ ഇട്ട് ഒന്ന് തുള്ളി മറിക്കുന്നതിന്റെ സുഖം അതൊന്ന് വേറെ തന്നെയാണ്. വലിയ സ്പീഡിൽ ഒന്നുമല്ല ബസ് നീങ്ങുന്നത് എന്തോ 60 കിലോമീറ്ററിന് മുകളിൽ വണ്ടി ഓടിക്കാൻ പാടില്ലെന്നാണ് നിയമം പോലും. ആ അതുകൊണ്ട് എന്തായാലും പിള്ളേർക്ക് നല്ലപോലെ അറുമാതിക്കാം.
തുള്ളുന്ന പിള്ളേരുടെ ഇടയിലൊന്നും അഞ്ജുവിനെ കാണാതായപ്പോൾ ഞാൻ അവൾക്ക് മെസ്സേജ് അയച്ചു.
ഞാൻ : എന്തെ ടൂർ വന്നിട്ട് ഒന്ന് അടിച്ചുപൊളിക്കാതെ അവിടെ തന്നെ ഇരിക്കുന്നത്? നിന്റെ കൂട്ടുകാരികൾ ഒക്കെ നല്ല ചില്ലിങ്ങിൽ ആണല്ലോ?
അഞ്ജലി : അത് ഏട്ടാ എനിക്ക് ഒരു മൂഡ് ഇല്ല ? അതാ.
ഞാൻ : ഓ പിന്നെ എന്താ ഒരു മൈൻഡ് ഇല്ലാത്തത് മെസ്സേജ് പോലും അയക്കുന്നില്ലല്ലോ.
അഞ്ജലി : ഞാൻ അല്ലല്ലോ ഏട്ടൻ അല്ലെ വണ്ടിയിൽ കയറിയിട്ടൊന്ന് നോക്കുക പോലും ചെയ്യാതെ ഉള്ളിലേക്ക് പോയത്?
ഞാൻ : അത് പിന്നെ ഇനി ഞാൻ നോക്കുന്നത് കണ്ടിട്ട് ആർക്കേലും മനസ്സിലായല്ലോ എന്ന് ഓർത്തിട്ടല്ലേ.
അഞ്ജലി : ആയിക്കോട്ടെ.
ഞാൻ : പിണക്കം ആണോ?
അഞ്ജലി : ആണങ്കിൽ ?
ഞാൻ : എന്നാൽ ഇങ്ങോട്ട് വാ പിണക്കം മാറ്റി തരാം ?❤️
അഞ്ജലി : അയ്യടാ എന്നിട്ട് വേണം ആരേലും കണ്ട്
💬 Comments
View all comments