0%

Chapter Title : ❤️സഖി 9❤️ [സാത്താൻ?]

Author : kkstories Read All Parts 155

സംഭവിച്ചിരിക്കുവോ എന്ന് ഞാൻ വല്ലാതെ ഭയപ്പെടുവാനും തുടങ്ങി.

പെട്ടന്ന് തന്നെ ഞാൻ അച്ഛന്റെ ഫോണിലേക്ക് വിളിച്ചു, പക്ഷെ അത് സ്വിച്ച് ഓഫ്‌ ആയിരുന്നു അമ്മയുടെയും ഔസപ്പ് അച്ഛന്റെയും ഫോണുകളിൽ കൂടി വിളിച്ചുനോക്കി എങ്കിലും അവർ മൂന്നുപേരുടെയും ഫോൺ ഓഫ്‌ ആയിരുന്നു ജൂലിയുടേത് ഓൺ ആണെങ്കിലും ആൻസർ ചെയ്യുന്നുണ്ടായിരുന്നില്ല. ഇതിൽ നിന്നെല്ലാം സംഭവിക്കാൻ പാടില്ലാത്ത എന്തോ ഒരു കാര്യം നടന്നിട്ടുണ്ടെന്ന് അല്പം പ്രയാസത്തോടെ ആണെങ്കിലും ഞാൻ മനസ്സിലാക്കിയിരുന്നു.

എങ്ങനെ എങ്കിലും എത്രയും വേഗം അവർക്കരികിൽ എത്തണം എന്നത് മാത്രമായിരുന്നു അപ്പോഴത്തെ എന്റെ ഏക ചിന്ത.

എന്താ ചെയ്യേണ്ടതെന്ന് അറിയാതെ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന എന്റെ അവസ്ഥ കണ്ടിട്ടാവണം ഉറങ്ങാൻ കിടന്ന ജിബിൻ എന്നോടായി ചോദിച്ചത്.

"ഡാ എന്താ ഇങ്ങനെ നടക്കുന്നത് നിനക്ക് ഉറക്കമൊന്നുമില്ലേ?"

അവന്റെ ചോദ്യത്തിന് മറുപടി എന്നവണ്ണം എന്താണ് എന്റെ അപ്പോഴത്തെ അവസ്ഥക്ക് കാരണം എന്ന് ഞാൻ അവനോട് പറഞ്ഞു.

"അപ്പോൾ നിനക്ക് എങ്ങനെ എങ്കിലും അവർക്കരികിലേക്ക് പോണം അല്ലെ? "

എന്റെ അപ്പോഴത്തെ മാനസികാവസ്ഥ മനസ്സിലാക്കിയത് പോലെ അവനെന്നോട് ചോദിച്ചു.

"എനിക്ക് പോണം പക്ഷെ എങ്ങനെ എന്നാണ് അറിയില്ലാത്തത്. എന്തേലും ഒരു വഴി ഉണ്ടായിരുന്നേൽ......"

"വഴിയുണ്ട് ഇങ്ങനെ ഒരവസ്ഥയിൽ ഉറപ്പായും നീ അവർക്കരികിൽ എത്തണം. ഇവിടെ അടുത്ത് എന്റെ ഒരു ഡിസ്റ്റന്റ് റിലേറ്റീവിന്റെ ഒരു ഹോം സ്റ്റേ ഉണ്ട് ഞാൻ ഒന്ന് സംസാരിച്ചു നോക്കട്ടെ അയാളുടെ വണ്ടി കിട്ടുവോ എന്ന്."

ജിബിനിൽ നിന്നും അത് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം എന്നിൽ നിറയുന്നത് പോലെ എനിക്ക് തോന്നി. അപ്പോഴേക്കും ഫോണിൽ ജൂലിയുടെ നമ്പറിൽ നിന്നും ഒരു ലൊക്കേഷനും ഒരു വോയിസ്‌ മെസ്സേജും വന്നിരുന്നു.

"വിഷ്ണു കം ഫാസ്റ്റ്...... ഹിയർ is സം problems പ്ലീസ് കം ഫാസ്റ്റ് "

അതായിരുന്നു ആ വോയ്‌സിൽ ഉള്ളത്.

ഭയന്ന് വിറച്ചുള്ള ജൂലിയുടെ ശബ്ദം കൂടിയായപ്പോൾ എനിക്ക് വല്ലാതെ ഭയം നിറയുവാൻ തുടങ്ങി കഴിഞ്ഞിരുന്നു.

എന്താണ് ചെയ്യേണ്ടത് എന്നോ എങ്ങനെ അവിടെ എത്രയും വേഗം എത്തുമെന്നോ മനസിലാവാതെ ഞാൻ ഭ്രാന്തു പിടിച്ചതുപോലെ ആ മുറിക്കകത്തുകൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാൻ തുടങ്ങി.

💬 Comments

View all comments