Chapter Title : ❤️സഖി 9❤️ [സാത്താൻ?]
പക്ഷെ എങ്ങനെ എന്നാണ് അറിയില്ലാത്തത്. എന്തേലും ഒരു വഴി ഉണ്ടായിരുന്നേൽ......"
"വഴിയുണ്ട് ഇങ്ങനെ ഒരവസ്ഥയിൽ ഉറപ്പായും നീ അവർക്കരികിൽ എത്തണം. ഇവിടെ അടുത്ത് എന്റെ ഒരു ഡിസ്റ്റന്റ് റിലേറ്റീവിന്റെ ഒരു ഹോം സ്റ്റേ ഉണ്ട് ഞാൻ ഒന്ന് സംസാരിച്ചു നോക്കട്ടെ അയാളുടെ വണ്ടി കിട്ടുവോ എന്ന്."
ജിബിനിൽ നിന്നും അത് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം എന്നിൽ നിറയുന്നത് പോലെ എനിക്ക് തോന്നി. അപ്പോഴേക്കും ഫോണിൽ ജൂലിയുടെ നമ്പറിൽ നിന്നും ഒരു ലൊക്കേഷനും ഒരു വോയിസ് മെസ്സേജും വന്നിരുന്നു.
"വിഷ്ണു കം ഫാസ്റ്റ്...... ഹിയർ is സം problems പ്ലീസ് കം ഫാസ്റ്റ് "
അതായിരുന്നു ആ വോയ്‌സിൽ ഉള്ളത്.
ഭയന്ന് വിറച്ചുള്ള ജൂലിയുടെ ശബ്ദം കൂടിയായപ്പോൾ എനിക്ക് വല്ലാതെ ഭയം നിറയുവാൻ തുടങ്ങി കഴിഞ്ഞിരുന്നു.
എന്താണ് ചെയ്യേണ്ടത് എന്നോ എങ്ങനെ അവിടെ എത്രയും വേഗം എത്തുമെന്നോ മനസിലാവാതെ ഞാൻ ഭ്രാന്തു പിടിച്ചതുപോലെ ആ മുറിക്കകത്തുകൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാൻ തുടങ്ങി.
അപ്പോഴേക്കും സുഹൃത്തിനെ വിളിക്കാൻ ആയി പുറത്തേക്കിറങ്ങിയ ജിബിൻ തിരിച്ചെത്തി കഴിഞ്ഞിരുന്നു.
അവനെ കണ്ട ഉടനെ തന്നെ ഞാൻ അവനരികിലേക്ക് നടനനടുത്തു.
"ജിബി എന്തായി എനിക്ക് എത്രയും വേഗം തന്നെ അവിടെ എത്തണം "
വെപ്രാളത്തോടെയുള്ള എന്റെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടാവാം എന്നെ ചേർത്തു പിടിച്ചുകൊണ്ടു തന്നെ അവൻ പറഞ്ഞു.
"ഏയ് വിഷ്ണു താൻ ടെൻഷൻ ആവണ്ട വണ്ടി ഇപ്പോൾ കൊണ്ടുവരും. താൻ പോയേച്ചും വാ കേട്ടോ.
പേടിക്കണ്ടടോ ഒന്നും സംഭവിക്കില്ല "
അവന്റെ സംസാരത്തിൽ നിന്നും എനിക്ക് കുറച്ചു ആശ്വാസം കിട്ടിയിരുന്നു എങ്കിലും സംഭവിക്കാൻ
💬 Comments
View all comments