0%

Chapter Title : ❤️സഖി 9❤️ [സാത്താൻ?]

Author : kkstories Read All Parts 157

മാത്രമായിരുന്നു എന്റെ ഏക ലക്ഷ്യം. ഉദ്ദേശം വളരെ ശക്തമായത് കൊണ്ടാവാം ലക്ഷത്തിന്റെ തീവ്രതയെ പോലെ തന്നെ കാറിന്റെ വേഗതയും വർധിച്ചുകൊണ്ടിരുന്നത്. സിഗ്നൽ ലൈറ്റ്സ് പോലും വകവെക്കാതെ തമിഴ്നാട് ബോര്ഡറിലൂടെ ജൂലി അയച്ചുതന്ന ലൊക്കേഷൻ നോക്കി വണ്ടി പാഞ്ഞു.

***********************************

*ഇതേ സമയം ഹോട്ടലിൽ.....

?

ജിബിൻ :ഹലോ സാർ എല്ലാം പ്ലാൻ ചെയ്തത് പോലെ തന്നെ ചെയ്തിട്ടുണ്ട്. അവൻ ഇവിടുന്ന് പോയത് വേറെ ആരും അറിഞ്ഞിട്ടില്ല.

ജയദേവൻ : ഗുഡ് ജോബ് ജിബിൻ, അല്ല ആ ചെക്കന് സംശയമൊന്നും ഇല്ലല്ലോ അല്ലെ?

ജിബിൻ : ഇല്ല, ജൂലി പറഞ്ഞതൊക്കെ കണ്ണുംപൂട്ടി വിശ്വസിച്ചാണ് അവൻ വരുന്നത്.

പിന്നെ എന്നെ എല്പിച്ച പണി ഞാൻ തീർത്തിട്ടുണ്ട് ഇനി ബാക്കി ഒക്കെ നിങ്ങളുടെ കയ്യിലാണ്.

ജയദേവൻ : അതോർത്തു നീ പേടിക്കണ്ട, നാളെ മുതൽ നമുക്ക് ഒരു എതിരാളി പോലും ഉണ്ടാവില്ല. ആഗ്രഹിച്ചതൊക്കെ അല്ല അതിലും ഉപരി നമ്മുടെ മാത്രം കൈകളിലായി കഴിയും.

ജിബിൻ : ശെരി സാർ ഞാൻ എന്റെ ബാക്കി പണികൾ തുടങ്ങട്ടെ.

ജയദേവൻ : ശെരി.... ആർക്കും ഒരു സംശയവും ഉണ്ടാവരുത് ആ രീതിയിൽ തന്നെ എല്ലാം വിഷ്ണുവിന്റെ തലയിൽ ആയിരിക്കണം. ഓർമയുണ്ടല്ലോ അവന്റെ കൂട്ടുകാർ പോലും അവനെ തള്ളി പറഞ്ഞിരിക്കണം.

ജിബിൻ : ആ കാര്യം ഞാൻ ഏറ്റു സാർ.

ജയദേവൻ : ഓക്കേ എന്നാൽ ശെരി ഞങ്ങൾക്ക് കുറച്ചു പണി കൂടിയുണ്ട് ബാക്കി.

ജിബിൻ : ശെരി സാർ.

Call end...

തങ്ങളുടെ പദ്ധതികളെല്ലാം പ്ലാൻ ചെയ്തതുപോലെ തന്നെ നടന്നതിന്റെ സന്തോഷം ജിബിനിലും ജയദേവനിലും പ്രകടമായിരുന്നു. ഇനി എങ്ങനെ വിഷ്ണുവിന്റെ കൂട്ടുകാരെയും ബാക്കി എല്ലാവരെയും തന്റെ ഭാഗത്താക്കാം എന്നുള്ള ഒരു പ്ലാൻ കണ്ടെത്തുകയായിരുന്നു ജിബിൻ.

***************************************

ഏകദേശം ഒരു രണ്ട് മണിക്കൂർ നീണ്ട ഡ്രൈവിങ്ങിന് ശേഷമായിരിക്കണം വണ്ടി മെയിൻ റോഡിൽ നിന്നും കുറച്ചു കാടുപിടിച്ച ഒരു വഴിയിലേക്ക് കയറിയത്.

ജൂലി അയച്ചു തന്ന ലൊക്കേഷനിൽ തന്നെയാണോ പോവുന്നെ എന്ന് ഇടക്ക് ഞാൻ നോക്കുന്നുണ്ടായിരുന്നു.

വേറെ ഒന്നും കൊണ്ടല്ല ഈ വന പ്രദേശത്തേക്ക് എന്തിനാണ് അവർ വന്നതെന്ന്

💬 Comments

View all comments