Chapter Title : ❤️സഖി 9❤️ [സാത്താൻ?]
ആലോചിച്ചു തന്നെയായിരുന്നു അത്.
"സംഭവിക്കാൻ പാടില്ലാത്തത് എന്തോ സംഭവിച്ചിരിക്കുന്നു."
എന്നോട് എന്റെ മനസ്സ് പറഞ്ഞുകൊണ്ട് ഇരുന്നു പക്ഷെ അതൊന്നും ചെവിക്കൊള്ളാൻ പറ്റിയ ഒരു മനസ്സികാവസ്ഥയിൽ നിന്നും എപ്പോഴേ ഞാൻ വ്യതിചലിച്ചിരുന്നു. എങ്ങനെയും അച്ഛനെയും അമ്മയെയും ഔസപ്പ് അച്ഛനെയും കണ്ടെത്തണം അത് മാത്രമായിരുന്നു ഏക ലക്ഷ്യം അതിപ്പോൾ എന്ത് പ്രതിസന്ധി നേരിടേണ്ടി വന്നാലും അതിന് തയ്യാറായി തന്നെയാണ് ഞാൻ ഇറങ്ങിയതും. യാത്രയുടെ ഇടക്ക് അഞ്ജലി വിളിച്ചപ്പോൾ എല്ലാ കാര്യങ്ങളും അവളോട് മാത്രം ഞാൻ പറയുകയും ചെയ്തു. തല്കാലം വേറെ ആരോടും പറയണ്ട എന്ന് കൂടി ഞാൻ എന്തിനാണ് അവളോട് പറഞ്ഞത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
ആ കാട്ടുവഴിയിലൂടെ കുറച്ചു കൂടി ഉള്ളിലേക്ക് ചെന്നു കഴിഞ്ഞപ്പോൾ നെറ്റ്‌വർക്ക് കട്ട് ആയതുകൊണ്ടാവണം ലൊക്കേഷൻ സ്റ്റക്ക് ആയിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ ആ വഴിയിലൂടെ ഞാൻ വണ്ടി വീണ്ടും മുന്നോട്ട് ഓടിച്ചുകൊണ്ടിരുന്നു. കുറച്ചധികം മുന്നോട്ട് ചെന്നപ്പോൾ ഒരു കാടുപ്പിടിച്ച കെട്ടിടത്തിന്റെ മുന്നിലായി കിടക്കുന്ന അച്ഛന്റെ വണ്ടി ഞാൻ കണ്ടു.
രണ്ടാമത് ഒന്നും തന്നെ ആലോചിക്കാതെ ഞാൻ വണ്ടി ആ മതിലിനകത്തേക്ക് ഓടിച്ചു കയറ്റി.
"ഈ കാടിനകത്തെ വീട്ടിൽ അച്ഛനും അമ്മയും എങ്ങനെ എത്തി, അവർക്ക് ഇവിടെ എന്താണ് കാര്യമെന്നൊക്കെ "പല ചോദ്യങ്ങളും എന്റെ ഉള്ളിലുണ്ടായിരുന്നു എങ്കിലും അതൊന്നും ആലോചിക്കാനുള്ള സമയം എനിക്കില്ല എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു . മറിച്ചൊന്നും തന്നെ ആലോചിക്കാതെ ഞാൻ ആ വീടിനകത്തേക്ക് ഓടി കയറി.
"അച്ഛാ........... അമ്മേ......"
ഓരോ മുറിയുടെ മുൻപിലേക്ക് ചെല്ലുമ്പോഴും രണ്ടാളെയും ഞാൻ മാറി മാറി വിളിച്ചുകൊണ്ടിരുന്നു. പക്ഷെ മറുപടി ഒന്നും ഉണ്ടായിരുന്നില്ല. ആ വലിയ വീടിന്റെ ഓരോ നിലകളിലും ഞാൻ അവരെ തേടി അലറി വിളിച്ചുകൊണ്ടു നടന്നു. ഇടക്ക് ജൂലിയെ വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടു എങ്കിലും ഉടനെ തന്നെ അത് സൈലന്റ് ആയി.ആ വീടിന്റെ മൂന്നാം നിലയിലേക്ക് കയറിയ ഞാൻ അവിടെ ഒരു മുറിയിൽ വെളിച്ചം കണ്ടതുകൊണ്ടാവാം അങ്ങോട്ടേക്ക് ഓടി.
മുറിക്കകത്തേക്ക് കയറിയ ഞാൻ ഒന്ന് പകച്ചു നിന്നുപോയി. എന്റെ കണ്ണുകൾ അതിനകത്തെ കാഴ്ചയിൽ ഞാൻ പോലുമറിയാതെ മിഴിക്കുന്നത് വ്യക്തമായിരുന്നു.
💬 Comments
View all comments