0%

Chapter Title : ❤️സഖി 9❤️ [സാത്താൻ?]

Author : kkstories Read All Parts 160

അതിരുകവിഞ്ഞു ഒഴുകുന്ന പുഴപോലെ എന്റെ കണ്ണുകളിൽ നിന്നും കണ്ണ് നീര് ഒഴുകിയിറങ്ങാൻ തുടങ്ങി.എന്റെ കണ്ണുകൾ കാണുന്നതൊരു സ്വപ്നം മാത്രമായിരിക്കും എന്ന് ആ സമയത്തും മനസ്സ് പറഞ്ഞുകൊണ്ട് ഇരുന്നു.

രക്തം തളം കെട്ടി കിടക്കുന്ന തറയുടെ ഒരു മൂലക്കായി അനക്കമില്ലാതെ കിടക്കുന്ന അച്ഛനും അമ്മയും ഔസപ്പ് അച്ഛനും ഇന്നും ആ കാഴ്ച എന്റെ മനസ്സിൽ നിന്നും മായുന്നില്ല. ഒന്ന് തരിച്ചു നിന്നുപോയി എങ്കിലും ഒരു അലർച്ചയോടു കൂടെ ഞാൻ അവർക്കരികിലേക്ക് ഓടി പക്ഷെ അവർക്കരികിൽ എത്തുന്നതിനു മുൻപ് തന്നെ എന്റെ തലയുടെ പിണഭാഗത് എന്തോ ശക്തിയായി അടിച്ചു കഴിഞ്ഞിരുന്നു.

അടിയുടെ ശക്തിയിൽ താഴെ വീഴുമ്പോഴും മണ്ണിലേക്ക് ഇരച്ചു കയറുന്ന ഇരുട്ടിനു മുന്നിൽ എന്നെ നോക്കി ചിരിക്കുന്ന ആരെയൊക്കെയോ ഞാൻ കണ്ടിരുന്നു ഒപ്പം എനിക്ക് മുന്നിൽ ഉയരുന്ന ഒരു തീ ഗോളവും.

"അവസാനമായി ഒന്ന് തൊടാൻ പോലും കഴിയും മുൻപേ കത്തിച്ചു കളഞ്ഞിരുന്നു അവർ എന്റെ അച്ഛനെയും അമ്മയെയും ?."

അത്രയും പറഞ്ഞുകൊണ്ടവൻ തേങ്ങി കരയുവാൻ തുടങ്ങി. ഇത്രയും വർഷമായിട്ടും ആ പ്ര സങ്കടത്തിൽ നിന്നും വിട്ടുമാറുവാൻ അവന് കഴിഞ്ഞിട്ടില്ലായെന്ന് ഐശ്വര്യക്ക് മനസ്സിലാവുകയായിരുന്നു അപ്പോൾ.

"ഏയ് വിച്ചു എന്താ ഇത് കരയാതെടാ,, പോട്ടെ ഇനിയിപ്പോൾ വിഷമിച്ചതുകൊണ്ട് പോയവർ തിരികെ വരില്ലല്ലോ?"

അവൾ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് ഫലം കാണുന്നതായിരുന്നില്ല.

"ഞാൻ... ഞാൻ എങ്ങനെ ആണ് ഐഷു സമാധാനിക്കേണ്ടത്? ? എന്ത് തന്നെ സംഭവിച്ചാലും ഞാൻ കൂടെ ഉണ്ടാവുമെന്ന് പറഞ്ഞ വാക്ക് പാലിക്കാൻ കഴിയാതിരുന്നതിലോ? അതോ അവരെ അങ്ങോട്ട് പോവാൻ അനുവദിച്ചതിലോ? ഞാൻ ഒന്ന് ശ്രദ്ധിച്ചിരുന്നേൽ ചിലപ്പോൾ ഇതൊന്നും സംഭവിക്കില്ലായിരുന്നു എല്ലാം എല്ലാം എന്റെ തെറ്റല്ലേ?

എനിക്ക് ഇനി ആരേലും ഉണ്ടോ? അനാഥനായി ജനിച്ച എനിക്ക് ദൈവമായി കൊണ്ടുവന്ന അച്ഛനും അമ്മയും മരിക്കുമ്പോൾ അവരെ രക്ഷിക്കാൻ പോലും കഴിയാത്ത ഞാൻ ഒരു മകൻ ആണോ? "

അവന്റെ ഉള്ളിലുള്ള കുറ്റബോധം മുഴുവനും അവൻ അവളോട് കരഞ്ഞു പറഞ്ഞുകൊണ്ട് ഇരുന്നു.

താൻ ഏറ്റവുമധികം സ്നേഹിക്കുന്ന വിഷ്ണു കരയുന്നത് അവൾക്കും സഹിക്കാവുന്നതിലപ്പുറം ആയിരുന്നു.

അവൾ അവനെ തന്റെ മാറോടു ചേർത്തു കെട്ടിപിടിച്ചുകൊണ്ടിരുന്നു. അവന്റെ തേങ്ങിയില്ല

💬 Comments

View all comments