Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 5 [Chedhan]
ദിവസം അവളുടെ വീട്ടിൽ നില്കാൻ പോയി."
സുഹറ ചായ ഉണ്ടാകുന്ന തിരക്കിൽ പറഞ്ഞു.
"സുഹറക് നമ്മുടെ കൂടെ പഠിച്ചവരുമായി ഇപ്പൊ ബന്ധം വല്ലതും, ഉണ്ടോ. ഒന്നു രണ്ട് പേരെ ഞാൻ അമ്പലത്തിൽ വെച്ചു കണ്ടിരുന്നു. എല്ലാവരും ഒരുപ്പാട് മാറി ല്ലെ."
വിലാസിനി ചോദിച്ചു.
"ആ ഈ അടുത്ത ഭാഗത്തേക് കെട്ടിച്ചയച്ചവരെ ഓക്കേ ഏതെങ്കിലും കല്യാണത്തിന് പോവുമ്പോൾ കാണും. പിന്നെ സ്കൂളിൽ വിലാസിനിയെ പോലുള്ള ചിലർ അല്ലെ തുടർന്നു പഠിക്കുകയും പുറത്ത് പോവുകയും ഒക്കെ ചെയ്തിട്ടൊള്ളു. ഞങ്ങൾ ഇവിടെ ഇങ്ങനെ ആരെ എങ്കിലും കല്യാണം കഴിച്ചു, ഈ അടുക്കളക്കുള്ളിൽ കാലം കഴിക്കല്ലേ,"
സുഹറത്ത ചെറുതായി ചിരിച്ചു കൊണ്ട് പറഞ്ഞു.
"മ്മ്, പണ്ട് സുഹറന്റെ -യും കൂട്ടുകാരികളുടെയും കൂടെ കൂട്ട് കൂടാൻ ഒക്കെ എനിക്ക് വലിയ താല്പര്യമായിരുന്നു. പക്ഷേ നിങ്ങള് എന്നെ നിങ്ങള്ടെ കൂട്ടത്തിൽ കൂടിയില്ല. എനിക്ക് അതിൽ ഇത്തിരി പരിഭവം ഉണ്ട് ട്ടോ".
വിലാസിനി ചിരിച്ചു കൊണ്ട് പരിഭവം പറഞ്ഞു.
സുഹറത്ത ചിരിച്ചു. സെൽഫിൽ ഉള്ള പുതിയ ഗ്ലാസ് എടുത്ത് കഴുകി അതിൽ ചൂട് ചായ ഒഴിച്ചു. എന്നിട്ടു പറഞ്ഞു.
"നീ അത് ഇപ്പോഴും ഓർത്ത് ഇരിക്കുകയാണ്ണോ,"
എന്നിട്ടു സുഹറത്ത അവിടെ ചുമരിൽ ചാരി നിന്നു, പിന്നെ പഴയ കാര്യങ്ങൾ ഓർത്ത് എടുത്ത് പറയാൻ തുടങ്ങി.
"അന്നൊക്കെ നീ ഒരു പുസ്തകവും എടുത്തു ഒരു മൂലക്കെ പോയി ഇരിക്കുകയല്ലായിരുന്നോ. മാഷിന്റെ മോള് ആയത് കൊണ്ട് ഞങ്ങൾ എന്തെങ്കിലും കുരുത്ത കേടുക്കൽ കാണിച്ചാൽ അത് മാഷിന്റെ ചെവിയിൽ എത്തുമോ എന്നൊരു പേടി ഉണ്ടായിരുന്നു ഞങ്ങൾക്ക്.
പിന്നെ ഞങ്ങളുടെ പഠനനിലവാരം ഒക്കെ
💬 Comments
View all comments