Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും [Chedhan]
വന്നു".
"ഓ,..ഇങ്ങൾടെ ചെങ്ങായിടെ മദ്ഹ് ഒന്നും പറയണ്ട. ആ കാലത്ത് അവൻ പിറകെ നടക്കാത്ത പെൺപിള്ളേർ ഒക്കെ കുറവാ. എന്തിനു ഈ എനിക്ക് എത്ര പ്രേമലേഖനം എഴുതി തന്നിട്ടുണ്ട്". സുഹറത്താ പറഞ്ഞു.
അതുകേട്ടു സഹല ചിരിച്ചു.
"എന്നിട്ടു നീ മറുപടി ഒന്നും കൊടുത്തില്ലേ?."
സലീംക ചോദിച്ചു.
"കൊടുക്കണം എന്നൊക്കെ ഇണ്ടായിരുന്നു. കൈയിലിരിപ്പു മോശം ആണെങ്കിലും അന്നത്തെ ഒരു മൊഞ്ചൻ തന്നെ ആയിരുന്നു ഇങ്ങള്ടെ ചെങ്ങായി."
"പിന്നെ എന്താ കൊടുക്കാഞ്ഞേ.?"
"അത് പിന്നെ ഇങ്ങളും അവരും ഒറ്റ ചങ്ക് അല്ലായിരുന്നോ. ഞാൻ എങ്ങാനും മറുപടി കൊടുത്താൽ പിന്നെ ഇങ്ങള് അറിയുല്ലേ?.അല്ലെങ്കിൽ ഒന്നു നോക്കായിരുന്നു." സുഹറത്ത മറുപടി പറഞ്ഞു.
"ഈ ഉമ്മന്റെ ഒരു കാര്യം."
സഹല ചിരിച്ചു കൊണ്ട് കാലിആയ ചായ ഗ്ലാസും പാത്രവും എടുത്തു നാണത്തോടെ അകത്തേക്കു പോയി.
"നീ ഇതൊന്നും മന്സൂറിനോട് പോയി പറയല്ലേ സഹലാ, എന്റെ കെട്യോൾക് വായ തുറന്നാൾ പിന്നെ നാവിനു break ഇല്ല."
സലീംക ചിരിച്ചു കൊണ്ട് സഹലയോട് വിളിച്ചു പറഞ്ഞു.
"ഇല്ല ഉപ്പാ."
അവൾ ഉള്ളിൽ നിന്നും മറുപടി പറഞ്ഞു.
"ഇങ്ങള്ളും അത്ര മോശം ഒന്നും അല്ല. സ്കൂളിൽ പഠിക്കുന്ന കാലത്ത് ആ സഗാവിന്റെ മോളുടെ പിന്നാലെ മണപ്പിച്ചു നടക്കുന്നത് ഒക്കെ ഞാൻ കണ്ടിട്ടുണ്ടായിരുന്നു".
സുഹറത്ത അത് പറഞ്ഞു സലീംകനെ നോക്കി.
"അത് പിന്നെ എന്റെ സുഹറ അവൾ ആ കാലത്ത് ആണുങ്ങളുടെ ഒരു ലഹരി അല്ലായിരുന്നോ. സഖവ് ശിവാദസിന്റെ മോൾ വിലാസിനി സ്കൂളിലേക്ക് വരുമ്പോൾ അവളെ ഒരു നോക്ക് കാണാൻ അടുത്ത പഞ്ചായത്തിലെ ആണ്പിള്ളേര് വരെ വാടകക് സൈകിളും എടുത്ത്
💬 Comments
View all comments